Advertisment

രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ മത്സരിക്കാന്‍ എഐസിസിയില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി ? പ്രഖ്യാപനം നാളെ ?

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  രാഹുല്‍ ഗാന്ധി രണ്ടാംസീറ്റായി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ അവ്യക്തതയില്ലെന്ന് സൂചന.  രാഹുല്‍ രണ്ടു സീറ്റുകളില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്ന് എ ഐ സി സി വക്താവ് റണ്‍ദീപ് സുര്‍ജേവാല ഇന്ന് പറഞ്ഞിട്ടുണ്ടെങ്കിലും രാഹുല്‍ മത്സരിക്കാനുള്ള തയാറെടുപ്പില്‍ തന്നെയാണെന്നാണ് സൂചന.

Advertisment

publive-image

സി പി എമ്മും പി സി ചാക്കോയെപ്പോലുള്ള ചില കോണ്‍ഗ്രസ് നേതാക്കളുമാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെ ഇപ്പോഴും ശക്തമായി എതിര്‍ക്കുന്നത്.  എന്നാല്‍ രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ മത്സരിക്കുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും എ ഐ സി സി തലത്തില്‍ തുടങ്ങിക്കഴിഞ്ഞു.  ഇക്കാര്യത്തില്‍ കെ പി സി സിയ്ക്കും കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ക്കും നിര്‍ദ്ദേശം പോയി കഴിഞ്ഞതായാണ് സൂചന.

മാത്രമല്ല, വയനാട്ടില്‍ മത്സരിക്കുന്നതിന് പ്രചരണം തുടങ്ങിയ കോഴിക്കോട് ഡി സി സി അധ്യക്ഷന്‍ ടി സിദ്ദിഖിനോട് പ്രചരണം തുടരേണ്ടതില്ലെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

അമേഠിയില്‍ മത്സരിച്ചുകൊണ്ട് രണ്ടാം സീറ്റായി ദക്ഷിണേന്ത്യയില്‍ ഒരു സീറ്റില്‍ കൂടി മത്സരിക്കണമെന്നാണ് രാഹുലിന്‍റെ മുമ്പിലുള്ള നിര്‍ദ്ദേശം.  ഈ രണ്ടാം സീറ്റ് തങ്ങളുടെ സംസ്ഥാനത്ത് നിന്നാകണമെന്ന ആവശ്യവുമായി കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളും രംഗത്തുണ്ട്.

എന്നാല്‍ ഈ മൂന്ന്‍ മണ്ഡലങ്ങളുമായി അതിര്‍ത്തി പങ്കെടുന്ന വയനാട് തന്നെ രാഹുല്‍ തെരഞ്ഞെടുത്തതായാണ് സൂചന. ഇക്കാര്യത്തില്‍ നാളെത്തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

vayanad loksabha ele 19
Advertisment