Advertisment

രാഹുലിന്‍റെ വരവോടെ കോണ്‍ഗ്രസ് ലക്‌ഷ്യം വയ്ക്കുന്നത് 20 ല്‍ 20 ഉം. ആശങ്കയോടെ ഇടതുപക്ഷം. ആവേശത്തില്‍ യു ഡി എഫ്

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

വയനാട്:  ഒരു ദേശീയ നേതാവ് കേരളത്തിലേക്ക് മത്സരത്തിനെത്തുന്നത് ചരിത്രത്തില്‍ ആദ്യമായാണ്‌. രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയില്‍ എവിടെയെങ്കിലും മത്സരിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നപ്പോള്‍ അത് കേരളത്തിലായിരിക്കുമെന്ന നേരിയ സംശയം പോലും ആരിലും ഉയര്‍ന്നില്ല. മാസങ്ങളായി അങ്ങനൊരു സംസാരം ഉയര്‍ന്നെങ്കിലും അതിനെ ഒരു തമാശയായി മാത്രമേ പലരും കരുതിയുള്ളൂ. അത് ഗൌരവമാണെന്ന് ഉന്നത നേതാക്കള്‍ക്ക് പോലും ബോധ്യമാകുന്നത് ഇന്നാണ്.

Advertisment

publive-image

രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായി എത്തുന്നതോടെ കേരളത്തില്‍ യു ഡി എഫ് ക്യാമ്പുകള്‍ അത്യാവേശത്തിലാണ്.  കേരളത്തിലെ 20 മണ്ഡലങ്ങളിലെയും വിജയമാണ് ഇതോടെ യു ഡി എഫിന്റെ ടാര്‍ജറ്റ്. ഒരു സീറ്റ് പോലും വിട്ടുകൊടുക്കരുതെന്ന നിര്‍ദ്ദേശമായിരിക്കും കേരള നേതാക്കള്‍ക്കെത്തുക.

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാന്‍ സമ്മതിച്ചത് കോണ്‍ഗ്രസ് കേരള ഘടകത്തിനുള്ള അംഗീകാരമായാണ് കാണുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങളിലും അതിന്റെ അലയടികള്‍ ഉയരുമെന്നുറപ്പാണ്. പ്രത്യേകിച്ച് വയനാടിനോട് ചുറ്റിപ്പറ്റി കിടക്കുന്ന കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട്, ആലത്തൂര്‍, വടകര, കാസര്‍കോഡ് മണ്ഡലങ്ങളിലൊക്കെ രാഹുല്‍ തരംഗം ആഞ്ഞുവീശും. ഇതില്‍ പലതും ഇടതുപക്ഷത്തിന് പ്രതീക്ഷയുള്ള മണ്ഡലങ്ങളാണ്.

രാഹുല്‍ ഗാന്ധിയുടെ ടാലന്റ് സെര്‍ച്ചിലൂടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനും ഇത് ഏറെ ഗുണം ചെയ്യും. രാഹുലിന്‍റെ സ്വന്തം സ്ഥാനാര്‍ഥിയെന്നത് ഏറ്റവും ഗുണം ചെയ്യുന്ന സ്ഥാനാര്‍ഥികളിലൊരാള്‍ രമ്യ ഹരിദാസ് ആയിരിക്കും.

publive-image

<സോഷ്യല്‍ മീഡിയ>

loksabha ele 2019 cong vayanad loksabha ele 19
Advertisment