Advertisment

വി മുരളീധരന്‍ എം പി കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായേക്കും ! കുമ്മനത്തെ ഗവര്‍ണര്‍ സ്ഥാനത്തേക്കും മന്ത്രിസഭയിലേക്കും പരിഗണിക്കുന്നു ? സുരേഷ് ഗോപിയും കണ്ണന്താനവും പരിഗണിക്കപ്പെട്ടേക്കില്ല ? 

author-image
ജെ സി ജോസഫ്
New Update

ന്യൂഡല്‍ഹി:  അടുത്ത വ്യാഴാഴ്ച അധികാരം ഏല്‍ക്കുന്ന രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരില്‍ ബര്‍ത്ത് ഉറപ്പിച്ച് വി മുരളീധരന്‍ എം പി.  മുരളീധരന്‍ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയാകുമെന്നാണ് സൂചന. ഇത്തവണ മത്സരിച്ച് ദയനീയ പരാജയം ഏറ്റുവാങ്ങിയ പാര്‍ട്ടിയുടെ രാജ്യസഭാംഗങ്ങളായ സുരേഷ് ഗോപിയെയും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെയും മന്ത്രിസഭയിലേക്ക് പരിഗണിക്കില്ലെന്നുറപ്പായി.

Advertisment

publive-image

എന്നാല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തിരുവനന്തപുരത്ത് മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ കുമ്മനം രാജശേഖരനെ സര്‍ക്കാര്‍ രൂപീകരണ സമയത്ത് മന്ത്രിസഭയിലേക്ക് പരിഗണിക്കില്ലെങ്കിലും പിന്നീട് നടക്കുന്ന പുനസംഘടനയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയേക്കാം.

അദ്ദേഹത്തെ മിസോറമിന്റെ ഗവര്‍ണറായി വീണ്ടും നിയമിക്കുന്നതും പരിഗണനയിലാണ്. എന്നാല്‍ കുമ്മനത്തിന് ഗവര്‍ണര്‍ പദവിയേക്കാള്‍ താല്പര്യം കേന്ദ്രമന്ത്രി പദവിയോടാണ്. അല്‍ഫോണ്‍സ് കണ്ണന്താനം നിലവില്‍ കേന്ദ്രമന്ത്രിയാണെങ്കിലും അദ്ദേഹത്തിന്റെ മന്ത്രി പദവി പാര്‍ട്ടിക്ക് ഗുണം ചെയ്തില്ലെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്.

അതേസമയം, ബി ജെ പിയുടെ കേരളത്തിലെ ജനപ്രിയ മുഖങ്ങളിലൊന്നായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ വി മുരളീധരനെ ദേശീയ നേതൃത്വത്തില്‍ തന്നെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ദേശീയ നേതൃത്വം ആലോചിക്കുന്നത്. ഇപ്പോള്‍ തന്നെ ദേശീയ നേതൃത്വത്തില്‍ പല ദൗത്യങ്ങളും മുരളീധരനെ ഏല്‍പ്പിക്കാന്‍ പാര്‍ട്ടി ശ്രദ്ധിക്കുന്നുണ്ട്.

 

Advertisment