Advertisment

അമിത ആത്മവിശ്വാസമുണ്ടായിരുന്ന മണ്ഡലങ്ങളിലൊക്കെ യുഡിഎഫ് പ്രതിരോധത്തിലായി ! ഒട്ടും പ്രതീക്ഷയില്ലാത്ത മണ്ഡലങ്ങളില്‍ ശക്തമായ മുന്നേറ്റത്തിലും ! പ്രചരണം തന്നെ പ്രധാനം ! ആലത്തൂരും പാലക്കാടും ഉദാഹരണങ്ങള്‍ 

New Update

കൊച്ചി:  അമിത ആത്മവിശ്വാസമാണ് മികച്ച വിജയസാധ്യതയുണ്ടായിരുന്ന പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വിനയായത്. അതേസമയം, തുടക്കത്തില്‍ ഏറെ പിന്നില്‍ നിന്ന പാലക്കാട് പോലുള്ള മണ്ഡലങ്ങളില്‍ ജയസാധ്യതയിലേക്ക് പോലും കാര്യങ്ങള്‍ എത്തിയത് ചിട്ടയായ പ്രവര്‍ത്തനം നടന്നതുകൊണ്ടുമാത്രമാണ്.

Advertisment

publive-image

ചാലക്കുടിയിലും ഇടുക്കിയിലും തൃശൂരും കോഴിക്കോടും തിരുവനന്തപുരത്തുമൊക്കെ പ്രവര്‍ത്തകരുടെ അമിത ആത്മവിശ്വാസം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പിന്നോട്ട് വലിക്കുന്ന സാഹചര്യം സൃഷ്ടിച്ചതായി പറയുന്നു. അത്തരത്തില്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ അമിത ആത്മവിശ്വാസം കൊണ്ട് കളഞ്ഞുകുളിച്ച ഒന്നാമത്തെ മണ്ഡലം ചാലക്കുടിയാണെന്ന് പറയുന്നു. അതോടെ തൊട്ടുപിന്നാലെ വന്ന 20 : 20 വിവാദവും സഭാ തര്‍ക്കവുമൊക്കെ യു ഡി എഫിന്റെ സാധ്യതകളെ വല്ലാതെ ബാധിച്ചു.

publive-image

തിരുവനന്തപുരത്ത് പല സ്ഥലങ്ങളിലും ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടങ്ങാത്തതായുണ്ട്. പത്തനംതിട്ടയിലും തൃശൂരിലുമൊക്കെ ഇത് തന്നെയാണ് സ്ഥിതി. നമ്മളൊന്നും ഇറങ്ങിയില്ലെങ്കിലും ജയിച്ചുപൊയ്ക്കൊള്ളും എന്ന ശൈലിയാണ് നേതാക്കള്‍ പലരും സ്വീകരിച്ചിരിക്കുന്നത്. യു ഡി എഫിന് വന്‍ മുന്‍തൂക്കമുള്ള പല മണ്ഡലങ്ങളിലും ഇപ്പോള്‍ കടുത്ത മത്സരം എന്ന പ്രതീതി ഉണ്ടായത് ഈ 'അനായാസേന പ്രതീക്ഷ'യുമായി നടന്ന നേതാക്കളുടെ സമീപനമാണ്.

publive-image

അതേസമയം, കാലങ്ങളായി ഇടതുപക്ഷം വിജയിക്കുന്ന ആലത്തൂര്‍, പാലക്കാട്, ആറ്റിങ്ങല്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ സ്ഥിതി നേരെ വിപരീതമായി. യു ഡി എഫിന് നാളുകളായി ജനപ്രതിനിധികളില്ലെന്നതിനാല്‍ ഇത്തവണ എങ്കിലും ഒരു വിജയം ഉണ്ടാകണമെന്ന പ്രതീക്ഷയോടെ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി.

അതിനുതക്ക സ്ഥാനാര്‍ഥികളെ ഈ മണ്ഡലങ്ങളില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞെന്നതാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പതിവിന് വിപരീതമായി ചെയ്ത സംഭാവന. പോരാടാന്‍ ശക്തരായ സ്ഥാനാര്‍ഥികളെ കിട്ടിയതോടെ സാമ്പത്തിക പരാധീനത പോലും വകവയ്ക്കാതെ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആലത്തൂരും പാലക്കാട്ടും ഉണ്ടായ നേട്ടം.

publive-image

കയ്യില്‍ നയാപൈസയില്ലാത്ത ഒരു സ്ഥാനാര്‍ഥി ആണെങ്കിലും കൊള്ളാവുന്ന ആളെ സ്ഥാനാര്‍ഥിയായി നല്‍കിയാല്‍ പ്രവര്‍ത്തകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നതിന് തെളിവാണ് രമ്യ ഹരിദാസ്.

ഒത്തുപിടിച്ചാല്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷ മാത്രം കൈമുതലാക്കിയാണ് പാലക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തവണ പ്രചരണ രംഗത്തിറങ്ങിയത്. രണ്ടാംഘട്ടത്തിന്റെ പാതിഭാഗം മുതല്‍ വി കെ ശ്രീകണ്ഠനും എം ബി രാജേഷും ഒപ്പത്തിനൊപ്പമെന്ന സ്ഥിതിയെത്തി. ഇപ്പോള്‍ മൂന്നാംഘട്ടത്തില്‍ ശ്രീകണ്ഠന്‍ വ്യക്തമായ മുന്നേറ്റം സ്ഥാപിച്ചുകഴിഞ്ഞു.

publive-image

കാസര്‍കോടും ആറ്റിങ്ങലും സംഭവിച്ചത് സമാന സാഹചര്യം തന്നെയായിരുന്നു. മികച്ച പ്രവര്‍ത്തനം നടന്നതോടെ കാര്യങ്ങള്‍ അനായാസമാകുന്നു എന്ന തോന്നലുണ്ടായി.

ഇടുക്കിയിലെ തുടക്കവും അങ്ങനെ തന്നെ ആയിരുന്നു. അതോടെ ഡീന്‍ കുര്യാക്കോസ് ശക്തമായ മേല്‍ക്കൈ നേടി. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മന്ദഗതിയിലായി. അതോടെ യു ഡി എഫിന് ആദ്യം ഉണ്ടായ മേല്‍ക്കൈ നിലനിര്‍ത്താനായില്ല. വീണ്ടും ദിവസങ്ങള്‍ക്ക് മുമ്പ് പ്രചരണം ശക്തമായതോടെ യു ഡി എഫ് വീണ്ടും ആവേശത്തിലായി.

പ്രവര്‍ത്തന മികവ് തന്നെയാണ് പ്രധാനം. അതുള്ളിടത്ത് റിസള്‍ട്ട് ഉണ്ടാകും. അത് യു ഡി എഫ് ആയാലും എല്‍ ഡി എഫ് ആയാലും.

 

 

loksabha ele 2019 cong
Advertisment