Advertisment

കോട്ടയത്ത് എന്‍ഡിഎ സീറ്റുറപ്പിച്ച് കൂടിക്കാഴ്ചകളില്‍ സജീവമായി പി സി തോമസ്‌. മാണി ഗ്രൂപ്പിലെ അസംതൃപ്തരുടേയും കോണ്‍ഗ്രസിലെ മാണി വിരുദ്ധരുടെയും പിന്തുണയില്‍ പ്രതീക്ഷ ! 20 വര്‍ഷം എം പിയായിരുന്നപ്പോഴത്തെ വ്യക്തി ബന്ധങ്ങളും തുണയാകുമെന്ന് വിലയിരുത്തല്‍ ?

author-image
സുഭാഷ് ടി ആര്‍
Updated On
New Update

കോട്ടയം:  കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് നേതാവ് പി സി തോമസ്‌ എന്‍ ഡി എ സ്ഥാനാര്‍ഥിയാകും. കേരളാ കോണ്‍ഗ്രസുകളുടെ തട്ടകമായ കോട്ടയത്ത് മുന്‍ എം പി കൂടിയായ പി സി തോമസിന്റെ സ്ഥാനാര്‍ഥിത്വം ഏറെ ഗുണപരമായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് ബി ജെ പിയും എന്‍ ഡി എ സഖ്യകക്ഷികളും.

Advertisment

publive-image

ഇപ്പോള്‍ തൃശൂരില്‍ നടക്കുന്ന ബി ജെ പി കോര്‍ കമ്മിറ്റി യോഗം കോട്ടയത്ത് പി സി തോമസിന്റെ സ്ഥാനാര്‍ഥിത്വത്തിന് അംഗീകാര൦ നല്‍കിയേക്കുമെന്നാണ് സൂചന. ആഴ്ചകള്‍ക്ക് മുമ്പേ കോട്ടയം സീറ്റിന്റെ കാര്യത്തില്‍ ബി ജെ പിയുമായി ധാരണയിലെത്തിയ പി സി തോമസ്‌ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമുദായ നേതാക്കളെയും പ്രമുഖ വ്യക്തിത്വങ്ങളെയും നേരില്‍ കണ്ട് സഹായം അഭ്യര്‍ഥിച്ചു തുടങ്ങിയിരുന്നു.

1989 ല്‍ കേരളാ കോണ്‍ഗ്രസ് - എം സ്ഥാനാര്‍ഥിയായി മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തില്‍ വിജയിച്ചതായിരുന്നു പി സി തോമസിന്റെ പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേക്കുള്ള ആദ്യ തുടക്കം. 2002 ല്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവുമായി തെറ്റിപ്പിരിഞ്ഞ അദ്ദേഹം പിന്നീട് എന്‍ ഡി എ സര്‍ക്കാരില്‍ കേന്ദ്ര നിയമസഹമന്ത്രിയായി.

publive-image

2004 ല്‍ എന്‍ ഡി എ സ്വതന്ത്രനായി മത്സരിച്ച് വീണ്ടും പാര്‍ലമെന്‍റിലെത്തിയ തോമസ്‌ 2009 ല്‍ ഹൈക്കോടതി ഇദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കുന്നത് വരെയുള്ള 20 വര്‍ഷം പാര്‍ലമെന്റംഗമായി തുടര്‍ന്നു.

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ലോകസഭയിലേക്ക് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച നേതാവാണ്‌ പി സി തോമസ്‌.  2004 ലായിരുന്നു ഈ തെരഞ്ഞെടുപ്പ്. അന്ന് ബി ജെ പി തോമസിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

publive-image

ജോസ് കെ മാണി രാജ്യസഭയിലേക്ക് കൂടുമാറിയ സാഹചര്യത്തില്‍ കോട്ടയത്ത് കേരളാ കോണ്‍ഗ്രസിന്റെ ശക്തനായി സ്ഥാനാര്‍ഥി ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് ഇത്തവണ പി സി തോമസിന്റെ രംഗപ്രവേശം.  ജോസ് കെ മാണി വീണ്ടും കോട്ടയത്ത് മത്സരിക്കുകയായിരുന്നെങ്കില്‍ പി സി തോമസിന് ഇടുക്കിയോടായിരുന്നു താല്പര്യം. എന്നാല്‍ ജോസ് കെ മാണി രാജ്യസഭാംഗമായതോടെ പി സി തോമസ്‌ കോട്ടയം സീറ്റിന് അവകാശവാദവുമായി ബി ജെ പിയെ സമീപിക്കുകയായിരുന്നു.

publive-image

ജോസ് കെ മാണിയെ മക്കള്‍ രാഷ്ട്രീയം പറഞ്ഞു കളിയാക്കുമ്പോഴും കോട്ടയത്ത് ജനപ്രിയനും ശക്തനുമായ തോല്‍പ്പിക്കാന്‍ കഴിയാത്ത സ്ഥാനാര്‍ഥിയായാണ്‌ ജോസ് കെ മാണിയെന്നു ശത്രുക്കള്‍ പോലും സമ്മതിക്കുന്നുണ്ട്.

കോട്ടയത്ത് 2 തവണയും ജോസ് കെ മാണി പരാജയപ്പെടുത്തിയത് ശക്തരായ എതിരാളികളെയായിരുന്നു. ആദ്യ൦ സിറ്റിംഗ് എം പി സുരേഷ് കുറുപ്പിനെയും പിന്നീട് സിറ്റിംഗ് എം എല്‍ എയും ഇപ്പോള്‍ മന്ത്രിയുമായ മാത്യു ടി തോമസിനെയുമാണ്‌ ജോസ് കെ മാണി തോല്‍പ്പിച്ചത്.

publive-image

ഈ സാഹചര്യത്തില്‍ ജോസ് കെ മാണിയാണെങ്കില്‍ കോട്ടയത്തേക്ക് പോകേണ്ടെന്ന നിലപാടിലായിരുന്നു തോമസും. എന്നാല്‍ അദ്ദേഹം മത്സരരംഗത്തില്ലാത്ത സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്ന് തന്നെ വോട്ടുകള്‍ സമാഹരിക്കാനാകും എന്നാണ് പി സിയുടെ പ്രതീക്ഷ.

കേരളാ കോണ്‍ഗ്രസുകളെ എതിര്‍ക്കുന്ന  കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍റെ പിന്തുണയും പി സി പ്രതീക്ഷിക്കുന്നുണ്ട്. ഒപ്പം 20 വര്‍ഷം എം പി ആയിരുന്ന കാലത്ത് മണ്ഡലത്തിലുണ്ടായിരുന്ന വ്യാപകമായ വ്യക്തിബന്ധങ്ങളും തുണയാകുമെന്നാണ് പി സി തോമസിന്റെ പ്രതീക്ഷ.  ആ പ്രതീക്ഷകള്‍ വിജയത്തിന് സഹായകരമാകുമെന്നാണ് പി സി തോമസും അദ്ദേഹത്തിന്റെ പാര്‍ട്ടികളും പ്രതീക്ഷിക്കുന്നത്.

pc thomas jose km loksabha ele kottayam ele 2019
Advertisment