Advertisment

യുഡിഎഫില്‍ ഇനി സെല്‍ഫിക്കാലം വരവായ് ! 'എന്‍റെ പോസ്റ്റര്‍, എന്‍റെ കട്ടൌട്ടര്‍' സെല്‍ഫിക്ക് ആളില്ല ! സ്ഥാനാര്‍ഥികളിറങ്ങിയിട്ടും ആലസ്യം വിട്ടുണരാതെ യുഡിഎഫ് ക്യാമ്പുകള്‍ ! ചെങ്ങന്നൂര്‍ ആവര്‍ത്തിക്കുമോ ?

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  കേരളത്തിലെ യു ഡിഫ് ഇന്നോളം കണ്ടിട്ടില്ലാത്ത അത്യുഗ്രന്‍ സ്ഥാനാര്‍ഥി ലിസ്റ്റ്, വിഴിപ്പലക്കലുകള്‍ കൂടാതെയുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയം, പതിവിലും നേരത്തെയുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം - യു ഡി എഫില്‍ പതിവില്ലാത്ത വിധം പോസിറ്റീവ് ആയ തുടക്കമാണ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്.

Advertisment

publive-image

എന്നിട്ടും ആലസ്യം മാറാതെ യു ഡി എഫ് ക്യാമ്പുകളും പ്രവര്‍ത്തകരും നിശബ്ദരായിരിക്കുന്നത് യു ഡി എഫ് കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്. വയനാട്, വടകര, എറണാകുളം, ഇടുക്കി, കോട്ടയം പോലുള്ള ചുരുക്കം മണ്ഡലങ്ങളില്‍ മാത്രമാണ് യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് മിഷനറി അല്‍പമെങ്കിലും ഉണര്‍വ്വിലുള്ളത്.

പത്തനംതിട്ട, മാവേലിക്കര, തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം, ചാലക്കുടി, കാസര്‍കോഡ് മണ്ഡലങ്ങളിലൊക്കെ യു ഡി എഫ് മുന്നൊരുക്കങ്ങളുടെ അവസ്ഥ പരമദയനീയമാണ്.

publive-image

ജയ്ഹോയില്‍ ഉണര്‍ന്നു പാലക്കാടും ആലത്തൂരും

25 ദിവസത്തെ ജയ്ഹോ പദയാത്രയിലൂടെ ഗ്രാമങ്ങള്‍ തോറും പാര്‍ട്ടിയെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ച ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ വി കെ ശ്രീകണ്ഠന്‍ മത്സരിക്കുന്ന പാലക്കാട്ടും, ജില്ലയില്‍ ഉള്‍പ്പെടുന്ന ആലത്തൂരും തെരഞ്ഞെടുപ്പ് രംഗം സജീവമാണ്. കാരണം ഗ്രാമങ്ങള്‍ തോറും ജില്ലയിലൂടെ മാത്രം നടന്ന 361 കി. മീറ്റര്‍ പദയാത്ര ജില്ലയെ ആകെ ഇളക്കിമറിച്ചിട്ടുണ്ട്. അതിന്റെ ഗുണം ഈ രണ്ടു മണ്ഡലങ്ങളിലുമുണ്ട്. പോരാത്തതിന് ആലത്തൂരിലെ വോട്ടര്‍മാരെ പാടി ഉണര്‍ത്താന്‍ കഴിവുള്ള ആളാണ്‌ യു ഡി എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്.

publive-image

പത്തനംതിട്ടയില്‍ ആന്‍റോ നെഗറ്റീവ് ഇഫക്റ്റ് മാറിയില്ല

പത്തനംതിട്ട മണ്ഡലത്തിലെ പല നിയോജക മണ്ഡലങ്ങളിലും ഒരു പോസ്റ്റര്‍ പോലും പതിക്കാത്ത സാഹചര്യമുണ്ട്. കാഞ്ഞിരപ്പള്ളി ഉള്‍പ്പെടെയുള്ള നിയോജക മണ്ഡലങ്ങളില്‍ പ്രചരണ രംഗത്ത് യു ഡി എഫ് സ്ഥാനാര്‍ഥി ആന്‍റോ ആന്റണിയുടെ സാന്നിധ്യം വിരളമാണ്. രണ്ടു തവണ മത്സരിച്ച ആന്‍റോയെ വീണ്ടും സ്ഥാനാര്‍ഥി ആക്കുന്നതിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തിന്റെ അലകള്‍ അവസാനിച്ചിട്ടില്ലെന്നര്‍ഥം. യു ഡി എഫിന്റെ ഭാഗത്ത് പ്രചരണ രംഗത്ത് തീര്‍ത്തും നിര്‍ജീവാവസ്ഥയുള്ള മറ്റ്‌ രണ്ടു മണ്ഡലങ്ങള്‍ ആലപ്പുഴയും തൃശൂരുമാണ്.

publive-image

കടത്തനാടന്‍ പോരിനൊരുങ്ങി വടകര

സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയതിനാല്‍ ആലസ്യത്തിലും ആശങ്കയിലുമായിരുന്ന വടകര കെ മുരളീധരന്റെ വരവോടെ ആവേശത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തെ ഒന്നാമത്തെ മണ്ഡലമായി മാറി. മാത്രമല്ല, ആ ആവേശം തൊട്ടടുത്ത മണ്ഡലങ്ങളായ കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് മണ്ഡലങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്.

publive-image

വയനാട്ടില്‍ സിദ്ദിഖിന്റേതും മാസ് എന്‍ട്രി

വയനാട് സീറ്റിനെ ലക്ഷ്യമിട്ട് ഡി സി സി പ്രസിഡന്റ് ടി സിദ്ദിഖ് 6 മാസം മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നതിനാല്‍ ഇവിടെ കാര്യങ്ങളൊക്കെ ഉഷാറാണ്. വയനാട്ടിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും മുന്നൊരുക്കങ്ങള്‍ക്ക് തുടക്കമായി. രണ്ടു ദിവസം കൊണ്ട് സ്ഥാനാര്‍ഥി മിക്ക നേതാക്കളെയും നേരില്‍ക്കണ്ട് സഹായം അഭ്യര്‍ഥിക്കുകയും പ്രചരണ ഒരുക്കങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു.

ടി സിദ്ദിഖ് സ്ഥാനാര്‍ഥി ആയി എത്തിയതോടെ തുടക്കത്തില്‍ മണ്ഡലത്തില്‍ പ്രചരണ രംഗത്ത് ഏറെ മുന്നോട്ട് പോയിരുന്ന ഇടതുപക്ഷത്തിന്റെ ക്യാമ്പുകള്‍ പെട്ടെന്ന് പ്രതിരോധത്തിലായ അവസ്ഥയിലായി.

publive-image

യുഡിഎഫിന്റെ പ്രവര്‍ത്തനം സെല്‍ഫി, ഇലക്ഷന്‍ കമ്മിറ്റി ഓഫീസ്, സ്ഥാനാര്‍ഥി വാഹനം എന്നിവയില്‍ ഒതുങ്ങി !

ചെങ്ങന്നൂര്‍ പാഠമാക്കണമെന്നാണ് മുതിര്‍ന്ന നേതാവ് എ കെ ആന്റണി എല്ലായ്പ്പോഴും പ്രവര്‍ത്തകരോട് പറയുന്നത്.  അവര്‍ക്ക് അതെന്തെന്ന് തെല്ലും മനസിലായില്ലെന്ന് തെളിയിക്കുന്നതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് ചിത്രം.   മണ്ഡലത്തില്‍ സജീവമാകേണ്ടതിനു പകരം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ഇപ്പോഴും ഇലക്ഷന്‍ കമ്മിറ്റി ഓഫീസും സ്ഥാനാര്‍ഥിയുടെ വാഹനങ്ങളും ചുറ്റിപ്പറ്റി നില്‍ക്കുകയാണ്.

ഓരോരുത്തര്‍ക്കും ചുമതലയുള്ള മേഖലകളിലും ഉത്തരവാദിത്വങ്ങളിലും അവരുടെ ശ്രദ്ധ പതിയുന്നതെയില്ല. ആകെ ആലസ്യമാനെന്ന പ്രതീതി പരന്നത് അതിനാലാണ്.

publive-image

യു ഡി എഫില്‍ ഇനി സെല്‍ഫിക്കാലം

പ്രവര്‍ത്തകര്‍ക്ക് താല്പര്യം നേതാക്കളെ മുഖം കാണിക്കാനും സൗഹൃദം പുതുക്കാനും സെല്‍ഫി എടുക്കാനുമൊക്കെയാണ്. തെരഞ്ഞെടുപ്പാകുമ്പോള്‍ നിരവധി നേതാക്കള്‍ സ്ഥലത്തെത്തും. അവര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് ഫെയ്സ്ബുക്കിലും വാട്സ് അപ്പിലും ഇടുന്നതാണ് യു ഡി എഫില്‍ നടക്കുന്ന പ്രധാന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം.

പകരം 'ഞാനോട്ടിച്ച പോസ്റ്ററിനൊപ്പം', ഞാന്‍ സ്ഥാപിച്ച കട്ടൌട്ടിനൊപ്പം' സെല്‍ഫികള്‍ ഉണ്ടാകുന്നില്ലെന്നതാണ് ആന്റണി പറഞ്ഞ പോരായ്മ. സെല്‍ഫിയെടുക്കാന്‍ വരുന്ന പ്രവര്‍ത്തകരോട് ഈ പോരായ്മ പറഞ്ഞു മനസിലാക്കാന്‍ നേതാക്കള്‍ക്കും കഴിയണം.

നേരത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതിനാല്‍ ഇടതുപക്ഷം പ്രചരണത്തിന്റെ കാര്യത്തില്‍ ഒരുപടി മുന്നോട്ട് പോയിരുന്നു. അതിനെ അതിജീവിക്കാന്‍ ഭവന സന്ദര്‍ശനങ്ങളും കുടുംബ കൂട്ടായ്മകളും സംഘടിപ്പിക്കുന്നതിലും യു ഡി എഫ് ഏറെ പിന്നിലാണ്.

publive-image

നയിക്കാന്‍ നായകരില്ല ?

കെ പി സി സി നേതൃത്വത്തില്‍ ഭാരവാഹി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ കാര്യങ്ങള്‍ വേണ്ടവിധം ക്രോഡീകരിക്കാന്‍ നേതൃദാരിദ്ര്യം വേണ്ടുവോളമുണ്ട്. 2 വര്‍ക്കിംഗ് പ്രസിഡന്റുമാരും പ്രചരണ വിഭാഗം അധ്യക്ഷനും സ്ഥാനാര്‍ഥികളാണ്. യു ഡി എഫിന്റെ താരപ്രചാരകനായിരുന്ന കെ മുരളീധരന്‍ സ്ഥാനാര്‍ഥിയായതോടെ ആ നിലയ്ക്കുള്ള ദൗര്‍ബല്യങ്ങളുമുണ്ട്.

loksabha ele 2019 cong
Advertisment