Advertisment

ഹൈക്കോടതിക്കെതിരെ സ്പീക്കർ ശ്രീരാമകൃഷണൻ നടത്തിയ പ്രതികരണം പദവിക്ക് നിരക്കാത്തത്. ഒരിക്കൽ എടുത്ത് എറിഞ്ഞ കസേരയാണെങ്കിലും, അതിന്റെ മഹത്വവും ഉത്തരവാദിത്വവും മനസ്സിലാക്കണം - മാത്യു കുഴൽനാടൻ

New Update

തിരുവനന്തപുരം:  സർക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമർശങ്ങളോട് സ്പീക്കർ ശ്രീരാമകൃഷണൻ നടത്തിയ പ്രതികരണം പദവിക്ക് നിരക്കാത്തതാണെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ.  സ്പീക്കർ സി.പി.എം ന്റെ വക്താവല്ലാ എന്ന് അദ്ദേഹം ഓർക്കണം.

Advertisment

publive-image

സർക്കാരിന്റെ കെടുകാര്യസ്ഥതയെയും മന്ത്രിമാരുടെ ധൂർത്തിനേയും ഹൈക്കോടതി വിമർശിച്ചത് സ്പീക്കർക്ക് പിടിച്ചില്ലാ. വിമർശനങ്ങളോട് അസ്വസ്ഥത കാട്ടുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലാ, ബി.ജെ.പി യും നിങ്ങളും തമ്മിൽ എന്ത് വിത്യാസമാണ് ഉള്ളത് ?കഴിഞ്ഞ ദിവസം അമിത് ഷായെ നോക്കി രാഹുൽ ബജാജ് പറഞ്ഞതും ഇത് തന്നെയാണ്.

ഒരിക്കൽ എടുത്ത് എറിഞ്ഞ കസേരയാണെങ്കിലും, അതിന്റെ മഹത്വവും ഉത്തരവാദിത്വവും മനസ്സിലാക്കണം. കോടതിയെ വിരട്ടി നിശബ്ദമാക്കാമെന്നത് നിങ്ങളുടെ വ്യാമോഹമാണ് - കുഴൽനാടൻ പ്രതികരിച്ചു.

Advertisment