Advertisment

'വടകരയില്‍ മത്സരിക്കാന്‍ സമ്മതമാണോ ?' മുരളീധരന് രാവിലെ അപ്രതീക്ഷ ഫോണ്‍ കോളെത്തിയത് രാഹുല്‍ ഗാന്ധിയുടേത് ! മറുപടി ഇങ്ങനെ ..

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  ഒടുവില്‍ വടകരയില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ട് കെ മുരളീധരന് ഫോണ്‍ സന്ദേശം എത്തിയത് സാക്ഷാല്‍ രാഹുല്‍ ഗാന്ധിയുടേത്. മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന മുരളീധരനെ സംബന്ധിച്ച് അപ്രതീക്ഷിത നീക്കമായിരുന്നു രാഹുല്‍ ഗാന്ധിയുടെ കോള്‍. 'വടകരയില്‍ സ്ഥാനാര്‍ഥിയാകാന്‍ സമ്മതമാണോ ?' എന്നായിരുന്നു രാഹുലിന്‍റെ ചോദ്യം.

Advertisment

publive-image

'പ്രസിഡന്റ് പറഞ്ഞാല്‍ വേറെ വാക്കുണ്ടോ ?' എന്നായിരുന്നു മറുചോദ്യം.  എങ്കില്‍ ഞാന്‍ പ്രഖ്യാപിക്കാന്‍ പോകുന്നു' എന്ന് പറഞ്ഞായിരുന്നു രാഹുല്‍ ഫോണ്‍ വച്ചത്.

തൊട്ടുപിന്നാലെ മുരളീധരന്‍ മത്സരിക്കാന്‍ സമ്മതം അറിയിച്ചതായി കെ പി സി സിയിലേക്ക് സന്ദേശമെത്തി. മുരളീധരന്‍ സമ്മതം അറിയിച്ച കാര്യം കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താ സമ്മേളനം വിളിച്ചാണ് മാധ്യമങ്ങളെ അറിയിച്ചത്.

അതോടെ സംസ്ഥാനമൊട്ടുക്കും കോണ്‍ഗ്രസ് ക്യാമ്പുകള്‍ ആവേശത്തിലായി. പ്രചരണത്തിലുണ്ടായിരുന്ന സ്ഥാനാര്‍ഥികള്‍ പോലും ആവേശത്തോടെയാണ് വാര്‍ത്തയെ വരവേറ്റത്.

loksabha ele 2019 cong
Advertisment