Advertisment

മുന്‍ കന്യാസ്ത്രീ ലൂസി കളപ്പുരയുടെ പുറത്താക്കല്‍ നടപടിയെ ബിഷപ്പ് ഫ്രാങ്കോ സമരവുമായി ബന്ധപ്പെടുത്തുന്നത് ബോധപൂര്‍വ്വമുള്ള സഭാവിരുദ്ധ അജണ്ട. വിശുദ്ധ അല്‍ഫോണ്‍സാമ്മയും വാഴ്ത്തപ്പെട്ട റാണി മരിയയും അംഗങ്ങളായിരുന്ന സന്യസ്ത സമൂഹത്തിനുനേരെ നടക്കുന്നത് ടാര്‍ജറ്റ് ചെയ്യപ്പെട്ട വ്യാജപ്രചരണം. ലൂസി കളപ്പുരയ്ക്കെതിരായ നടപടി അനുസരണവും ദാരിദ്ര്യവും വ്രതമാക്കേണ്ട ഒരു സന്യസ്ഥ സമൂഹത്തിന് യോജിക്കാത്തവിധമുള്ള അനുസരണക്കേടും വെല്ലുവിളിയും അസഹ്യമായപ്പോള്‍ മറ്റ്‌ ഗത്യന്തരങ്ങളില്ലാതെയുള്ളത്. ലൂസി കളപ്പുരയ്ക്ക് മഠത്തിന് പുറത്ത് പോകേണ്ടിവരുമെന്നുറപ്പായി 

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

വയനാട്:   സന്യസ്ഥ ജീവിതത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് തികച്ചും വിരുദ്ധമായ ജീവിതം നയിച്ചതിന് പലതവണ നല്‍കപ്പെട്ട തിരുത്തല്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് സഭയെ വെല്ലുവിളിച്ച് നടന്നതിന് പുറത്താക്കപ്പെട്ട മുന്‍ സിസ്റ്റര്‍ ലൂസി കളപ്പുര സഭാ വിരുദ്ധ ശക്തികളെയും കൂട്ടുപിടിച്ച് സഭയില്‍ തുടരാന്‍ ശ്രമം തുടങ്ങി.

Advertisment

publive-image

സന്യസ്ഥരുടെ അച്ചടക്കരാഹിത്യത്തിന്മേല്‍ അതാത് സഭാ നേതൃത്വങ്ങള്‍ക്കാണ് നടപടി സ്വീകരിക്കാനുള്ള പൂര്‍ണ്ണ ഉത്തരവാദിത്വം എന്നിരിക്കെ വത്തിക്കാന് 'അപ്പീല്‍' നല്‍കി എന്ന കാരണം പറഞ്ഞ് സഭയില്‍ തുടരുന്നതിനുള്ള നീക്കമാണ് ലൂസി കളപ്പുരയുടെ ഭാഗത്ത് നിന്നും നടക്കുന്നത്.

ഇതിനായി എഴായിരത്തോളം കന്യാസ്ത്രീകള്‍ സമര്‍പ്പിത ജീവിതം നയിക്കുന്ന ഫ്രാന്‍സിസ്കന്‍ ക്ലാരിറ്റ്‌സ് സന്യാസി സമൂഹത്തിനെതിരെ അടിസ്ഥാനരഹിതമായ പ്രചരണങ്ങളാണ് ലൂസിയും സഭാ വിരുദ്ധ മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്നത്.

ഫ്രാങ്കോ സമരവുമായി ബന്ധപ്പെടുത്തിയത് പൊതുജനത്തിന്റെ പിന്തുണ നേടാന്‍

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്തതിനാണ് ലൂസി കളപ്പുരയെ പുറത്താക്കിയതെന്നാണ് മാധ്യമ പ്രചാരണം.  എന്നാല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന ആരോപണങ്ങള്‍ ഉയരുന്നതിന് മുമ്പുതന്നെ തുടര്‍ച്ചയായ സഭാ വിരുദ്ധ നിലപാടുകളുടെ പേരില്‍ അന്ന് കന്യാസ്ത്രീ ആയിരുന്ന ലൂസി കളപ്പുരയ്ക്കെതിരെ പുറത്താക്കാന്‍ നടപടികള്‍ തുടങ്ങി കഴിഞ്ഞിരുന്നു.

പുറത്താക്കല്‍ നടപടി അന്തിമ ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് വളരെ തന്ത്രപരമായി വയനാട്ടില്‍ നിന്നെത്തി കൊച്ചിയില്‍ നടന്ന കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്തത് തനിക്കെതിരായ മറ്റ്‌ ആരോപണങ്ങള്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സമരവുമായി ബന്ധപ്പെടുത്താന്‍ ഇവര്‍ ശ്രമം നടത്തിയത്. അതോടെ ലൂസി കളപ്പുരയ്ക്കെതിരായ നടപടികള്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലെന്ന നിലയിലായിരുന്നു പ്രചരണം.

publive-image

നിരന്തരം അപമാനിക്കുന്നത് വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെയും റാണി മരിയയുടെയും സന്യസ്ത ഭവനത്തെ?

സഹനത്തിന്റെയും ത്യാഗത്തിന്റെയും ആത്മീയ ജീവിത സാക്ഷ്യത്തിന്റെയും സമാനതകളില്ലാത്ത മാതൃകകളായിരുന്ന വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെയും വാഴ്ത്തപ്പെട്ട റാണി മരിയയുടെയും സ്വന്തം സന്യസ്ത സമൂഹത്തിനെതിരെയാണ് ലൂസി കളപ്പുരയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ എന്നത് വിശ്വാസികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം എന്നിവയാണ് സന്യസ്ത ജീവിതത്തിന്റെ അടിസ്ഥാന തത്വങ്ങള്‍. ഇതില്‍ ബ്രഹ്മചര്യം ഒഴികെയുള്ള മറ്റ്‌ രണ്ടു വ്രതങ്ങള്‍ക്കും നേരെ ഘടകവിരുദ്ധമായ പ്രവര്‍ത്തികളാണ് ലൂസി കളപ്പുരയുടെ ഭാഗത്ത് നിന്നും തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരുന്നതെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ സഭാ അധികാരികളുടെ പക്കലുണ്ട്.

അംഗമാക്കപ്പെട്ട ഒരു സമൂഹത്തിന്റെ പൊതുവായ വ്യവസ്ഥകള്‍ പാലിക്കാന്‍ അതിലെ ഓരോ അംഗങ്ങള്‍ക്കും കടമയുണ്ട്.  ആത്മീയ ജീവിതത്തിന്റെ വ്യവസ്ഥകള്‍ പാലിക്കാനും വ്രതങ്ങള്‍ അനുസരിച്ച് ആത്മീയ ജീവിതം നയിക്കാനും സമ്മതിച്ച് സഭയുടെ ഭാഗമായ ലൂസി കളപ്പുര പിന്നീട് സന്യസ്ത സമൂഹത്തിന്റെ അടിസ്ഥാനപരമായ രീതികളെയും തത്വങ്ങളെയും വെല്ലുവിളിക്കുന്ന വിധമായിരുന്നു പെരുമാറിക്കൊണ്ടിരുന്നത് എന്നത് അവരുടെ പ്രവര്‍ത്തികളില്‍ നിന്നുതന്നെ വ്യക്തമാണ്.

publive-image

അനുസരണവും ദാരിദ്ര്യവും ലൂസി കളപ്പുരയും !

അധികാരികളെ അനുസരിക്കാതിരിക്കുക, സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ പ്രകാരം പ്രവര്‍ത്തിക്കുക, ആഡംബര ജീവിതം നയിക്കുക എന്നിവയൊന്നും ഒരു കന്യാസ്ത്രീ സമൂഹത്തിന്റെ പൊതുവായ രീതികളുമായി ഒത്തുപോകുന്നതല്ല.

വരുമാന വിനിയോഗത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍

സഭ പഠിപ്പിച്ച് ജോലി വാങ്ങി നല്‍കിയത് എഴായിരത്തോളം വരുന്ന എഫ് സി സി സമൂഹത്തിന്റെ ഭാഗമായി ജീവിക്കാന്‍ വേണ്ടി ഏല്‍പ്പിച്ച ദൌത്യമായിരുന്നു.  എഫ് സി സി സമൂഹത്തില്‍ 10 ശതമാനത്തില്‍ താഴെ കന്യാസ്ത്രീകള്‍ക്ക് മാത്രമാണ് സ്വന്തമായി ജോലിയും വരുമാനവും ഉള്ളത്. ആ 10 ശതമാനത്തിന്റെ വരുമാനമാണ് ബാക്കി 90 ശതമാനം ജോലിയില്ലാത്തവരും അടുക്കളയില്‍ ജോലി ചെയ്യുന്നവരും കൃഷി നോക്കുന്നവരുമൊക്കെയായ മറ്റ്‌ കന്യാസ്ത്രീകള്‍ക്കുവേണ്ടി ചിലവഴിക്കേണ്ടത്.

ഈ സഭാ സമൂഹം നടത്തുന്ന അനാഥ മന്ദിരം, പ്രായമായ കന്യാസ്ത്രീകളെ സംരക്ഷിക്കുന്നത്, മറ്റ്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കെല്ലാം വേണ്ടി ചിലവാക്കുന്നത് ജോലി ചെയ്യുന്ന മറ്റ്‌ കന്യാസ്ത്രീകളുടെ വരുമാനമാണ്.

publive-image

ജീവിതം സ്വന്തം ഇഷ്ടപ്രകാരം, വാസം കന്യാസ്ത്രീ മഠത്തില്‍ ?

എന്നാല്‍ സിസ്റ്ററായിരുന്ന ലൂസി കളപ്പുര സഭ വിദ്യാഭ്യാസം നല്‍കി വാങ്ങി നല്‍കിയ ജോലിയില്‍ നിന്നുള്ള വരുമാനം അവരുടെ സ്വന്തം ഇഷ്ടപ്രകാരം ചിലവഴിക്കുകയായിരുന്നു.  ആ പണം ഉപയോഗിച്ച് വ്യക്തിപരമായി പല ആളുകള്‍ക്കും അവര്‍ അര്‍ഹമായ സഹായങ്ങളും നന്മകളും ചെയ്തുകൊടുത്തിട്ടുമുണ്ടെന്നത് വാസ്തവമാണ്.

ബാക്കി പണം ഉപയോഗിച്ച് ഒരു കാര്‍ വാങ്ങി അതിലായിരുന്നു യാത്ര.  ആ കാര്‍ മഠത്തിന്റെ മറ്റ്‌ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം എന്നതായിരുന്നു അവരുടെ ന്യായം. ഇതൊന്നും അച്ചടക്കമുള്ള ഒരു കുടുംബത്തിലോ കേവലം ഒരു സ്ഥാപനത്തിലോ പോലും നടക്കില്ലെന്നിരിക്കെയാണ് അനുസരണവും ദാരിദ്ര്യവും ജീവിത വ്രതമാക്കിയ, വിശുദ്ധ അല്‍ഫോണ്‍സാമ്മയും റാണി മരിയയും മാതൃകയായ ഒരു സഭാ സമൂഹത്തില്‍ നിന്നുകൊണ്ട് അവര്‍ തുടര്‍ച്ചയായി ചെയ്തുപോന്നിരുന്നത് എന്നതാണ് കൌതുകം.

publive-image

നടപടികള്‍ കാനാനിക നിയമപ്രകാരം തന്നെ !

ഇതിനെതിരെ സ്നേഹരൂപേണ, കാനാനിക നിയമപ്രകാരം തന്നെയുള്ള തിരുത്തല്‍ നടപടികളും അത് ഫലിക്കാതെ വന്നപ്പോള്‍ അച്ചടക്ക നടപടികളും സഭ ലൂസി കളപ്പുരയ്ക്കെതിരെ സ്വീകരിച്ചിട്ടുണ്ട്.  ഒടുവില്‍ അവരെ മഠത്തില്‍ കൊണ്ടുചെന്നുവിട്ട സ്വന്തം മാതാവിനോടുതന്നെ മടക്കിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതും തികച്ചു കാനാനിക നിയമ പ്രകാരം തന്നെയുള്ള നടപടിയാണ്.

ഇത് വിവാദമാക്കി 84 വയസുള്ള അമ്മയോട് ഇങ്ങനെയൊക്കെ പറയാമോ എന്ന നിലയിലായിരുന്നു ഇന്ന് ലൂസിയുടെ പ്രതികരണം.  എഫ് സി സി സഭാ സമൂഹത്തില്‍ ലൂസി കളപ്പുരയെപ്പോലെ എഴായിരത്തോളം കന്യാസ്ത്രീകള്‍ വേറെയും ഉണ്ടെന്നിരിക്കെ അവര്‍ക്കുകൂടി ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം അവരെ അവിടെ തുടരാന്‍ അനുവദിക്കുന്നതിലുള്ള നിര്‍വാഹമില്ലായ്മയാണ് സഭ വ്യക്തമാക്കിയിരിക്കുന്നത്.

Advertisment