Advertisment

കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റ് യോഗങ്ങളില്‍ മുടങ്ങാതെ എത്തണം. പാര്‍ലമെന്റിലെ ഹാജര്‍ ഗൗരവമായി കണക്കാക്കും - മുല്ലപ്പള്ളി രാമചന്ദ്രന്‍

New Update

ഡല്‍ഹി: യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റ് യോഗങ്ങളില്‍ മുടങ്ങാതെ എത്തണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ലമെന്റിലെ ഹാജര്‍ കോണ്‍ഗ്രസ് ഗൗരവമായി കണക്കാക്കും. സമ്മേളനം നടക്കുന്ന സമയങ്ങളില്‍ ഒരുദിവസം പോലും ലോക്‌സഭയിലെ ഹാജര്‍ മുടക്കാത്ത ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ സുപ്രധാനമായ നടപടിക്രമങ്ങളിലേക്ക് പാര്‍ലമെന്റ് കടക്കുകയാണ്. ബജറ്റ് അവതരണം ഉള്‍പ്പെടെയുള്ളവ നടക്കുന്നതിനാല്‍ ഈ സമ്മേളനത്തിന് വളരെയധികം പ്രാധാന്യമുണ്ട്.

പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന സമയത്ത് അവര്‍ സ്വന്തം  മണ്ഡലങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കരുത്. അതോടൊപ്പം തന്നെ അതാത് മണ്ഡലങ്ങളിലെ പ്രശ്‌നങ്ങളും പരിഹരിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കണം - മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Advertisment