Advertisment

കേരളത്തില്‍ വോട്ടെടുപ്പ് കര്‍ശന സുരക്ഷയില്‍. കേന്ദ്രസേനയ്ക്ക് പുറമേ തമിഴ്നാട്, കര്‍ണ്ണാടക പോലീസും രംഗത്ത്. പ്രശ്നബാധിത മേഖലകളില്‍ കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ച്. അക്രമം ഉണ്ടായാല്‍ കര്‍ശനമായി നേരിടാനും നിര്‍ദ്ദേശം. നിലപാട് കടുപ്പിക്കാന്‍ ഇലക്ഷന്‍ കമ്മീഷനെ പ്രേരിപ്പിച്ചത് അക്രമങ്ങള്‍ അഴിച്ചുവിട്ട് പോളിംഗ് ശതമാനം കുറയ്ക്കാന്‍ നീക്കം നടക്കുന്നുവെന്ന സംശയം

New Update

കോഴിക്കോട്:  സംസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചുവിട്ട് പോളിംഗ് ശതമാനം കുറയ്ക്കാനുള്ള നീക്കം നടക്കുന്നതായ സൂചനകള്‍ പുറത്തുവന്നതോടെ പോളിംഗ് ദിവസം പഴുതുകളില്ലാത്ത സുരക്ഷ ഏര്‍പ്പെടുത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഇന്നലെ പ്രചരണ സമാപനത്തോട് അനുബന്ധിച്ച് വിവിധ മണ്ഡലങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

Advertisment

തിരുവനന്തപുരത്ത് എ കെ ആന്റണിയുടെ റോഡ്‌ഷോ ഇടതുപ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ആലത്തൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനും ഒപ്പമുണ്ടായിരുന്ന അനില്‍ അക്കര എം എല്‍ എയ്ക്കും നേരെ കല്ലേറുണ്ടാവുകയും ഇരുവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

publive-image

പത്തനംതിട്ടയിലും മാവേലിക്കരയിലും കണ്ണൂരിലും വടകരയിലും കാസര്‍കോടും വ്യാപകമായി അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. എല്ലാ സ്ഥലത്തും യു ഡി എഫ് - എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം. ആറ്റിങ്ങലില്‍ ബി ജെ പിയുടെ പ്രചരണ വാഹനങ്ങള്‍ക്കെതിരെയും അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ കേന്ദ്രസേനയുടെ കൂടുതല്‍ ബെറ്റാലിയനെ രംഗത്തിറക്കാനും കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പോലീസ് സേനയെ കേരളത്തിലെ പോളിംഗ് സ്റ്റേഷനുകളില്‍ നിയോഗിക്കാനും ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

മലബാറിലെ പല നഗരങ്ങളിലും കേന്ദ്രസേന റൂട്ട്മാര്‍ച്ച് നടത്തി. മറ്റ്‌ സ്ഥലങ്ങളിലും റൂട്ട്മാര്‍ച്ച് ഉണ്ടാകും. അക്രമസംഭവങ്ങള്‍ ഉണ്ടായാല്‍ കര്‍ശനമായി നേരിടാനാണ് ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശം.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പ്രചരണ സമാപനത്തോടനുബന്ധിച്ചുണ്ടായ അക്രമ സംഭവങ്ങളില്‍ പോലീസ് പക്ഷപാതപരമായി പെരുമാറിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പോലീസിനും കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ക്ക് സമാധാനപരമായി വോട്ട് ചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്താനാണ് നിര്‍ദ്ദേശം.

loksabha ele
Advertisment