Advertisment

ആലത്തൂരില്‍ പി കെ ബിജുവിനെ വീണ്ടും പരിഗണിക്കുന്നതിനെതിരെ സിപിഎമ്മില്‍ എതിര്‍പ്പ് ശക്തം. ബിജുവിനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവിളിച്ചാല്‍ എസ് ശിവരാമനും അജയകുമാറിനും സാധ്യത !

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂര്‍:  ആലത്തൂരില്‍ പി കെ ബിജുവിനെ വീണ്ടും പരിഗണിക്കുന്നതിനെതിരെ സി പി എമ്മില്‍ ഭിന്നത രൂക്ഷമായിരിക്കെ മുന്‍ എം പിമാരായ എസ് അജയകുമാര്‍, എസ് ശിവരാമന്‍ എന്നിവരുടെ പേരുകള്‍ സജീവ പരിഗണനയില്‍. ഇരുവരും ഒറ്റപ്പാലത്തെ മുന്‍ എം പിമാരും ഒറ്റപ്പാലം സ്വദേശികളുമാണ്.

Advertisment

publive-image

കെ ആര്‍ നാരായണന്‍ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒഴിവുവന്ന ഒറ്റപ്പാലത്തെ ഉപതെരഞ്ഞെടുപ്പില്‍ റിക്കോര്‍ഡ് ഭൂരിപക്ഷത്തിലായിരുന്നു എസ് ശിവരാമന്‍ തെരഞ്ഞെടുക്കപ്പെട്ടത്. അതിനു മുമ്പും ശേഷവും സി പി എമ്മിന് മണ്ഡലത്തില്‍ ഒന്നേകാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. എന്നാല്‍ ലോക്സഭാംഗമായിരിക്കെ പാലക്കാട്ട് സി പി എമ്മിലെ മുതിര്‍ന്ന നേതാക്കളുമായി ശിവരാമന് നല്ല ബന്ധമായിരുന്നില്ല.

publive-image

മാത്രമല്ല, ഡല്‍ഹിയില്‍ കോണ്‍ഗ്രസ് എം എല്‍ എമാരുമായി ശിവരാമന്‍ അടുത്ത സൗഹൃദത്തിലായിരുന്നത് അദ്ദേഹത്തെ സി പി എമ്മിന്റെ കണ്ണിലെ കരടാക്കി. ഒടുവില്‍ പിന്നത്തെ ഇലക്ഷനില്‍ സി പി എം ഇവിടെ ശിവരാമന് സീറ്റ് നിഷേധിക്കുകയും എസ് അജയകുമാറിനെ മത്സരിപ്പിക്കുകയുമായിരുന്നു. അതോടെ പാര്‍ട്ടിയില്‍ നിന്നകന്ന ശിവരാമന്‍ പിന്നീട് കോണ്‍ഗ്രസിലെത്തി.

publive-image

എന്നാല്‍ കോണ്‍ഗ്രസിലും കൃത്യമായ പരിഗണന ലഭിക്കാതിരുന്നതോടെ അദ്ദേഹം സി പി എമ്മിലേക്ക് മടങ്ങിയിരുന്നു.  അജയകുമാറിനെതിരെ ജില്ലയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് പാര്‍ട്ടി നടപടിയെടുത്തിരുന്നെങ്കിലും പിന്നീട് അജയകുമാര്‍ തെറ്റ് തിരുത്താന്‍ തയാറായതോടെ അദ്ദേഹത്തെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു.

publive-image

ഇപ്പോള്‍ ഇരു നേതാക്കളും പാര്‍ട്ടിക്ക് പ്രിയങ്കരരായ നേതാക്കള്‍ തന്നെയാണ്.  അതിനാല്‍ തന്നെ ബിജുവിനെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വിളിക്കാന്‍ തീരുമാനിച്ചാല്‍ അജയകുമാറിനൊ ശിവരാമനൊ വീണ്ടും നറുക്ക് വീണേക്കും !

publive-image

pk biju loksabha ele
Advertisment