Advertisment

ഇത്തവണ സോഷ്യല്‍ മീഡിയയുടെ സ്ഥാനാര്‍ഥി രമ്യ ഹരിദാസ് ! പണമില്ല, പ്രചാരണക്കൊഴുപ്പില്ല, ആകെയുള്ളത് സോഷ്യല്‍ മീഡിയ മാത്രം !

New Update

തൃശൂര്‍:  ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയയുടെ ശക്തി വ്യക്തമാക്കുന്നതാണ് ആലത്തൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ മുന്നേറ്റം. ഇടതുപക്ഷത്തിന് രാഷ്ട്രീയമായി വലിയ മേല്‍ക്കോയ്മയുള്ള മണ്ഡലമാണ് ആലത്തൂര്‍. അവിടെ നാട്ടുകാരി പോലുമല്ലാത്ത ഒരാളെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയുമെന്ന് ആരും പ്രതീക്ഷിച്ചതല്ല.

Advertisment

publive-image

പക്ഷേ, രമ്യ ഹരിദാസ്‌ എന്ന സ്ഥാനാര്‍ഥിയെ ഏറ്റെടുത്തത് സോഷ്യല്‍ മീഡിയ ആണ്.  രമ്യയുടെ പാട്ടും പ്രസംഗവും സോഷ്യല്‍ മീഡിയ വൈറലാക്കി. അതിനൊത്ത് ഒന്നിനൊന്ന് മെച്ചപ്പെടുത്തി പുതിയ ... പുതിയ നമ്പരുകളുമായി രമ്യ മുന്നേറുകയും ചെയ്തു.

കൈവശം ഏറ്റവും കുറച്ചു കാശുള്ള സ്ഥാനാര്‍ഥിയായിരുന്നു രമ്യ. ആര്‍ക്കും പണമായി കൊടുക്കാന്‍ രമ്യയുടെ കൈവശമില്ല. പ്രചരണം ആഘോഷമാക്കാനും പണമില്ല. പകരം ആ ജോലിയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. രമ്യയുടെ ഓരോ പ്രസംഗങ്ങളും പാട്ടും വീണ്ടും വീണ്ടും വൈറലായി. ഇത്തവണ സോഷ്യല്‍ മീഡിയയില്‍ രമ്യയുടെയത്ര വൈറലായ മറ്റൊരു സ്ഥാനാര്‍ഥിയില്ല. സോഷ്യല്‍ മീഡിയയില്‍ തുടക്കത്തില്‍ തന്നെ ശശി തരൂരിനെപ്പോലും രമ്യ പിന്നിലാക്കിയിരുന്നു.

alathur loksabha ele
Advertisment