Advertisment

വയനാട് എം ഐ ഷാനവാസിന്റെ മകള്‍ അമിന കോണ്‍ഗ്രസിന്റെ പരിഗണനയില്‍. രാഹുല്‍ ഷാനവാസിന്റെ വീട് സന്ദര്‍ശിക്കുന്നത് അമിനയുടെ സ്ഥാനാര്‍ഥിത്വത്തിന് മുന്നോടിയായി ! വയനാട്ടിലെ കോണ്‍ഗ്രസില്‍ കോളിളക്കമുണ്ടാക്കുന്ന നീക്കത്തിന് പിന്നില്‍ മുതിര്‍ന്ന നേതാവ് ?

author-image
കൈതയ്ക്കന്‍
Updated On
New Update

വയനാട്:  അന്തരിച്ച കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായിരുന്ന എം ഐ ഷാനവാസിന്റെ മകള്‍ അമിന ഷാനവാസ് വയനാട് ലോക്സഭാ സീറ്റിലേക്ക് സജീവ പരിഗണനയില്‍. നാളെ കൊച്ചിയിലെത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എറണാകുളം നോര്‍ത്ത് എസ് ആര്‍ എം റോഡിലെ എം ഐ ഷാനവാസിന്റെ വസതി സന്ദര്‍ശിക്കുന്നത് അമിനയുടെ സ്ഥാനാര്‍ഥിത്വം മുന്‍നിര്‍ത്തിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

publive-image

മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ താല്പര്യമാണ് അമിനയുടെ സ്ഥാനാര്‍ഥിത്വത്തിന് പിന്നിലെന്നാണ് സൂചന.  അമിനയെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ ന്യൂനപക്ഷ പ്രാതിനിധ്യവും വനിതാ പ്രാതിനിധ്യവും പരിഗണിക്കപ്പെടുകയും ചെയ്യും.

publive-image

കോണ്‍ഗ്രസിന്റെ നിലവിലെ സ്ഥാനാര്‍ഥി പട്ടികയില്‍ സാധ്യതയുള്ള വനിതാ പ്രാതിനിധ്യം കടന്നുകൂടിയിട്ടില്ല. ഷാനിമോള്‍ ഉസ്മാന്‍ വയനാടിനു വേണ്ടിയും ആലപ്പുഴയ്ക്ക് (കെ സി വേണുഗോപാല്‍ മത്സരിക്കുന്നില്ലെങ്കില്‍) വേണ്ടിയും രംഗത്തുണ്ടെങ്കിലും ജയസാധ്യത കുറവായിട്ടാണ് പാര്‍ട്ടി വിലയിരുത്തല്‍.

publive-image

എന്നാല്‍ പാര്‍ട്ടിയിലെ പ്രബലരെ മാറ്റി നിര്‍ത്തി യു ഡി എഫിന്റെ ഉറച്ച മണ്ഡലത്തില്‍ കുടുംബ രാഷ്ട്രീയം പരീക്ഷിക്കാന്‍ ശ്രമിച്ചാല്‍ അത് എത്രത്തോളം ഫലപ്രദമായിരിക്കും എന്ന് സംശയം ഉയരുന്നുണ്ട്.  അമിനയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഉയരുന്നത്.

publive-image

കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി ഈ നീക്കത്തെ എതിര്‍ക്കുകയാണ്.  എം ഐ ഷാനവാസിനെ എതിര്‍ത്തവരാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. മാത്രമല്ല, ജനതാദള്‍ മുന്നണി മാറിയ സാഹചര്യത്തില്‍ പഴയ സുരക്ഷിതത്വം യു ഡി എഫിന് വയനാട്ടിലില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

publive-image

50000 ത്തോളം ജനതാദള്‍ വോട്ടുകള്‍ ഇതിലൂടെ ഇടതിലേക്ക് കൈമാറ്റപ്പെടും.  ഈ സാഹചര്യത്തില്‍ സ്വീകാര്യനായ സ്ഥാനാര്‍ഥി ഇല്ലെങ്കില്‍ വയനാട്ടില്‍ യു ഡി എഫിന് വിയര്‍പ്പൊഴുക്കേണ്ടിവരും.

amina shanavas ele vayanad loksabha ele 19
Advertisment