Advertisment

പി വി അന്‍വറിനെതിരെ പ്രചാരണം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ തടഞ്ഞു

New Update

മലപ്പുറം:  പൊന്നാനി മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിനെതിരെ താനൂരില്‍ പ്രചാരണം നടത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. പി വി അന്‍വറിനെതിരായ ലഘുലേഖകളും നോട്ടീസുകളും പ്രവര്‍ത്തകര്‍ നശിപ്പിച്ചു.

Advertisment

പി വി അന്‍വറിന്റെ വാട്ടര്‍ തീം അമ്യൂസ്‌മെന്റ് പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശത്താണെന്ന് കളക്ടര്‍ നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് പാറയുടെ മുകളില്‍ വെള്ളം കെട്ടി നിര്‍മ്മിച്ച പാര്‍ക്ക് അപകടമുയര്‍ത്തുന്നുണ്ടെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെതിരെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രചരണം നടത്തിയത്.

തടയണയിലെ വെള്ളം എത്രയും പെട്ടെന്ന് ഒഴുക്കി കളയണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

രണ്ടാം തവണയാണ് ഈ നിര്‍ദ്ദേശം നല്‍കുന്നത്. നേരത്തെ ഹൈക്കോടതി നല്‍കിയ കാല പരിധിക്കുള്ളില്‍ തടയണയിലെ വെള്ളം നീക്കിയിരുന്നില്ല. കേസ് വീണ്ടും പരിഗണിക്കുന്ന അടുത്ത 22 ന് മുന്‍പ് നടപടിയുണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

Advertisment