അമ്മ വോട്ട് ചെയ്ത് വരുന്നവരെ കരുതലിന്റെ കരങ്ങളില്‍ സുരക്ഷിതമായി കുഞ്ഞ് – സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടി പോലീസുകാരന്‍

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Tuesday, April 23, 2019

വടകര:  പോളിംഗ് ബൂത്തിന് മുന്നിലെ നന്മയുടെ കാഴ്ചകളിലൊന്നായ പൊലീസുകാരന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുകയാണ്.

കൈക്കുഞ്ഞുമായി വടകരയിലെ പോളിംഗ് ബൂത്തിലെത്തിയ യുവതിക്ക് താങ്ങും തണലുമായ പൊലീസുകാരനെ ഏവരും അഭിനന്ദിക്കുകയാണ്. അമ്മ വോട്ട് ചെയ്യാന്‍ പോയപ്പോള്‍ കൈകുഞ്ഞിനെ സുരക്ഷിതമായി നോക്കിയത് ഈ പൊലീസുകാരനായിരുന്നു.

കേരള പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വടകരയിലെ വള്ള്യാട്ട് 115 ാം ബൂത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് കാഴ്ച എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

×