Advertisment

കാൻസർ ചികിത്സയിൽ മലയാളികൾക്ക് കൂടുതൽ കർമ്മ പദ്ധതിയുമായി മം​ഗളൂരുവിലെ യേനെപ്പോയ മെഡിക്കൽ കോളേജ്

New Update

തിരുവനന്തപുരം:  മലയാളികളെ കാർന്ന് കൊല്ലുന്ന കാൻസർ രോ​ഗത്തിനെ തടയിടുന്നതിന് വേണ്ടി കർമ്മ പദ്ധതികൾ ഒരുക്കുകയാണ് മം​ഗളൂരുവിലെ പ്രശസ്തമായ യേനെപ്പോയ മെഡിക്കൽ കോളേജ്.

Advertisment

കാൻസർ ചികിത്സ രം​ഗത്ത് വേണ്ടത്ര ആശുപത്രികൾ ഇല്ലാത്ത വടക്കൻ കേരളത്തിൽ നിന്നുള്ള ആയിരക്കണക്കിന് രോ​ഗികൾ ചികിത്സ തേടിയെത്തുന്ന ഇവിടെ മലയാളികൾക്കായി പ്രത്യേക യൂണിറ്റ് സജ്ജീകരിക്കുമെന്ന് ആശുപത്രി ഡയറക്ടറും രാജ്യത്തെ തന്നെ പ്രമുഖ ഓംകോളജിസ്റ്റുമായ ഡോ. ജലാലുദ്ദീൻ അക്ബർ അറിയിച്ചു.

publive-image

കേരളത്തിൽ നിന്നും എത്തുന്ന കാൻസർ രോ​ഗികൾക്ക് ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉള്ളവർക്ക് മുഴുവൻ ചിക്തയും സൗജന്യമാണ്. അല്ലാതെയുള്ളവർക്ക് ബെഡ്ചാർഡ്, കൺസൾട്ടേഷൻ ഫീസ്, നേഴ്സിം​ഗ് ചാർജ്, റൂം ചാർജ് എന്നിവ സൗജന്യമായി നടപ്പിലാക്കാനാണ് തീരുമാനം.

ചില ലാബ് ടെസ്റ്റുകൾ സൗജന്യമാക്കാൻ കഴിയും, എന്നാൽ മറ്റ് ചില ലാബ് ടെസ്റ്റുകൾ, ഇൻവെസ്റ്റി​ഗേഷനുകൾ, എന്നിവക്ക് മാത്രമാണ് ഫീസ് ഈടാക്കുന്നത്. അത് നിലവിൽ കേരളത്തിൽ ഈടാക്കുന്നതിനേക്കാലും വളരെ കുറഞ്ഞ തുകയ്ക്കുമാണ് ലഭ്യമാക്കുതെന്നും അദ്ദേഹം വ്യക്തമാക്കി.

ആശുപത്രികളിലെ സജ്ജീകരണവും, മറ്റ് അടിസ്ഥാന സൗകര്യവും ലോകോത്തര നിലവാരത്തിലും ഉള്ളവയാണ്.

മംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിലെ ചീഫ് സർജിക്കൽ ഓങ്കോളജിസ്റ്റും യേനെപ്പോയ സർവ്വകലാശാലയിലെ സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവിയുമാണ് ഡോ: ജലാലുദ്ദീൻ അക്ബർ.

ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ക്യാൻസർ സർജരിൽ ഒരാളായാണ് ഡോ: അക്ബറിനെ കണക്കാക്കുന്നത്. 27 വർഷത്തെ ശസ്ത്രക്രിയാ പരിചയവും 23 വർഷത്തെ ക്യാൻസർ ചികിത്സാ അനുഭവ പരിചയവും അദ്ദേഹത്തിനുണ്ട്.

അദ്ദേഹത്തിന്റെ ഏറ്റവും പ്രധാന വൈദഗ്ധ്യം അവയവങ്ങളെ സംരക്ഷിച്ചു കൊണ്ടുള്ള ശസ്ത്രക്രിയകളിലാണ്. റോബോട്ടിക്ക് ആൻഡ് ലാപ്രോസ്കോപ്പിക്ക് സർജറിയിൽ അത്യന്താധുനിക പരിജ്‌ഞാനം ഉണ്ട് അദ്ദേഹത്തിന്.

സ്തനാർബുദ ശസ്ത്രക്രിയ, ബോൺ ട്യൂമർ ശസ്ത്രക്രിയ, ഗാസ്ട്രിക്ക് ഇന്റസ്റ്റയിൻ ക്യാൻസർ ശസ്ത്രക്രിയ, ലിംബ് സംരക്ഷണ രീതി എന്നിവയിൽ ഇതിനോടകം തന്നെ അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്.

ഇത്രയും കാലത്തിനിടയിൽ 12,000 ത്തിലധികം ക്യാൻസർ ശസ്ത്രക്രിയകൾ ചെയ്തിട്ടുണ്ട് ഡോ: ജലാലുദ്ദീൻ അക്ബർ.

അദ്ദേഹത്തിന്റെ ചില അനുപമ നേട്ടങ്ങൾ ഇനി പറയുന്നവയാണ്.

1) മംഗലാപുരത്തെ ആദ്യത്തെ ക്യാൻസർ സർജൻ.

2) മംഗലാപുരത്തെ ആദ്യത്തെ ലിവർ റിസെക്ഷൻ സർജറി ചെയ്ത ശസ്ത്രക്രിയാ വിദഗ്ധൻ

3) മംഗളൂരുവിലെ ആദ്യത്തെ കീ ഹോൾ ശസ്ത്രക്രിയാ വിദഗ്ധൻ

4) മംഗളൂരുവിൽ ആദ്യമായി ലിംബ് സംരക്ഷണ സമ്പ്രദായം തുടങ്ങിയ വ്യക്തി.

5) മംഗളൂരുവിലെ ആദ്യത്തെ റോബോട്ടിക്ക് ക്യാൻസർ സർജൻ

സർജിക്കൽ ഓങ്കോളജിയിൽ വളരെയേറെ ആദരണീയനായ ഡോക്ടറും, ഓർഗൻ സ്‌പെയറിങ് സർജറിയിൽ വൈദഗ്ധ്യം നേടിയിട്ടുള്ള ഇന്ത്യയിലെ അപൂർവ്വം ശസ്ത്രക്രിയാ വിദഗ്ധരിൽ ഒരാളുമാണ് ഡോ അക്ബർ.

സാമ്പ്രദായിക ശസ്ത്രക്രിയാ രീതിയിൽ നിന്ന് വ്യത്യസ്‌തമായി ക്യാൻസർ നിയന്ത്രണത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ, എന്നാൽ ശാരീരിക വേദന വളരെയേറെ കുറച്ചു കൊണ്ട് വേഗത്തിലുള്ള രോഗമുക്തി പ്രദാനം ചെയ്യുന്ന ഉയർന്ന വൈദഗ്ധ്യത്തോടെയുള്ള നൂതന ശസ്ത്രക്രിയാ രീതിയാണ് 'ഓർഗൻ സ്‌പേറിംഗ് സർജറി'.

കേരളത്തിൽ നിന്നുള്ള രോ​ഗികൾക്ക് കൂടുതൽ പരി​ഗണന നൽകുവാനുള്ള കാരണം

----------------------------------------------------------------------------------------------------------

ലോകത്തിലെ ഒരു ക്യാൻസർ സെന്ററിനും ഇത് വരെ അവകാശപ്പെടാനാവാത്ത തിളങ്ങുന്ന വിജയം ആണ് ജോമി(താൽക്കാലിക നാമം) എന്ന മലയാളിയായ അർബുദ രോഗിയുടെ ചികിത്സയിലൂടെ യേനപ്പോയ മെഡിക്കൽ കോളേജ് നേടിയിരിക്കുന്നത്.

ജോമി എന്ന മധ്യവയസ്ക്കയുടെ ശരീരത്തിൽ ഉണ്ടായിരുന്ന 30 ഓളം ക്യാൻസർ വളർച്ചകളെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് കൊണ്ടാണ് ഡോക്ടർ ജലാലുദ്ദീൻ അക്ബറും സംഘവും ക്യാൻസർ ചികിത്സാ രംഗത്തു പുതിയ അധ്യായം രചിച്ചിരിക്കുന്നത്. ഇത് ലോക റെക്കോർഡാണ്.

ഇന്ത്യയിലെ പ്രമുഖ ക്യാൻസർ രോഗ ചികിത്സാ കേന്ദ്രങ്ങൾ ഒക്കെ തന്നെയും 8 തൊട്ട് 10 വരെ ട്യൂമർ ഗ്രോത്തുകൾ ( ക്യാൻസർ വളർച്ചാ കോശങ്ങൾ) ആണ് ഇത് വരെ ശസ്‌ത്രക്രിയയിലൂടെ പരമാവധി നീക്കം ചെയ്തിട്ടുള്ളത്. ആ സാഹചര്യത്തിൽ 30 ട്യൂമർ വളർച്ചകൾ നീക്കി എന്നുള്ളത് ചികിത്സാ രംഗത്തെ ഒന്നടങ്കം ഉത്തേജിപിച്ചിരിക്കുകയാണ്. .

2017ൽ തള്ള വിരലിൽ ഒരു ചെറിയ മുഴയുമായാണ് ജോമി യെന്ന 36 വയസ്സുകാരി തൃശൂരിലെ പ്രശസ്തമായ ക്യാൻസർ കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തുന്നത്. ശസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്‌തെങ്കിലും ഏഴ് മാസങ്ങൾക്ക് ശേഷം അതേ പോലുള്ള വളർച്ചയുമായി ജോമി തിരിച്ചെത്തി.

അതും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്‌തെങ്കിലും തുടർന്നുള്ള മാസങ്ങളിൽ ഇതേ വളർച്ചയുമായി വീണ്ടും എത്തിക്കഴിഞ്ഞപ്പോഴാണ് കൂടുതൽ പരിശോധനകളിൽ അവിടെയുള്ള ഡോക്‌ടർമാർ

ജോമിയ്ക്ക് ഓസ്റ്റിയോജനിക്ക് സാർക്കോമ അഥവാ ബോൺ കാൻസർ അല്ലെങ്കിൽ എല്ലുകളെ ബാധിക്കുന്ന അർബുദമാണെന്ന് കണ്ടെത്തുന്നത്.

തള്ളവിരലിൽ ഒക്കെ ഇത് ബാധിക്കുന്നത് വളരെ അപൂർവ്വമായിരുന്നു. പിന്നീട് പെറ്റ് സ്കാൻ ( PET Scan) ചെയ്തപ്പോൾ രോഗം ശ്വാസകോശങ്ങളിലേക്കും പടർന്നതായി കണ്ടെത്തി. തുടർന്ന് ഡോക്ടർമാർ ജോമിയ്ക്ക് കീമോതെറാപ്പി തുടങ്ങുകയായിരുന്നു.

എന്നാൽ 4 സൈക്കിൾ കീമോതെറാപ്പി ചെയ്തപ്പോഴേക്കും ജോമിയ്ക്ക് കിഡ്നി സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടാവുകയുണ്ടായി. ഒപ്പം പ്രതീക്ഷിച്ച വിധത്തിൽ ചികിത്സയോട് ട്യൂമർ പ്രതികരിക്കുന്നില്ല എന്നത് കൂടെ കണ്ടതോടെ കീമോതെറാപ്പി നിർത്തി വെയ്ക്കാൻ ഡോക്റ്റർമാർ തീരുമാനിക്കുകയായിരുന്നു.

ഇങ്ങനെ പ്രതീക്ഷകൾ നഷ്ടപ്പെട്ട ഈ അവസ്ഥയിലാണ് പരിഹാരം തേടി കൊണ്ട് ജോമി മംഗലാപുരത്തെ പ്രശസ്തമായ ക്യാൻസർ ചികിത്സാ വിദഗ്ധനായ മംഗളൂരുവിലെ യേനപ്പോയ മെഡിക്കൽ കോളേജിലെ ഡോ.ജലാലുദ്ദീൻ അക്ബറിന്റെ സമീപം എത്തുന്നത്.

യേനപ്പോയയിലെ ഡോക്ടർ ജോമിയുടെ കേസ് ഫയൽ ട്യൂമർ ബോർഡിൽ ( ക്യാൻസർ വിദഗ്ടർ അടങ്ങിയ സംഘം) വെക്കുകയും രോഗാവസ്ഥ ചർച്ച ചെയ്യുകയും ചെയ്തു.

തുടർന്ന് രോഗത്തിനുള്ള നിലവിലുള്ള മികച്ച ഉപാധികളിൽ ഒന്നായി തള്ളവിരലിൽ നിന്നും ശ്വാസകോശങ്ങളിൽ നിന്നുമുള്ള ട്യൂമർ വളർച്ചകൾ നീക്കം ചെയ്യാനായി ശസ്ത്രക്രിയ സ്വീകരിക്കാൻ തീരുമാനിച്ചു. പെറ്റ് സ്കാൻ ചെയ്തപ്പോൾ അനേകം സ്ഥലങ്ങളിൽ ക്യാൻസർ കോശങ്ങൾ പടർന്നിരിക്കുന്നതായി സ്ഥിരീകരിക്കുകയും ചെയ്തു.

അങ്ങനെ തള്ളവിരലിൽ നിന്നും മുഴ നീക്കം ചെയ്തു. പിന്നീട് വലത്തെ ശ്വാസ കോശം തുറന്നു നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ 13 ഓളം ക്യാൻസർ വളർച്ചകൾ അഥവാ ട്യൂമർ ഗ്രോത്തുകൾ നീക്കം ചെയ്തു.

4 ആഴ്ചകൾക്ക് ശേഷം സമാനമായ രീതിയിൽ ഇടത് ശ്വാസകോശത്തിലും ശസ്ത്രക്രിയ നടത്തുകയും, 17 വളർച്ചകൾ നീക്കം ചെയ്യുകയും ചെയ്തു. ഇതിൽ 7 എണ്ണം മാത്രമേ ക്യാൻസർ കോശങ്ങൾ ഉണ്ടായിരുന്നുള്ളു. ബാക്കി 10 എണ്ണം നോൺ ട്യൂമർ ഗ്രോത്തുകൾ ആയിരുന്നു.

അങ്ങനെ മൊത്തത്തിൽ 30 ട്യൂമർ വളർച്ചകൾ ശസ്ത്രക്രിയയിലൂടെ ജോമിയുടെ ശരീരത്തിൽനിന്നും മംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിലെ ഡോക്റ്റർ ജലാലുദ്ദീൻ അക്ബറിന്റെ നേതൃത്വത്തിൽ ഉള്ള വിദഗ്ധ സംഘം നീക്കം ചെയ്തു. ഇപ്പോൾ ജോമി സ്വന്തം വീട്ടിൽ വിശ്രമത്തിലാണ്. അവർ ഇന്ന് സുഖമായി ഇരിക്കുന്നു.

ലോകത്തെമ്പാടുമുള്ള ക്യാൻസർ ശസ്ത്രക്രിയാ വിദഗ്ദ്ധർക്ക് ആത്മവിശ്വാസം പകരുന്ന വൈദ്യശാസ്ത്ര നേട്ടമാണിത്. ഔദ്യോഗികമായി കേസ് സ്റ്റഡി പ്രസിദ്ധീകരിച്ചതിനു ശേഷം ലോക റെക്കോർഡ് ഔദ്യോഗികമായി തന്നെ സ്ഥാപിച്ചെടുക്കാനുള്ള പദ്ധതിയിലാണ് മംഗലാപുരം യേനപ്പോയ മെഡിക്കൽ കോളേജ് അധികൃതർ ഇപ്പോൾ.

Advertisment