Advertisment

കോണ്‍ഗ്രസ്സ്‌ എന്നും വിശ്വാസികളോടൊപ്പം; അതില്‍ ലാഭനഷ്‌ടം നോക്കാറില്ലെന്ന് മുല്ലപ്പിള്ളി രാമചന്ദ്രന്‍

New Update

തൊടുപുഴ:  ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്സ്‌ വിശ്വാസികളോടൊപ്പമാണെന്നും അതില്‍ ലാഭനഷ്‌ടങ്ങള്‍ നോക്കാറില്ലെന്നും കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പിള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇതേസമയം സി പി എം നിലപാട്‌ വേട്ടപ്പട്ടികളോടൊപ്പം വേട്ടയാടുകയും മുയലുകളോടൊപ്പം ഓടുകയും ചെയ്യുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Advertisment

publive-image

തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാക്കാലത്തും കോണ്‍ഗ്രസ്സിന്‌ ഇത്തരം കാര്യങ്ങളില്‍ ഒറ്റ നിലപാടാണ്‌. മുമ്പ്‌ മുസ്ലിം സ്‌ത്രീകളുടെ ജീവനാംശ പ്രശ്‌നത്തിലും ഇതേ നിലപാടാണ്‌ സ്വീകരിച്ചത്‌. പിന്നീട്‌ കോണ്‍ഗ്രസ്സിന്‌ തിരിച്ചടി കിട്ടിയെങ്കിലും വിശ്വാസത്തിന്റെ കാര്യത്തില്‍ നിലപാട്‌ മാറ്റിയിട്ടില്ല. ശബരിമല പ്രശ്‌നം മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്‌തത്‌ നിരുത്തരവാദപരമാണ്‌.

publive-image

ജുഡീഷ്യറിക്കെതിരെ നിരന്തരം പോരാടിയിരുന്ന സി പി എമ്മിന്‌ എപ്പോഴാണ്‌ കോടതിയോട്‌ ബഹുമാനമുണ്ടായതെന്നും മുല്ലപ്പിള്ളി ചോദിച്ചു. കോണ്‍ഗ്രസ്സ്‌ എന്നും കോടതിയെ ബഹുമാനിക്കുന്ന സമീപനമാണ്‌ സ്വീകരിച്ചിട്ടുള്ളത്‌.

publive-image

ശബരിമല പ്രശ്‌നം വഷളാക്കാനാണ്‌ സി പി എം ശ്രമിക്കുന്നത്‌. വിധി പെട്ടെന്ന്‌ നടപ്പിലാക്കുമെന്ന്‌ പറയുന്നത്‌ ആപത്‌ക്കരമാണ്‌. മറ്റ്‌ നിരവധി കോടതി വിധികള്‍ മുഖ്യമന്ത്രിയുടെ മുന്നിലുണ്ട്‌. അവയൊന്നും നടപ്പാക്കാന്‍ ശ്രമിക്കാതെ ഇക്കാര്യത്തില്‍ മാത്രം അമിത താല്‍പ്പര്യമെടുക്കുന്നത്‌ ശരിയല്ലെന്നും മുല്ലപ്പിള്ളി രാമചന്ദ്രന്‍ പറഞ്ഞു.

publive-image

കെ പി സി സി വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ കൊടിക്കുന്നില്‍ സുരേഷ്‌, യു ഡി എഫ്‌ കണ്‍വീനര്‍ ബെന്നി ബെഹനാന്‍, കെ പി സി സി സെക്രട്ടറി ജയ്‌സണ്‍ ജോസഫ്‌, മണ്‍വിള രാധാകൃഷ്‌ണന്‍, ഡി സി സി പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാര്‍, അഡ്വ. ഇ.എം. ആഗസ്‌തി, റോയി കെ പൗലോസ്‌, സി പി മാത്യു, അഡ്വ. എസ്‌. അശോകന്‍ തുടങ്ങിയവരും കെ പി സി സി പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.

publive-image

Advertisment