Advertisment

രാഹുല്‍ വരുന്നത് ഇടതുപക്ഷത്തെ നേരിടാന്‍. ഇത് നല്‍കുന്നത് തെറ്റായ സന്ദേശം - രാഹുല്‍ ഗാന്ധിക്കെതിരെ പിണറായി വിജയന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. രാഹുലിന്‍റെ തീരുമാനം ദേശീയ രാഷ്ട്രീയത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമാണെന്ന്  പിണറായി പറഞ്ഞു.

Advertisment

publive-image

രാഹുല്‍ വയനാട്ടിലേക്ക് വരുന്നത് ഇടതുപക്ഷവുമായി മത്സരിക്കാനാണ്.  ദേശീയ രാഷ്ട്രീയത്തിലെ നിലവിലെ സാഹചര്യത്തില്‍ അത് ശരിയാണോ എന്ന് പരിശോധിക്കണം. ഇത് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും രാഹുല്‍ ആലോചിക്കണം. ഇടതുപക്ഷത്തെയാണ്‌ എതിര്‍ക്കേണ്ടതെന്ന തെറ്റായ സന്ദേശമാണ് രാഹുല്‍ നല്‍കുന്നതെന്നും പിണറായി പറഞ്ഞു.

അതേസമയം, രാഹുല്‍ ഗാന്ധി വരുന്നതോടെ വയനാട്ടിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയെ മാറ്റില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

Advertisment