Advertisment

എ എം ആരിഫ് ഉള്‍പ്പെടെ എല്ലാ കേരളാ എംപിമാരും സത്യപ്രതിജ്ഞയ്ക്കെത്തിയത് രാഹുല്‍ ഗാന്ധിയെയും സോണിയയെയും അഭിവാദ്യം ചെയ്ത ശേഷം. രാഹുല്‍ ഗാന്ധിയും സത്യപ്രതിജ്ഞ ചെയ്തത് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്കൊപ്പം. കൊടിക്കുന്നില്‍ ഹിന്ദിയിലും ശ്രീകണ്ഠന്‍ മലയാളത്തിലും സത്യവാചകം ചൊല്ലി. ദൈവനാമം ഉപേക്ഷിച്ചത് ആരിഫ് മാത്രം. തരൂര്‍ സത്യപ്രതിജ്ഞ ചെയ്തില്ല

New Update

ഡല്‍ഹി:  എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത് കേരളത്തില്‍ നിന്നുള്ള എം പിമാരോടൊപ്പം. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 18 എം പിമാരും സിപിഎം എംപി എ എം ആരിഫും ആണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. വിദേശത്തായതിനാല്‍ ശശി തരൂര്‍ എം പി ഇന്ന് സത്യപ്രതിജ്ഞ ചെയ്തില്ല. അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ നാളെ ആയിരിക്കുമെന്ന് ലോക്സഭാ സെക്രട്ടറിയെറ്റ് അറിയിച്ചു.

Advertisment

publive-image

കേരളത്തില്‍ നിന്നുള്ള എം പിമാരില്‍ കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയിലും വി കെ ശ്രീകണ്ഠന്‍ മലയാളത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.  എ എം ആരിഫ് മാത്രം സത്യപ്രതിജ്ഞയില്‍ ഒതുക്കിയപ്പോള്‍ മറ്റ്‌ എം പിമാരെല്ലാം ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

ഇതിനിടെ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതിന് കൊടിക്കുന്നില്‍ സുരേഷിന് സോണിയാ ഗാന്ധിയുടെ ശകാരവും കിട്ടി. സ്വന്തം ഭാഷ അറിയില്ലേ എന്നായിരുന്നു സോണിയയുടെ ചോദ്യം. ഇതോടെ ഹിന്ദി സത്യപ്രതിജ്ഞ വാചകം കരുതിക്കൊണ്ട് പോയ രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉള്‍പ്പെടെയുള്ളവര്‍ അത് ഉപേക്ഷിച്ച് ഇംഗ്ലീഷിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

എ എം ആരിഫ് ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എം പിമാരും രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും അഭിവാദ്യം ചെയ്തിട്ടാണ് സത്യപ്രതിജ്ഞയ്ക്ക് എത്തിയത്.

ഭൂരിപക്ഷം എം പിമാരും വെള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു വേഷം. കെ മുരളീധരന്‍ സാധാരണ ഡല്‍ഹിയില്‍ എത്തുമ്പോള്‍ ധരിക്കാറുള്ള സ്യൂട്ടിലും വി കെ ശ്രീകണ്ഠന്‍ കളര്‍ ജുബ്ബയും ധരിച്ചാണ് ആദ്യ ദിവസം പാര്‍ലമെന്റില്‍ എത്തിയത്. ശ്രീകണ്ഠന്റെ ഭാര്യ പ്രൊഫ. കെ തുളസി ഉള്‍പ്പെടെ മിക്ക എം പിമാരുടെയും കുടുംബാംഗങ്ങള്‍ സത്യപ്രതിജ്ഞ കാണാന്‍ എത്തിയിരുന്നു.

Advertisment