Advertisment

രാഹുല്‍ വയനാടിന് വരുന്നത് തടയാന്‍ അവസാന നിമിഷവും സിപിഎം പ്രതിരോധം ! 2 സീറ്റ് പോലും കിട്ടാന്‍ സാധ്യതയില്ലാത്ത സിപിഎമ്മിന് രാഹുല്‍ ചെവികൊടുക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ! തീരുമാനം ഉടന്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് ഏത് വിധേനയും തടയുകയെന്ന ലക്ഷ്യവുമായി സി പി എം നിര്‍ണ്ണായക കരുനീക്കങ്ങളുമായി രംഗത്ത്. രാഹുല്‍ കേരളത്തില്‍ മത്സരിക്കാനെത്തുന്നത് കേന്ദ്രത്തിലെ മതേതര കൂട്ടുകെട്ടിന് തടസമാകുമെന്ന മുന്നറിയിപ്പാണ് സി പി എം നല്‍കുന്നത്.

Advertisment

publive-image

എന്നാല്‍ വെറും രണ്ടോ മൂന്നോ സീറ്റുകള്‍ മാത്രമായിരിക്കും ഇത്തവണ സി പി എമ്മിന് ലഭിക്കാനിടയുള്ളതെന്നും അതിനാല്‍ സി പി എമ്മിന്റെ വാദമുഖങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാലും ഇല്ലെങ്കിലും ഇടത് പാര്‍ട്ടികള്‍ക്കെല്ലാം കൂടി കേന്ദ്രത്തില്‍ 5 സീറ്റ് തികച്ചുകിട്ടില്ലെന്നാണ് കോണ്‍ഗ്രസില്‍ ഒരു വിഭാഗം പറയുന്നത്.

അതേസമയം, ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മതേതര മുന്നേറ്റത്തിന്റെ നിലപാടുകളും ഒപ്പം രാഹുലിന്‍റെ അമേഠിയില്‍ നിന്നുള്ള പിന്മാറ്റം വടക്കേന്ത്യയില്‍ ദോഷകരമായി ബാധിക്കുമെന്ന വിമര്‍ശനങ്ങളും കൂടി പരിഗണിച്ചുവേണം വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനെന്നാണ് വടക്കേന്ത്യയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

എന്നാല്‍ രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് കേരളത്തില്‍ മാത്രമല്ല വയനാടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളെയും ഗുണകരമായി ബാധിക്കുമെന്നാണ് പൊതുവിലയിരുത്തല്‍. രാഹുല്‍ അമേഠിയില്‍ മത്സരിച്ചാലും ഇല്ലെങ്കിലും യു പിയില്‍ കോണ്‍ഗ്രസിന് വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ല. വടക്കേന്ത്യയിലും അതായിരിക്കില്ല ഘടകം.

എന്നാല്‍ രാഹുല്‍ കേരളത്തിലെത്തിയാല്‍ കോണ്‍ഗ്രസിന് സാധ്യതയുള്ള ഈ മൂന്ന്‍ സംസ്ഥാനങ്ങള്‍ തൂത്തുവാരാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസില്‍ ഭൂരിപക്ഷത്തിന്റെ വിലയിരുത്തല്‍ ! തീരുമാനം ഉച്ചകഴിഞ്ഞു നടക്കുന്ന പത്രസമ്മേളനത്തില്‍ അറിയാം.

vayanad loksabha ele 19
Advertisment