Advertisment

മഹാരാജാ സ്വാതി തിരുനാൾ ആർട്സ് അക്കാഡമി പ്രോജക്റ്റ് ഉദ്‌ഘാടനം ജനുവരി ഒന്നിന്

author-image
admin
Updated On
New Update

തിരുവനന്തപുരം-തിരുവിതാംകൂർ ചരിത്രത്തിൻറെ തിരുശേഷിപ്പുകൾ സംരക്ഷിക്കുന്നതിന് ശ്രീ പത്‌മനാഭദാസാ ശ്രീ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെ അനുഗ്രഹാശംസകളോടെ 2010 ഏപ്രിൽ 16 - ന് ആരംഭിച്ച 'തിരുവിതാംകൂർ മലയാളി കൗൺസിൽ ഗൾഫ് ചാപ്റ്റർ രൂപീകരിച്ച ' ട്രാവൻകൂർ ഹെറിറ്റേജ് ഗാർഡൻസ് ഗ്രൂപ്പിന്റെ പ്രഥമ സംരംഭമായ 'മഹാരാജാ സ്വാതി തിരുനാൾ ആർട്സ് അക്കാഡമി' പ്രോജക്റ്റ് 2019 ജനുവരി ഒന്നിന് ചൊവ്വാഴ്‌ച 5 .00 PM - ന് തിരുവനന്തപുരം - രംഗവിലാസം കൊട്ടാരത്തിൽ തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരീ പാർവ്വതീ ഭായി ഉദ്‌ഘാടനം ചെയ്യും.

Advertisment

publive-image

ട്രാവൻകൂർ ഹെറിറ്റേജ് ഗാർഡൻസ് ഗ്രൂപ്പ് ചെയർമാൻ ഡയസ് ഇടിക്കുളയുടെ അദ്ധൃക്ഷതയിൽ ചേരുന്ന ചടങ്ങിൽ മുൻ ഇൻഡ്യൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ, ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, സ്വാതി തിരുനാൾ സംഗീത കോളജ് പ്രിൻസിപ്പൽ പ്രൊഫസർ ഹരികൃഷ്ണൻ, മമ്മൂട്ടി മൊഹ്യുദീൻ, രവിവർമ്മ രാജാ, അജിത് കുമാർ (പബ്ലിക് റിലേഷൻസ് ഡയറ്കടർ - ട്രാവൻകൂർ ഹെറിറ്റേജ് ഗാർഡൻസ്) എന്നിവർ ആശംസകൾ അർപ്പിക്കും.

തിരുവിതാംകൂറിന്റെ സർവ്വതോന്മുഖ വികസനത്തിന് സ്വജീവിതം സമർപ്പിച്ച സ്വാതി തിരുനാൾ മഹാരാജാവിന്റെ കൃതികളെ അടിസ്ഥാനമാക്കി പഠന ഡോക്കുമെന്ററികളും നൃത്ത സദസ്സുകളും അവതരിപ്പിക്കുവാൻ പരിശ്രമിക്കുന്ന മഹാരാജാ സ്വാതിരുനാൾ ആർട്സ് അക്കാഡമിയുടെ പ്രവർത്തനത്തിൽ പങ്കാളികളാവാൻ കലാ സാഹിത്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അവസരം നൽകുന്ന സംരംഭമാണിത്.

സാഹിത്യവും സാംസ്കാരികവുമായ വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന 'ട്രാവൻകൂർ വോയ്‌സ്' - ഓൺ ലൈൻ അക്കാഡമിക് പോർട്ടലും ആർട്സ് അക്കാഡമിയുടെ ഭാഗമായി ആരംഭിക്കുന്നു.

ആധുനിക മലയാളഭാഷയുടെ പിതാവ് ശ്രീ തുഞ്ചത്തെഴുത്തച്ഛൻെറ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് -ആരണ്യകാണ്ഡത്തിലെ 'ശബര്യാശ്രമ പ്രവേശം', കുമാരനാശാന്റെ 'ചണ്ഡാലഭിക്ഷുകി' - എന്ന കാവ്യവും കേരള നടന രൂപത്തിൽ ആർട്സ് അക്കാഡമി പ്രവർത്തനോദ്‌ഘാടന സദസ്സിൽ നടനഭൂഷണം ചിത്രാ മോഹൻ, നൃത്ത ഗവേഷണ വിദ്യാർത്ഥി ഗ്രീഷ്‌മ കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിക്കും.

ഉദ്‌ഘാടന ചടങ്ങിനടനുബന്ധിച്ചു രംഗവിലാസം കൊട്ടാരത്തിൽ സ്വാതിരുനാൾ കൃതികളെ ആസ്പദമാക്കി 'നൃത്ത - സംഗീത' പരിപാടികളും നടക്കും.

തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരീ പാർവ്വതീ ഭായിയുടെ ഗൈഡൻസോടെ തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തനം ആരംഭിക്കുന്ന ആർട്സ് അക്കാഡമിയുടെ പ്രവർത്തനങ്ങൾ ക്രോഡീ കരിക്കുന്നതിന് ലിറ്ററേച്ചർ ഫോറം, ബ്ലൈൻഡ് സിംഗേഴ്സ് ഫോറം, അക്ഷര ശ്ലോകം ഫോറം, പഞ്ചവാദ്യം ഗ്രൂപ്പ് - എന്നീ ശാഖകളുടെ രൂപീകരണ യോഗം ജനുവരി ഒന്നിന് 4 .00 PM - ന് രംഗവിലാസം കൊട്ടാരത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment