Advertisment

കെ മുരളീധരന്റെ വരവ് മലബാറിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ പോലും മാറ്റിമറിയ്ക്കും. സിപിഎമ്മിന്റെ മലബാര്‍ ലോബിയെ അവരുടെ തട്ടകത്തിലെത്തി നേരിടാന്‍ ഇനി മുരളിയുടെ പടയൊരുക്കം !

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്:  വടകരയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി എത്തുന്ന മുന്‍ കെ പി സി സി അധ്യക്ഷന്‍ കെ മുരളീധരന്റെ വരവ് മലബാറിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ തന്നെ മാറ്റിമറിക്കും. മലബാറി കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും പുതിയ നേതൃത്വമായി ഇതോടെ മുരളീധരന്‍ മാറിയേക്കും.

Advertisment

publive-image

കോണ്‍ഗ്രസിന് മലബാറില്‍ ശക്തമായ നേതൃത്വം ഇല്ലായിരുന്നെന്നത് അടുത്ത കാലത്തെ വലിയ പോരായ്മയായിരുന്നു. കണ്ണൂരില്‍ കെ സുധാകരനും കോഴിക്കോട് മുല്ലപ്പള്ളി രാമചന്ദ്രനും മലപ്പുറത്ത് ആര്യാടന്‍ മുഹമ്മദുമായിരുന്നു പാര്‍ട്ടിയെ നയിച്ചിരുന്നത്. അതില്‍ ആര്യാടന്‍ അനാരോഗ്യം മൂലം ഇപ്പോള്‍ സജീവമല്ല. മുല്ലപ്പള്ളി കെ പി സി സി അധ്യക്ഷനായെങ്കിലും ജനകീയതയില്‍ മുരളീധരന്റെയോ സുധാകരന്റെയോ ഒപ്പമെത്തില്ല.

ഈ സാഹചര്യത്തിലാണ് മുന്‍ കെ പി സി സി അധ്യക്ഷന്‍ കൂടിയായ മുതിര്‍ന്ന നേതാവ് മലബാറിന്റെ രാഷ്ട്രീയ അമരത്വം ഏറ്റെടുത്ത് രംഗത്ത് വരുന്നത്. കേരള൦ മുഴുവന്‍ ആരാധകരുള്ള മലബാറിലെ ഏക നേതാവായി ഇതോടെ മുരളീധരന്‍ വാഴും. സി പി എമ്മില്‍ നിന്നും കേരള രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് മലബാര്‍ നേതാക്കളാണ്.

publive-image

മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇ പി ജയരാജനെപ്പോലുള്ള ശക്തര്‍ വേറെയുമുണ്ട്.  ഈ സാഹചര്യത്തിലാണ് മലബാറില്‍ യു ഡി എഫിന്റെ തന്നെ നേതൃനിരയിലേക്ക് മുരളീധരന്റെ വരവ്. മുരളീധരനെ സംബന്ധിച്ച് രണ്ടു തവണ കോഴിക്കോട് എം പിയായിരുന്നെങ്കിലും അന്നൊക്കെ അദ്ദേഹം കരുണാകരന്റെ നിഴലില്‍ ഒരു ശരാശരി നേതാവ് മാത്രമായിരുന്നു.

എന്നാല്‍ ഇന്നദ്ദേഹം ഏറെ മാറിയിരിക്കുന്നുവെന്നതാണ് പ്രത്യേകത.  മലബാറിലെ രാഷ്ട്രീയ ചിത്രം തന്നെ മാറ്റിവരയ്ക്കുന്നതാകും മുരളിയുടെ വരവ്.

loksabha ele 2019 cong vadakara loksabha 19
Advertisment