Advertisment

കോണ്‍ഗ്രസ് പോലും തോല്‍ക്കുമെന്ന് എഴുതിത്തള്ളിയവര്‍ നേടിയത് വന്‍ ലീഡ്. യുഡിഎഫിന്റെ 20 -)൦മത്തെ മണ്ഡലമായ പാലക്കാട് ശ്രീകണ്ഠന് രാഹുലും കുഞ്ഞാലിക്കുട്ടിയും കഴിഞ്ഞാല്‍ ഏറ്റവും അധികം ലീഡ്. തോല്‍വിഭയം പരസ്യമായി പ്രഖ്യാപിച്ച ടി എന്‍ പ്രതാപനും ശശി തരൂരും അടൂര്‍ പ്രകാശും ബെന്നി ബെഹന്നാനും വന്‍ ലീഡിലേക്ക്

New Update

കൊച്ചി:  അവസാന കണക്കുകൂട്ടലുകളില്‍ യു ഡി എഫ് തോല്‍ക്കുമെന്നോ ജയിച്ചാലും കഷ്ടിച്ച് കരുതിയ മണ്ഡലങ്ങളില്‍ അപ്രതീക്ഷിത മുന്നേറ്റമാണ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി നടത്തിയിരിക്കുന്നത്. അതില്‍ ഏറ്റവും ഞെട്ടിക്കുന്ന മുന്നേറ്റം പാലക്കാട് വി കെ ശ്രീകണ്ഠന്റെതാണ്. 21 % വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ ശ്രീകണ്ഠന്റെ ലീഡ് 28728 ആയി ഉയര്‍ന്നു.

Advertisment

publive-image

മറ്റൊരു മണ്ഡലം ചാലക്കുടി ആയിരുന്നു. ജയിക്കുമോ എന്ന് ആശങ്ക ഉണ്ടായിരുന്ന ചാലക്കുടിയില്‍ 8 % വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ ബെന്നി ബെഹന്നാന്റെ ലീഡ് 13336  ആണ്. തോല്‍വി സമ്മതിച്ച് രംഗത്ത് വന്ന ടി എന്‍ പ്രതാപനും 13 % വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ 5981 വോട്ടുകളുടെ ലീഡ് നേടിക്കഴിഞ്ഞു.

കെ സുരേന്ദ്രന്‍ അട്ടിമറി വിജയം നേടുമെന്ന് എല്ലാ ദേശീയ സര്‍വേകളും പ്രവചിച്ച പത്തനംതിട്ടയില്‍ സുരേന്ദ്രനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് ആന്റോ ആന്റണി 8219 വോട്ടുകളുടെ ലീഡ് നേടിക്കഴിഞ്ഞു. ഇവിടെ 11 % വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു.

കോണ്‍ഗ്രസ് തങ്ങള്‍ക്ക് ലഭിക്കില്ലെന്ന് ഉറപ്പിച്ച മറ്റൊരു മണ്ഡലമാണ് ആറ്റിങ്ങല്‍ . അവിടെ 9.9 % വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ അടൂര്‍ പ്രകാശ് 7399 വോട്ടുകളുടെ ലീഡ് എണ്ണിക്കഴിഞ്ഞു. തിരുവനന്തപുരത്ത് ശശി തരൂര്‍ ലീഡ് നില 4905 ലേക്ക് ഉയര്‍ത്തി. ഇവിടെ 10 % വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ സി പി എമ്മിന്റെ പ്രസ്റ്റീജ് മണ്ഡലമായ വടകരയില്‍ 10.5 % വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ കെ മുരളീധരന്റെ ലീഡ് 5791 ആയി ഉയര്‍ന്നു.

തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കോഴ ആരോപണത്തില്‍ കുടുങ്ങി ഏറ്റവും അധികം തോല്‍വി സ്വയ൦ ഏറ്റുവാങ്ങിയ എം കെ രാഘവന്‍ 18 % വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ 20739 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. സംഘടനാ ശക്തി കൊണ്ട് സി പി എമ്മിന്റെ ഉരുക്ക് കോട്ടയായ ആലത്തൂര് ഉപേക്ഷിച്ച നിലയിലായിരുന്നു കോണ്‍ഗ്രസ് രമ്യ ഹരിദാസിനെ സ്ഥാനാര്‍ഥിയാക്കിയത്. അവിടെ 17 %വോട്ട് എണ്ണിയപ്പോള്‍ രമ്യയുടെ ലീഡ് 19913 ആയി.

Advertisment