Advertisment

യുഡിഎഫിന് 8 മണ്ഡലങ്ങളില്‍ ഭൂരിപക്ഷം 1 ലക്ഷത്തിന് മുകളില്‍. രാഹുലിനും കുഞ്ഞാലിക്കുട്ടിക്കും 2 ലക്ഷത്തിന് മുകളില്‍. ഏഴിടത്ത് 50000 മുകളില്‍. യുഡിഎഫിന്റെത് അട്ടിമറി വിജയം

New Update

തിരുവനന്തപുരം:  സംസ്ഥാനത്ത് യു ഡി എഫ് നേടിയത് ചരിത്രത്തില്‍ ഇല്ലാത്ത വന്‍ മുന്നേറ്റം. രണ്ട് മണ്ഡലങ്ങളില്‍ 2 ലക്ഷത്തിനു മേല്‍ ഭൂരിപക്ഷം നേടിയതുള്‍പ്പെടെ ഭൂരിപക്ഷം 1 ലക്ഷത്തിന് മുകളില്‍ എത്തിയ മണ്ഡലങ്ങള്‍ 8 എണ്ണം ആണ്.  രണ്ടു മണ്ഡലങ്ങളില്‍ 80000 നു മുകളിലും ഭൂരിപക്ഷ൦ നിലവിലുണ്ട്. 5 മണ്ഡലങ്ങളില്‍ 50000 നു മുകളില്‍ ഭൂരിപക്ഷം എത്തുകയാണ്.

Advertisment

publive-image

ആകെ 15 മണ്ഡലങ്ങളില്‍ 50000 മുകളില്‍ ഭൂരിപക്ഷത്തോടെയാണ് യു ഡി എഫിന്റെ മിന്നുന്ന വിജയം.  പിന്നില്‍ നില്‍ക്കുന്ന ആലപ്പുഴ ഒഴികെയുള്ള മറ്റ്‌ 4 മണ്ഡലങ്ങളിലും മോശമല്ലാത്ത ഭൂരിപക്ഷവും യു ഡി എഫ് കരസ്ഥമാക്കിയിട്ടുണ്ട്. തിരുവനന്തപുരവും ആറ്റിങ്ങലും മാവേലിക്കരയും പത്തനംതിട്ടയും മോശമല്ലാത്ത ഭൂരിപക്ഷമാണ് നേടിയിരിക്കുന്നത്.

പാലക്കാട് മണ്ഡലത്തില്‍ തുടക്കം മുതല്‍ 25000 ന് മുകളിലാണ് ഭൂരിപക്ഷം ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 16000 ലേക്ക് എത്തിയിട്ടുണ്ട്. അവിടെയും വിജയം യു ഡി എഫ് ഉറപ്പിച്ചിരിക്കുകയാണ്.  യു ഡി എഫ് 12916 വോട്ടുകള്‍ക്ക് പിന്നില്‍ നില്‍ക്കുന്നത് ആലപ്പുഴയിലാണ്. പക്ഷെ, 68.77 % മാത്രമാണ് ഇവിടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായത്.

അതിനാല്‍ തന്നെ ആലപ്പുഴയിലെ ഫലം ഇനിയും മാറിമറിയാം.  ചുരുക്കത്തില്‍ യു ഡി എഫ് ഇതിനോടകം നേടിയിരിക്കുന്നത് വമ്പിച്ച വിജയം തന്നെയാണ്.

Advertisment