Advertisment

'ഏങ്ങടെ പൊന്നോണം': മനോഹരം ഈ സംഗീത ആൽബം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

സംവിധായകൻ രവി തൈക്കാട് ഒരുക്കിയ 'ഏങ്ങടെ പൊന്നോണം' മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു.  ഗ്രാമ്യ കാഴ്ചകളാൽ സമൃദ്ധമാണ്'ഏങ്ങടെ പൊന്നോണം'.

Advertisment

വി.കെ.ഷാജി രചനയും, സംഗീതവും നിർവ്വഹിച്ച്, പാലക്കാട് കൊടുവായൂർ, കാക്കയൂർ കോട്ടുമലയിലും പരിസരത്തുമായി ആൽബത്തിന്റെ ചിത്രീകരണം പൂർത്തിയായി.

publive-image

നിറമുള്ള വർത്തമാനകാല ഓണവിശേഷങ്ങൾക്കപ്പുറത്ത്, അടിത്തട്ടു ജീവിതങ്ങളുടെ സങ്കടങ്ങളുടെ ഓണവിശേഷത്തിന്റെ ചരിത്രം പുതിയ കാലത്തിന് പകർന്നു കൊടുക്കുകയാണ് രചയിതാവും, സംവിധായകനും ഈ ആൽബത്തിലൂടെ.

മറ്റെല്ലാവരും മതിമറന്ന് ഓണം ആഘോഷിക്കുമ്പോൾ, ഇല്ലായ്മയുടെ വറുതിയുടെ ദുരിതകാലം പേറുന്ന കീഴാള സാമൂഹം "കണം കളഞ്ഞാലും ഓണം മുടിക്കാം, കാണാത്ത തമ്പിരാൻ കാത്തോളും" എന്ന് ഹതാശമായ് വിലപിച്ചുകൊണ്ടാണ് ഓണത്തെ സ്വീകരിക്കുന്നതെന്ന് ഈ ആൽബം വെളിപ്പെടുത്തുന്നു.

പഴമയുടെ ചരിത്രഗതികളെ ഒട്ടും നഷ്ടപ്പെടാതെ, ആ കാലത്തെ അതിന്റെ ശൈലിയിലും രീതിയിലും മാറ്റം വരുത്താതെ പുനരാവിഷ്കരിച്ചത് രവി തൈക്കാട് എന്ന സംവിധായകന്റെ സവിശേഷതയിലൂടെയാണ്.

publive-image

ഭാഷയിലും, ശൈലിയിലും ,ചരിത്രത്തിലും കീഴാള ജനതയുടെ ജീവിതത്തെ തന്റെ രചനയിലൂടെയും സംഗീതത്തിലൂടെയും ആവിഷ്ക്കരിച്ച വി.കെ ഷാജിയും ആൽബത്തെ ഹൃദ്യമാക്കി.

ജിതിൻ ജനാർദ്ദനൻ ഓർക്കസ്ട്രേഷൻ നിർവ്വഹിച്ച ഗാനം പാടിയത്, പ്രശസ്ത നാടൻ പാട്ടുകലാകാരൻ പുതുശ്ശേരി ജനാർദ്ദനനാണ്. ഒപ്പം പുതു തലമുറയുടെ വാഗ്ദാനം ഗൗതം രാജ്, സന്തോഷ് നമ്പ്യാർ, പ്രസീത എന്നിവരാണ്.

ഛായഗ്രഹണം രഘു മാജിക് ഫ്രെയിം. എഡിറ്റിംഗ് അതുൽ നാർദ്ദനൻ, രാജീവൻ.കെ. കോർഡിനേഷൻ നിർവ്വഹിച്ച ക്രൂവിൽ രാജൻ കഞ്ചിക്കോട്, നാഗരാജ് ,അനൂപ് എന്നിവർ സഹായികളായി.

പുതുശ്ശേരി ജനാർദ്ദനൻ, വത്സലൻ, ഹരിഗോകുൽദാസ്, സാജു മാഷ്, അശോക് കുമാർ, നാരായണൻകുട്ടി ,സുജാതാ വിജയൻ ,ശിവ അനുപ് ,കോ വെസുനിൽ, സുനിൽ തിരുനെല്ലായി, ഗൗതം രാജ്, നിവേദ്യ പി.എസ്സ്, നിത്യാ പി, എസ്സ്, പുഷ്പദാസ് ,പുണ്യ, പൂജ ,ഹരിതാ നായർ, അശ്വജിത് നായർ എന്നിവരാണ് അഭിനേതാക്കൾ. ചമയം: പുതുപ്പരിയാരം കൃഷ്ണൻകുട്ടി.

Advertisment