Advertisment

എറണാകുളം അങ്കമാലി അതിരൂപതയില്‍ മാര്‍ ജേക്കബ്ബ് മനത്തോടത്ത് പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍. നിയമനം മാര്‍പ്പാപ്പയുടേത്. പുതിയ പദവി കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ സഹായിക്കാന്‍

New Update

കൊച്ചി:  എറണാകുളം അങ്കമാലി അതിരൂപതയില്‍ പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്ബ് മനത്തോടത്തിനെ പുതിയ  അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. മാര്‍പ്പാപ്പ നേരിട്ടാണ് പുതിയ നിയമനം നടപ്പിലാക്കിയിരിക്കുന്നത്. മാര്‍ ജോര്‍ജ് ആലഞ്ചേരി അതിരൂപതയുടെ തലവനായി തുടരുകയും ചെയ്യും .

Advertisment

അതിരൂപതാംഗമായ മാര്‍ ജേക്കബ്ബ് മനത്തോടത്ത് നിലവില്‍ അതിരൂപതയിലെ ഏറ്റവും സീനിയര്‍ ബിഷപ്പാണ്. രണ്ടു വര്‍ഷം കൂടിയാണ് ഇദ്ദേഹത്തിന് കാലാവധി അവശേഷിക്കുന്നത്.

publive-image

വിവാദ ഭൂമി ഇടപാടിന്റെ പശ്ചാത്തലത്തില്‍ കര്‍ദ്ദിനാള്‍ സ്വയം എടുത്ത തീരുമാനപ്രകാരമാണ് നടപടി. കാലങ്ങളായി കര്‍ദ്ദിനാള്‍ ആയിരുന്നു എറണാകുളം അങ്കമാലി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്‌ പദവി വഹിച്ചിരുന്നത്. ഈ പതിവാണ് ആലഞ്ചേരി ഇടപെട്ട് തിരുത്തിയത്.

publive-image

കര്‍ദ്ദിനാളന്മാരെ സംബന്ധിച്ച് അതിരൂപതയുടെ ചുമതല എല്ലാക്കാലവും അവര്‍ക്ക് ഭാരവും തലവേദനയുമായിരുന്നു. മുന്‍പുണ്ടായിരുന്ന കര്‍ദ്ദിനാള്‍മാരൊക്കെ ആ വേദനകള്‍ അനുഭവിച്ചവരുമാണ്. മാര്‍ ആലഞ്ചേരി അതിരൂപത നേരിട്ട് നടത്തിയ ഭൂമിയിടപാടില്‍ ആര്‍ച്ച് ബിഷപ്‌ പദവി വഹിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ വിവാദങ്ങളില്‍ ചെന്ന് പെട്ടതാണ് പുതിയ തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. ഇനി മുതല്‍ അതിരൂപതയുടെ ഭരണത്തില്‍ കര്‍ദ്ദിനാള്‍ ഇടപെടില്ല.

publive-image

alanchery
Advertisment