Advertisment

മന്ത്രി മാത്യു ടി തോമസിന്റെ രാജിക്ക് ധാരണയായതായി ജനതാദള്‍ കേന്ദ്രങ്ങള്‍. പകരം കൃഷ്ണന്‍കുട്ടി മന്ത്രിയാകും

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പത്തനംതിട്ട:  മന്ത്രിസ്ഥാനത്തെച്ചൊല്ലി ജനതാദളില്‍ ഉടലെടുത്ത ഭിന്നതയ്ക്ക് താല്‍ക്കാലിക പരിഹാരം ഉണ്ടായതായി സൂചന. ജലസേചന മന്ത്രി മാത്യു ടി തോമസിനെ മാറ്റി പകരം കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാന്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

പാര്‍ട്ടി ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൌഡയുടെ മധ്യസ്ഥതയില്‍ ഇത് സംബന്ധിച്ച ധാരണ രൂപപ്പെട്ടതായാണ് ജനതാദള്‍ നേതൃത്വം നല്‍കുന്ന സൂചന.

publive-image

നേരത്തെ ദേശീയ നേതൃത്വം ഇടപെട്ടിട്ടും മന്ത്രി മാത്യു ടി തോമസ്‌ പദവി ഒഴിയാന്‍ തയാറായിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണ വേളയില്‍ തന്നെ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം വീതിച്ചു നല്‍കാന്‍ നേതാക്കള്‍ തമ്മില്‍ ധാരണ ഉണ്ടായിരുന്നുവെന്നാണ് പാര്‍ട്ടിയുടെ മൂന്നാമത് എം എല്‍ എ ആയ സി കെ നാണു ഉള്‍പ്പടെയുള്ളവരുടെ നിലപാട്.

publive-image

അങ്ങനൊരു ധാരണ ഉണ്ടായിരുന്നില്ലെന്ന നിലപാട് മാത്യു ടി തോമസും സ്വീകരിച്ചു. എന്നാല്‍ ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ പാര്‍ട്ടി പിളരുമെന്ന ഘട്ടം വന്നതിനാലാണ് ദേശീയ നേതൃത്വം വീണ്ടും ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുത്തത്. ഇതോടെ മാത്യു ടി തോമസ്‌ രാജിക്ക് തയാറായെന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

publive-image

എന്നാല്‍ രാജിയേക്കുറിച്ച് സ്ഥിരീകരിക്കാന്‍ മന്ത്രിയുമായി അടുത്ത കേന്ദ്രങ്ങള്‍ ഇതുവരെ തയാറായിട്ടില്ല. മാത്രമല്ല, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും മന്ത്രിയുടെ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

publive-image

 

Advertisment