Advertisment

വയനാട്ടില്‍ രാഹുലെങ്കില്‍ സ്ഥാനാര്‍ഥിയാകാന്‍ മത്സരിച്ച് ബിജെപിയും ബിഡിജെഎസും രംഗത്ത് ! 'വീര പരാജയം' ഏറ്റുവാങ്ങാനാണ് മത്സരമെന്ന് കോണ്‍ഗ്രസ് !

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂര്‍:  വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ വയനാട്ടില്‍ മത്സരിക്കാന്‍ തയാറായി ബി ഡി ജെ എസും ബി ജെ പിയും രംഗത്ത്. രാഹുലിനെതിരെ മത്സരിക്കാന്‍ ഈ സീറ്റ് വിട്ടുതരണമെന്ന ആവശ്യം ബിജെപി ബിഡിജെഎസിന് മുന്നില്‍ വച്ചിട്ടുണ്ട്.

Advertisment

publive-image

എന്നാല്‍ ദേശീയ പ്രാധാന്യം ലഭിക്കുന്ന മത്സരമായിരിക്കുമെന്നതിനാല്‍ വയനാട്ടില്‍ മത്സരിക്കാനുള്ള പുറപ്പാടിലാണ് ബി ഡി ജെ എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി.

രാഹുല്‍ ഗാന്ധിക്കെതിരെ സ്ഥാനാര്‍ഥിയായാല്‍ ദേശീയ മാദ്ധ്യമങ്ങളിലടക്കം വലിയ വാര്‍ത്താ പ്രാധാന്യ൦ ലഭിക്കുമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ഥിയാകാന്‍ പ്രേരിപ്പിക്കുന്ന ഘടകം. എവിടെ മത്സരിച്ചാലും തോല്‍വി, എങ്കില്‍ വീരപരാജയം ഏറ്റുവാങ്ങാമെന്ന പ്രതീക്ഷയിലാണ് എന്‍ ഡി എ എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആക്ഷേപിക്കുന്നത്.

Advertisment