Advertisment

മരുഭൂമിയിലെ ശബ്ദം ആഗോള ലേഖന പുരസ്കാരങ്ങൾ സമ്മാനിച്ചു 

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  മരുഭൂമിയിലെ  ശബ്ദം മാസിക  നടത്തിയ ആഗോള ലേഖന മത്സര വിജയികൾക്കുള്ള അവാർഡുകൾ കളമശേരി എമ്മാവൂസിൽ നടന്ന പുരസ്‌കാര സമർപ്പണ സമ്മേളനത്തിൽ ആത്മീയാചാര്യനും എഴുത്തു കാരനുമായ ഫാ. ബോബി ജോസ് കട്ടികാട് സമ്മാനിച്ചു.

Advertisment

publive-image

25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന ഒന്നാം സമ്മാനത്തിന് റെജി  ജോസഫ് പഴയിടം  അർഹനായി. രണ്ടും  മൂന്നും  സ്ഥാനങ്ങളിലെത്തിയ ക്രിസ്റ്റോ തോമസ്  ജേക്കബ്, ഇഗ്‌നേഷ്യസ് തോമസ് എന്നിവർക്ക് യഥാക്രമം 15000 രൂപ, 10000 രൂപ വീതം കാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും സമ്മാനിച്ചു.

publive-image

മരുഭൂമിയിലെ ശബ്ദം  സ്പിരിച്വൽ ഡയറക്ടർ  ഫാ.പോൾ  മാനുവൽ സമ്മേളനത്തിൽ അദ്ധ്യക്ഷനായിരുന്നു. കേരളാ  സർവീസ് ടീം  ചെയർമാൻ ഫാ. ജോസഫ് താമരവെളി  അനുഗ്രഹ പ്രഭാഷണം നടത്തി. ജൂറി ചെയർമാൻ ഷാജി മാലിപ്പാറ, ആൻറണി  ചടയംമുറി, കേരളാ  സർവീസ് ടീം സെക്രട്ടറി  ഡോ. കൊച്ചുറാണി  ജോസഫ്, മരുഭൂമിയിലെ ശബ്ദം എക്സിക്യൂട്ടീവ് ഡയറക്ടർ എബി പുന്നൂസ്, ചീഫ് എഡിറ്റർ ജിറ്റി  എൻ. ജോസ്, അവാർഡ് ജേതാവ് റെജി  ജോസഫ് എന്നിവർ പ്രസംഗിച്ചു.

കുവൈറ്റിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന  മരുഭൂമിയിലെ ശബ്ദം  മാസിക 250  ലക്കം പിന്നിട്ടതിനോടനുബന്ധിച്ചാണ് ആഗോള തലത്തിൽ  ലേഖന മത്സരം സംഘടിപ്പിച്ചത്.

Advertisment