Advertisment

സാദിഖലി ശിഹാബ് തങ്ങളെ മത്സരിപ്പിക്കണമെന്ന ആവശ്യം ലീഗില്‍ ശക്തിപ്പെടുന്നു. പൊന്നാനിയിലോ മൂന്നാം സീറ്റിലോ സാദിഖലിയെ പരിഗണിക്കണമെന്ന് ആവശ്യം. മന്ത്രി ജലീല്‍ മത്സരിച്ചാല്‍ എതിര്‍ക്കാന്‍ പി കെ ഫിറോസിനെ രംഗത്തിറക്കണമെന്നും ആവശ്യം 

author-image
സത്താര്‍ അല്‍ കരണ്‍
Updated On
New Update

കോഴിക്കോട്:  പൊന്നാനി ലോക്സഭാ സീറ്റില്‍ ഇത്തവണ ഇ ടി മുഹമ്മദ് ബഷീര്‍ എം പിയ്ക്കൊപ്പം പാണക്കാട്, സാദിഖലി ശിഹാബ് തങ്ങളുടെ പേരും പരിഗണനയിലെന്ന് സൂചന.

Advertisment

publive-image

രണ്ടു തവണ പൊന്നാനിയില്‍ നിന്നും വിജയിച്ച ഇ ടി മുഹമ്മദ്‌ ബഷീറിനെ ഇവിടെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ ലീഗ് അണികള്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല, പാണക്കാട് കുടുംബത്തില്‍ നിന്നും പാര്‍ലമെന്‍ററി രംഗത്ത് പ്രാതിനിധ്യം ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.

publive-image

അതേസമയം, ലീഗ് മൂന്നാം സീറ്റായി കാസര്‍കോഡ് ആവശ്യപ്പെട്ടതും ഈ ലക്‌ഷ്യം മുന്നില്‍ കണ്ടാണെന്ന് പറയപ്പെടുന്നു. പൊന്നാനിയില്‍ ഇ ടി മുഹമ്മദ്‌ ബഷീര്‍ സീറ്റ് ഉറപ്പിച്ചെന്ന നിലയില്‍ പ്രചരണത്തിന്റെ മുന്നൊരുക്കങ്ങളുമായി സജീവമാണ്.

publive-image

പ്രചരണ കമ്മറ്റികള്‍ക്കും സോഷ്യല്‍ മീഡിയ ഓപ്പറേഷന്‍ ഗ്രൂപ്പുകള്‍ക്കും രൂപം നല്‍കി കഴിഞ്ഞു. അതിനാല്‍ തന്നെ യു ഡി എഫില്‍ നിന്നും മൂന്നാം സീറ്റ് ചോദിച്ചുവാങ്ങി സാദിഖലിയേയോ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെയോ മത്സരിപ്പിക്കാനാണ് ആലോചന.

publive-image

പാണക്കാട് കുടുംബാംഗം പാര്‍ലമെന്‍ററി രംഗത്തേക്ക് പ്രവേശിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോഴും പാര്‍ട്ടിയില്‍ സജീവമാണ്. പാണക്കാട് കുടുംബം മത്സരിക്കണമെന്ന നിലപാടുള്ള വിഭാഗം ലീഗില്‍ ശക്തിപ്പെടുകയാണ്‌. അതേസമയം, ലീഗിലെ ഭൂരിപക്ഷത്തിന്റെ നിലപാട് പാണക്കാട് കുടുംബം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കരുതെന്നാണ്.

publive-image

ഈ സാഹചര്യത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ മത്സര രംഗത്ത് വന്നില്ലെങ്കില്‍ ലീഗിന്റെ സാധ്യത പി കെ ഫിറോസിനാണ്. പൊന്നാനിയില്‍ മന്ത്രി കെ ടി ജലീല്‍ മത്സരിക്കാനിറങ്ങിയാലും ഇവിടെ ഫിറോസിനെ രംഗത്തിറക്കാനുള്ള തീരുമാനത്തിലേക്ക് ലീഗ് പൊയ്ക്കൂടെന്നില്ല.

ponnani loksabha ele sadikhali s t
Advertisment