Advertisment

സാമൂഹിക സാംസ്കാരിക രംഗങ്ങളിലുള്ള വിശിഷ്ട വ്യക്തികളെ ആദരിച്ചു

author-image
admin
New Update

ശ്രീ അനന്തപദ്മനാഭസേന സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കിഴക്കേക്കോട്ട ഗാന്ധി പാര്‍ക്ക് മൈതാനിയില്‍ സേനാ പ്രസിഡന്റ് മോഹനകുമാര്‍ മഹേശ്വരന്റെ അധ്യക്ഷതയില്‍ നടന്ന മത സൌഹാര്‍ദ്ദ സദസിന്റെ ഉദ്ഘാടനം മടാധിപതി സ്വാമി മഹേശ്വരാനന്ദസരസ്വതി നിര്‍വഹിച്ചു.

Advertisment

publive-image

കെ എ പെരുമാള്‍ സ്വാഗത പ്രസംഗം നടത്തി. മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍ ഐ എ എസ് ആമുഖ പ്രസംഗം നടത്തിയ സദസിലെ വിഷയം മതവും മനുഷ്യനും എന്നതാണ്. തടവസരത്തില്‍ പി എച്ച് അബ്ദുള്‍ ഗാഫര്‍ മൗലവി, ഫാ. ഡോ. നികോളാസ് റ്റി, മുണ്ടക്കയം ഹുസൈന്‍ മൗലവി, ഒ രാജഗോപാല്‍ എം എല്‍ എ, അജയ് തറയില്‍, രംഗാസേട്ട് മഹാരാഷ്ട്ര തുടങ്ങിയ പ്രമുഖ വ്യക്തികള്‍ സംസാരിച്ചു.

സാമൂഹിക സാംസ്കാരിക രംഗങ്ങളിലുള്ള വിശിഷ്ട വ്യക്തികളായ ഡോ. ഗണേഷ് സുബ്രഹ്മണ്യം, ജെ എ റഷീദ്, എം ജി ഷിമി, സജി മഞ്ഞക്കടമ്പില്‍, പി ആര്‍ അരുണ്‍കുമാര്‍, സ്വാമി ദത്താത്രേയസായി സ്വരൂപ്‌ നാഥ്‌, ഷണ്മുഖന്‍ ആശാരി, മധു വള്ളക്കടവ്, എം വേണുഗോപാലന്‍ നായര്‍, രജുകുമാര്‍ ചെമ്പന്‍കോട് എന്നിവരെ മുന്‍കേന്ദ്രമന്ത്രി ഒ രാജഗോപാലന്‍ എം എല്‍ എ പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു.

സോണാള്‍ജി, സുഭാഷ് ബോസ്, അനില്‍ കുമാര്‍, നാഗര്‍കോവില്‍ മോഹന്‍, മലയിന്‍കീഴ് രാജേഷ്, കുട്ടിനേഴത്ത് വിജയന്‍, വര്‍ക്കല ജയകുമാര്‍, തത്തംകോട് ആര്‍ കണ്ണന്‍, വേണുഗോപാലന്‍ നായര്‍ തൂലിക, മഹാദേവന്‍ തമ്പി പാറശാല, ജയ കല്ലിംഗല്‍, ശ്യാമള വെമ്പ്, ചെങ്ങന്നൂര്‍ ജയചന്ദ്രന്‍, വി വിജയകുമാര്‍, തെറ്റിമൂട് ഉണ്ണി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വിഷ്ണുമോഹന്‍ അമ്പൂരി കൃതജ്ഞത പറഞ്ഞു.

സേനയുടെ പ്രളയകാല ദുരിതാശ്വാസ ഫണ്ടിന്റെ പ്രവര്‍ത്തന ഉദ്ഘാടനം സദസ്സില്‍ വച്ച് അധ്യക്ഷന്‍ നിര്‍വഹിച്ചു.

Advertisment