Advertisment

പ്രളയകാലത്ത് ഭിന്നശേഷിക്കാർ അനുഭവിച്ച, അവരുടെ കുടുംബങ്ങൾ അനുഭവിച്ച പ്രശ്നങ്ങളെപ്പറ്റി ഒരു പഠനം നടത്തുന്നു. നിങ്ങൾക്കും എഴുതാം .. - മുരളി തുമ്മാരുകുടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്‌

New Update

ദുരന്തകാലവും ഭിന്നശേഷിക്കാരും

Advertisment

ദുരന്തം എല്ലാവരേയും ബാധിക്കുമെങ്കിലും അത് എല്ലാവരേയും ബാധിക്കുന്നത് ഒരുപോലെയല്ല. സമൂഹത്തിലെ ചില ഗ്രൂപ്പുകളെ അത് കൂടുതൽ ബാധിക്കും. അല്ലെങ്കിൽ അവർക്ക് വ്യത്യസ്തമായ പ്രശ്നങ്ങളാണ് ഉണ്ടാവുക. ഇതിൽ പ്രധാനമാണ് ഭിന്നശേഷിയുള്ളവരുടെ കാര്യം. ഉദാഹരണത്തിന് കേരളത്തിലെ കഴിഞ്ഞ പ്രളയം അവരെ പല തരത്തിലാണ് ബാധിച്ചത്.

publive-image

1. പ്രളയത്തെക്കുറിച്ച് കേൾക്കുമ്പോൾ സ്വയം അതിനെ നേരിടാനോ രക്ഷപെടാനോ ഒന്നും പറ്റാത്തതിനാൽ അവർക്ക് കൂടുതൽ മാനസിക സംഘർഷങ്ങൾ ഉണ്ടാകുന്നു.

2. വീട്ടിൽ ഭിന്നശേഷിയുള്ള ആളുകളുണ്ടെങ്കിൽ വീട്ടിൽ നിന്ന് പോകാൻ വീട്ടുകാർ മടിക്കുന്നു, ഭിന്നശേഷിയുള്ളവരെ മറ്റു വീടുകളിലോ ക്യാംപുകളിലോ എങ്ങനെ മാനേജ് ചെയ്യുമെന്ന ചിന്ത വീട്ടുകാർക്ക് ഉണ്ടാകും.

3. ക്യാംപുകളിൽ സാധാരണ ആളുകൾക്ക് പോലും സൗകര്യങ്ങൾ കുറവാകുമ്പോൾ ഭിന്നശേഷിക്കാരുടെ പ്രത്യേക ആവശ്യങ്ങൾ നടത്തിക്കൊടുക്കാൻ പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാകുന്നു.

4. ഭിന്നശേഷിയുള്ളവരെ സമൂഹം മനഃപൂർവ്വം അവഗണിക്കുന്നു.

ഭിന്നശേഷിക്കാരുടെ കാര്യം ദുരന്ത ലഘൂകരണ പ്ലാനുകളിൽ പ്രത്യേകം ചിന്തിച്ചിട്ടുള്ള, അതിന് വേണ്ടി മാർഗ്ഗരേഖകൾ ഉണ്ടാക്കിയിട്ടുള്ള മാതൃക സംസ്ഥാനമാണ് കേരളം. എന്നാലും ഈ ദുരന്ത കാലത്തും കേരളത്തിൽ മുൻപ് പറഞ്ഞ ഓരോ പ്രശ്നങ്ങളും ഉണ്ടായതായി വായിച്ചും അല്ലാതെയും അറിഞ്ഞിട്ടുണ്ട്.

ഇത്തരം കാര്യങ്ങൾ കൃത്യമായി പഠിച്ചാൽ മാത്രമേ ഭാവിയിൽ ഭിന്നശേഷിക്കാരുടെ കാര്യം പ്രത്യേകം കരുതലോടെ നോക്കുന്ന ഒരു ദുരന്ത നിവാരണ സംവിധാനം നമുക്ക് ഉണ്ടാക്കാൻ പറ്റൂ.

ഇതിനുവേണ്ടി ഈ ദുരന്തകാലത്ത് ഭിന്നശേഷിക്കാർ അനുഭവിച്ച, അല്ലെങ്കിൽ ഭിന്നശേഷിക്കാരുള്ള കുടുംബങ്ങൾ അനുഭവിച്ച പ്രശ്നങ്ങളെപ്പറ്റി ഞങ്ങൾ ഒരു പഠനം നടത്തുകയാണ്. എൻറെ സുഹൃത്ത് സാബിത് ആണതിന് നേതൃത്വം നൽകുന്നത്. നിങ്ങൾക്ക് ഈ വിഷയത്തെക്കുറിച്ച് നേരിട്ട് അറിവുകളുണ്ടങ്കിൽ ദയവായി ഇവിടെ ഒരു കമന്റ്റ് ഇടണം, സാബിത് നിങ്ങളുമായി ബന്ധപ്പെടും. എനിക്കോ സാബിത്തിനോ ഒരു മെസ്സേജോ ഇ-മെയിലോ അയച്ചാലും മതി.

ഭിന്നശേഷിക്കാർക്ക് ഉണ്ടായ പ്രശ്നങ്ങൾ മാത്രമല്ല അവരെ കരുതലോടെ കണ്ട നല്ല നടപടികളും നിങ്ങൾക്ക് എഴുതാം. ദുരന്തത്തിന് ശേഷം ഭിന്നശേഷിയുള്ളവർ കൂടുതൽ മാനസിക പ്രയാസം കാണിക്കുന്നതായി തോന്നുന്നുണ്ടെങ്കിൽ അതും എഴുതാം.

സ്വന്തം വീട്ടിലോ ചുറ്റിലോ ഭിന്നശേഷിക്കാർ ഇല്ലെങ്കിലും മറ്റേതെങ്കിലും തരത്തിൽ ഈ വിഷയത്തിൽ നിങ്ങൾക്ക് അഭിപ്രായമോ അറിവോ ഉണ്ടെങ്കിലും ദയവായി ഞങ്ങളുമായി ബന്ധപ്പെടണം. വിദേശത്ത് താമസിക്കുന്നവർക്കും അവർ കണ്ടിട്ടുള്ള നല്ല പാഠങ്ങൾ പങ്കുവെക്കാം.

Advertisment