Advertisment

രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമെന്ന് സ്ഥിരീകരണം. പ്രഖ്യാപനം 3 മണിക്കകം. ടി സിദ്ദിഖ് പിന്മാറി. സ്ഥിരീകരിച്ച് കേരള ഘടകവും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയാകും. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് എ ഐ സി സിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.  രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യം നിലവില്‍ ഇവിടെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചിട്ടുള്ള ടി സിദ്ദിഖിനെ എ ഐ സി സിയില്‍ നിന്നും അറിയിച്ചുകഴിഞ്ഞു.

Advertisment

publive-image

രാഹുല്‍ ഗാന്ധിക്ക് വേണ്ടി പിന്മാറാനുള്ള പൂര്‍ണ്ണ സന്നദ്ധത സിദ്ദിഖ് എ ഐ സി സിയെയും അറിയിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് രാഹുല്‍ വയനാട്ടില്‍ മത്സരത്തിനെത്തുന്നത്. വയനാട്ടില്‍ രാഹുലിന്‍റെ തെരഞ്ഞെടുപ്പ് സാന്നിധ്യം ദക്ഷിണേന്ത്യയിലാകെ കോണ്‍ഗ്രസ് മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന വിലയിരുത്തലിലാണ് എ ഐ സി സിയുടെ നിര്‍ണ്ണായക നീക്കം.

ഇതോടെ കേരളത്തിലെ യു ഡി എഫ് തെരഞ്ഞെടുപ്പ് രാഷ്ട്രീയം അത്യാവേശത്തിലാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതായി കെപിസിസി. ആവശ്യം രാഹുൽ ഗാന്ധിയുടെ പരിഗണനയിലാണെന്നും ഇക്കാര്യം ടി സിദ്ദിഖിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഉമ്മൻചാണ്ടി വിശദമാക്കി. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

vayanad loksabha ele 19
Advertisment