Advertisment

തൃശൂര്‍ തിരിച്ചുപിടിക്കാന്‍ വി എം സുധീരനെ തന്നെ രംഗത്തിറക്കാന്‍ ഉന്നത നീക്കം. സുധീരന് പിന്തുണയുമായി ആന്റണിയും. പ്രതാപന് വിനയായത് രാജി നാടകം !

author-image
സത്താര്‍ അല്‍ കരണ്‍
Updated On
New Update

തൃശൂര്‍:  തൃശൂര്‍ ലോക്സഭാ സീറ്റിലേക്ക് കെ പി സി സി മുന്‍ അധ്യക്ഷന്‍ വി എം സുധീരനും പരിഗണനയില്‍. ഇവിടെ കഴിഞ്ഞയാഴ്ച വരെ ഒന്നാം പേരുകാരനായുണ്ടായിരുന്ന ഡി സി സി ആദ്യക്ഷന്‍ ടി എന്‍ പ്രതാപനൊപ്പം സുധീരനെക്കൂടി പരിഗണിക്കാനാണ് കെ പി സി സിയുടെ പുതിയ നീക്കം.

Advertisment

publive-image

അടുത്തിടെ തൃശൂര്‍ കോണ്‍ഗ്രസില്‍ അരങ്ങേറിയ സംഭവ വികാസങ്ങളും ഡി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള പ്രതാപന്റെ രാജി പ്രഖ്യാപനവുമാണ് പ്രതാപന്റെ കാര്യത്തില്‍ വീണ്ടു വിചാരത്തിന് കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്. ഇടത് മുന്നണിയില്‍ നിന്നും ഇത്തവണ തൃശൂര്‍ സീറ്റ് പിടിച്ചെടുക്കേണ്ടത് യു ഡി എഫിന് നിര്‍ണ്ണായകമാണ്.

publive-image

വലതുപക്ഷത്തിന്റെ ഈറ്റില്ലമായിരുന്ന തൃശൂരില്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ വടക്കാഞ്ചേരി ഒഴികെയുള്ള മുഴുവന്‍ സീറ്റുകളും ഇടത് മുന്നണി പിടിച്ചെടുത്തിരുന്നു. അതിനാല്‍ തന്നെ ഇവിടെ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ഉറപ്പിക്കേണ്ടത് ഈ തെരഞ്ഞെടുപ്പിന്റെ അനിവാര്യതയാണ്.

publive-image

ഈ സാഹചര്യത്തില്‍ വിജയം ഉറപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കളെ തന്നെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസിന്റെ ആലോചന. ആന്റണിയുടെ താല്പര്യം കൂടി സുധീരന്റെ സ്ഥാനാര്‍ഥിത്വത്തിന് പിന്നിലുണ്ട്.

publive-image

സുധീരന്‍ മത്സരത്തിനിറങ്ങിയാല്‍ തൃശൂര്‍ ഉറപ്പിക്കാം എന്നതാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. മാത്രമല്ല, വരുന്ന തദ്ദേശ ഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പിലും സുധീരന്റെ സാന്നിധ്യം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്.

publive-image

സുധീരനെയും പ്രതാപനെയും കൂടാതെ തേറമ്പില്‍ രാമകൃഷ്ണനും ടോം വടക്കനും തൃശൂരിലെ സാധ്യതാ പട്ടികയിലുണ്ട്. എന്നാല്‍ സുധീരനെ പരിഗണിക്കാവുന്ന ഒന്നാം മണ്ഡലം എന്ന നിലയില്‍ ഇവിടെ സുധീരന് തന്നെയാകും മുന്‍‌തൂക്കം.

loksabha ele 2019 cong thrissur loksabha ele
Advertisment