ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവേകി മൂന്നാറിലെ ഡ്രീം കോക്കനട്ട് വില്ലാ റിസോർട്ട്

ലിനോ ജോണ്‍ പാക്കില്‍
Wednesday, November 21, 2018

മൂന്നാർ:  കേരളത്തനിമ കാണാൻ എത്തുന്ന സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ,പൂർണ്ണമായി തെങ്ങിൻ തടിയിൽ തീർത്ത കോട്ടേജുകളും വില്ലകളും ഒരുക്കി മുന്നാറിലെ ഡ്രീം കോക്കനട്ട് വില്ലാ റിസോർട്ട് കേരളത്തിലെ പ്രഥമ ഹിൽസ് സ്റ്റേഷൻ കോക്കനട്ട് ടൂറിസ്റ്റ് ഹബായി മാറുന്നു. സ്വദേശികളും വിദേശികളുമടക്കം നിരവധിയാളുകളാണ് ഇതിനോടകം പുതുമ നിറഞ്ഞ ഈ ഡ്രിം കോക്കനട്ട് റിസോർട്ട് വില്ലാ സന്ദർശിക്കുന്നത്.

മുന്നാറിന്റെ സൗന്ദര്യം നുകരാനെത്തുന്ന ലോക സഞ്ചാരികൾക്ക് കേരവൃക്ഷത്തിന്റെ കരകൗശലങ്ങൾ കൊണ്ട് വിസ്മയം തീർക്കുന്ന റിസോർട്ട് പുതിയ ടൂറിസം കാഴ്ച്ചപ്പാടകളുടെ നേർക്കാഴ്ച്ചയാണ്.

പ്രവാസി മലയാളിയായ സക്കീർ ഹുസൈന്റെ മനസ്സിൽ വിരിഞ്ഞ ആശയവും സ്വപ്ന സാക്ഷാതകാരവുമാണ് ഡ്രിം കോക്കനട്ട് വില്ലാ റിസോർട്ട്. സക്കീർ ഹുസൈൻ തന്നെയാണ് ഡ്രിം കോക്കനട്ട് വില്ലാ റിസോർട്ടിന്റെ ആർക്കിടെക്കച്ചറും , ഇൻറ്റിരിയർ ഡിസൈനിംഗും അതി മനോഹരമായി നിർവ്വഹിച്ചിരിക്കുന്നത്.

കോക്കനട്ട് വാൾ ടൈലിംഗ്

നിത്യവും അടുക്കളയിൽ വലിച്ചെറിയപ്പെടുന്ന ചിരട്ടയിൽ നിന്നു പോലും വീൻറ്റേജ് ലുക്ക് ആൻഡ് ഫീൽ നൽകുന്ന വാൾ ടൈലിംഗ് ചെയ്യാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഡ്രീം കോക്കനട്ട് റിസോർട്ടിന്റെ ചുവരുകൾ. സെറാമിക്ക് ടൈലുകളെക്കാൾ , തെങ്ങിൽ തടിയിൽ തീർത്ത വുഡൻ ഫ്ലോറിംഗും ,കോക്കനട്ട് വുഡ് ഫർണിച്ചേഴസ്സും റിസോർട്ടിന്റെ മറ്റ് സവിശേഷതകളാണ്.

വിനോദ സഞ്ചാരത്തിനിനി മികച്ചൊരു ഇടത്താവളം

മാട്ടുപെട്ടി ഡാം, ചിത്തിരപുരം വ്യൂ പോയിന്റ്, ആറ്റുകാട് വാട്ടർ ഫാൾ, ചെങ്കുളം ഡാം തുടങ്ങിയ വിനോദ സഞ്ചാര മേഖലകളിലേക്ക് എത്തുന്ന ലോക സഞ്ചാരികൾക്ക് സ്വന്തം വീടു പോലെ സമയം ചിലവഴിക്കാൻ കഴിയുന്ന മികച്ചൊരു ഇടത്താവളമായി ഡ്രീം കോക്കനട്ട് വില്ലാ റിസോർട്ട് ടൂറിസ്റ്റുകളെ ആകർഷിക്കുന്നു.

കേരള ഫുഡ് റെസ്റ്റോറെൻറ്റിലെ രുചികരമായ ഭക്ഷണവിഭവങ്ങളും, കാൻഡിൽ ലൈറ്റ് ഡിന്നറും റിസോർട്ടിലെത്തുന്ന അതിഥികൾക്ക് രുചിയുടെ മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിക്കുന്നു.

സിംഗൾ ,ഫാമിലി കോട്ടേജുകളിലായി ഒരുക്കിയിരിക്കുന്ന ബാൽക്കണിയോട് കൂടിയ വിശാലമായ ഏ സി റൂമകളും ,സാധാരണക്കാർക്കും പ്രയോജനപ്പെടുത്താവുന്ന തരത്തിലുള്ള നിരക്കും മറ്റ് റിസോർട്ടുകളിൽ നിന്ന് ഡ്രിം കോക്കനട്ട് വില്ലാ റിസോർട്ടിനെ വ്യത്യസ്തമാക്കുന്നു.

ഹണിമൂൺ, ടൂർ പാക്കേജുകൾക്ക്‌ പുറമേ , ശാന്തമായ അന്തരീക്ഷം ആഗ്രഹിക്കുന്ന എഴുത്തുകാർക്കും പ്രഫഷനൽ ആർട്ടിസ്റ്റുകൾക്കും പ്രത്യേക കോട്ടേജ് താമസ സൗകര്യം ലഭ്യമാണ്.

കേരളത്തിലെ ആദ്യ ജല വൈദ്യുതി പദ്ധതിയായ പള്ളിവാസൽ ഡാമിന്റെ ടോപ് വ്യൂവും റിസോർട്ടിലെത്തുന്നവർക്ക് പുതിയ അനുഭവമായിരിക്കും.ബോട്ടിംഗ്, ട്രക്കിംഗ് തുടങ്ങി നിരവധി ഫൺ ആൻഡ് അഡവെൻച്ചർ പാക്കേജുകളും സന്ദർശകർക്കായി റിസോർട്ട് ഒരുക്കിയിരിക്കുന്നു.

മികച്ച കണക്ടിവിറ്റി

റിസോർട്ടിലെത്തുന്നവർക്ക് കൊച്ചി, കോയബത്തൂർ ,മധുരൈ ഡോമസ്റ്റിക്ക് തുടങ്ങി മൂന്ന് വിമാനത്താവളങ്ങളിൽ നിന്നും ,ആലുവ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങിൽ നിന്നും പെട്ടെന്ന് എത്തുവാൻ സാധിക്കുന്ന മികച്ച കണക്ടിവിറ്റി ഡ്രിം കോക്കനട്ട് വില്ലാ റിസോർട്ട് ഒരുക്കുന്നു.

ഒഫീഷ്യൽ വെബ് സൈറ്റായ http://coconutresortmunnar.com ലൂടെയും സഞ്ചാരികൾക്കു കോട്ടെജുകൾ നേരത്തേ വിളിച്ചു ബുക്ക് ചെയ്യുവാനുള്ള സൗകര്യവും റിസോർട്ട് ഒരുക്കിയിരിക്കുന്നു. കേരളത്തിന്റെ സംസ്കാരവും വ്യവസായവും ഒരുമിപ്പിച്ചുള്ള ഇത്തരം റിസോർട്ടുകൾ സഞ്ചാരികളുടെ മാറുന്ന വിനോദ സഞ്ചാര സങ്കല്പത്തിന്റെ ഉദാഹരണം കൂടിയാണ്.

പ്രളയം ചെറു വിള്ളലുകൾ വീഴത്തിയ കേരളത്തിലെ ടൂറിസം വ്യവസായത്തിന് പുതു ജീവനും പ്രതീക്ഷകളുമായി ദൈവത്തിന്റെ സ്വന്തം നാട് വീണ്ടും ടൂറിസ്റ്റുകളുടെ പറുദീസയായി മാറുന്ന കാഴ്ച്ചയാണ് മൂന്നാറിലെ ആദ്യ ഹിൽ സ്റ്റേഷൻ കോക്കനട്ട് ഹബ് റിസോർട്ടിന്റെ പ്രശസ്തി തുറന്ന് കാട്ടുന്നത്.

നാട്ടിൻപുറത്തിന്റെ സമൃദ്ധമായ നന്മകൾ കണ്ട അറിഞ്ഞ് കേരളത്തെ സ്നേഹിക്കുന്നവർക്ക്, തെങ്ങിൻ തടിയിൽ തീർത്ത റിസോർട്ട് ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിക്കുക തന്നേ ചെയ്യും.

×