Advertisment

കെ സുരേന്ദ്രനെതിരെയുള്ള 'പോലീസ് നാടകങ്ങള്‍' മഞ്ചേശ്വരത്ത് ബിജെപിക്ക് വളംവയ്ക്കാനെന്ന്‍ നിരീക്ഷകര്‍ ! അറസ്റ്റിനു പിന്നിലെ രാഷ്ട്രീയ ചരടുവലികള്‍ ?

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസര്‍കോഡ്:  ബി ജെ പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്റെ ജയില്‍വാസം മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ ബി ജെ പി.  സുരേന്ദ്രന്റെ ജയില്‍ വാസവും കേസുകളും മഞ്ചേശ്വരം ഉറപ്പിച്ചുകൊടുക്കുന്നതിന് സിപിഎം ബി ജെ പിക്ക് നല്‍കുന്ന സമ്മാനമെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസും.

Advertisment

publive-image

ഉപതെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ സ്ഥാനാര്‍ഥിയാകാനിടയുള്ള കെ സുരേന്ദ്രന് വീരപരിവേഷവും സഹതാപ തരംഗ സാധ്യതയും നല്‍കുന്ന വിധം അറസ്റ്റും പുതിയ കേസുകളും നടപ്പിലാക്കിയ സര്‍ക്കാരിന്റെ നീക്കം സംശയ ദൃഷ്ടിയോടെ വീക്ഷിക്കുന്നവര്‍ ഏറെയാണ്‌.

publive-image

ബി ജെ പിയുടെ സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്ന നേതൃത്വമാണ് സുരേന്ദ്രന്റെത്. കഴിഞ്ഞ തവണ അവസാന റൌണ്ടില്‍ വരെ സംസ്ഥാന പ്രസിഡന്റ് പദം ഉറപ്പിച്ചിരുന്ന സുരേന്ദ്രന് പദവി നഷ്ടമാകുന്നത് അവസാന നിമിഷമാണ്. ഇനിയും സമയമുണ്ടല്ലോ എന്നായിരുന്നു അന്ന് സുരേന്ദ്രന് നേതൃത്വം നല്‍കിയ മറുപടി. പാര്‍ട്ടിയിലെ ശക്തമായ ഗ്രൂപ്പ് വൈരമായിരുന്നു സുരേന്ദ്രന് വിനയായത്.

publive-image

എന്നാല്‍ ഇപ്പോള്‍ ബി ജെ പിയില്‍ കാര്യങ്ങള്‍ സുരേന്ദ്രന് അനുകൂലമായി മാറുകയാണ്. പാര്‍ട്ടി സംസ്ഥാന നേതാക്കളില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ജയില്‍വാസം അനുഭവിക്കേണ്ടി വന്ന വേറൊരു നേതാവില്ല. അതിന്റെ താരപരിവേഷത്തിലേക്ക് സുരേന്ദ്രനെ നയിച്ചത് ശബരിമല വിഷയത്തിലെ അറസ്റ്റും ജയില്‍ വാസവുമാണ്.

മഞ്ചേശ്വരം തെരഞ്ഞെടുപ്പിലേക്ക് നീങ്ങവേ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ഇല്ലാത്ത വകുപ്പുകളൊക്കെ ചുമത്തി ദീര്‍ഘകാലം ജയിലിലടച്ച സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്ന സംശയം രാഷ്ട്രീയ നിരീക്ഷകര്‍ക്കുണ്ട്.

publive-image

മഞ്ചേശ്വരം കാലാകാലങ്ങളായി യു ഡി എഫ് സീറ്റാണ്. പല കാലങ്ങളിലും ഇവിടെ സി പി എമ്മും യു ഡി എഫും നേര്‍ക്കുനേര്‍ വരുമ്പോള്‍ യു ഡി എഫിനെ ബി ജെ പി സഹായിച്ചിരുന്നു എന്ന ആക്ഷേപവും ശക്തമാണ്.

എന്നാല്‍ ഇത്തവണ ഇവിടെ യു ഡി എഫിന്റെ വിജയം സി പി എം ആഗ്രഹിക്കുന്നില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പി ശക്തിപ്പെടുന്നതാണ് സി പി എമ്മിന് ലാഭം. ബി ജെ പി ശക്തിപ്പെട്ടാല്‍ യു ഡി എഫ് ദുര്‍ബലമാകുമെന്നാണ് സി പി എമ്മിന്റെ കണക്കുകൂട്ടല്‍. അങ്ങനെ വന്നാല്‍ ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച ഉണ്ടാകാം.

publive-image

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ വിജയിച്ചാല്‍ നിയമസഭയില്‍ പ്രതിപക്ഷത്തെ നിര്‍വീര്യമാക്കുന്ന പ്രകടനം നടത്താന്‍ അത് ബി ജെ പിക്ക് സഹായകമാകും. അങ്ങനെ വന്നാല്‍ ബി ജെ പിക്ക് കേരളത്തില്‍ നേട്ടങ്ങളുണ്ടാക്കാം. അത് ഇടത് പക്ഷത്തിന് നേട്ടമായി മാറുമത്രേ.

അതിനാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് സുരേന്ദ്രനുണ്ടാകുന്ന ഇമേജ് മഞ്ചേശ്വരത്ത് ബി ജെ പിക്ക് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലാണ് നിലവിലെ പോലീസ് നാടകങ്ങള്‍ക്ക് പിന്നിലെന്ന സംശയം ശക്തമാകുകയാണ്.

Advertisment