Advertisment

ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ താരപ്രചാരകരുടെ ഗണത്തിലേക്ക് ഡി കെ ശിവകുമാറും ! യൂത്ത് ലീഗ് യാത്ര സമാപന സമ്മേളനത്തില്‍ താരമായതും ശിവകുമാര്‍ !

author-image
കൈതയ്ക്കന്‍
Updated On
New Update

തിരുവനന്തപുരം:  കോണ്‍ഗ്രസിന്റെ താരപ്രചാരകരുടെ ഗണത്തിലേക്ക് ഉയരുകയാണ് കര്‍ണ്ണാടകയിലെ തീപ്പൊരി നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാര്‍.  ദക്ഷിണേന്ത്യയില്‍ നടക്കുന്ന മിക്ക പ്രതിപക്ഷ മുന്നേറ്റങ്ങള്‍ക്കും ഇപ്പോള്‍ സ്റ്റാര്‍ ക്യാമ്പയ്നറായി മാറുന്നത് ശിവകുമാറാണ്.

Advertisment

publive-image

മുസ്ലീം യൂത്ത് ലീഗ് ഒരു മാസക്കാലം അറുനൂറു കിലോമീറ്ററിലേറെ താണ്ടി കാസര്‍കോഡ് നിന്നും തിരുവനന്തപുരം വരെ നടത്തിയ യാത്രയുടെ സമാപനത്തിലും താരമായത് ശിവകുമാര്‍ ആയിരുന്നു.

പതിനായിരങ്ങള്‍ അണിനിരന്ന യാത്രയുടെ സമാപന സമ്മേളനത്തില്‍ ശിവകുമാറിന്റെ പ്രസംഗം നടക്കുമ്പോള്‍ ഒരു സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദതയായിരുന്നു. ശിവകുമാറിന്റെ വാക്കുകള്‍ക്ക് അണികള്‍ കാതോര്‍ക്കുന്നു എന്നതിന്റെ തെളിവാണ് ഇത്തരം സന്ദര്‍ഭങ്ങള്‍.

publive-image

അടുത്തിടെ സൌത്ത് ഇന്ത്യയില്‍ നടക്കുന്ന മിക്ക തെരഞ്ഞെടുപ്പുകളിലും സ്റ്റാര്‍ ക്യാംപയ്നറും മുഖ്യ അണിയറ ശില്പ്പികളിലൊരാളും ശിവകുമാര്‍ ആയിരുന്നു.  കേരളത്തിലായാലും ആന്ധ്രയിലും തെലുങ്കാനയിലുമായാലും തമിഴ്നാട്ടിലായാലും കോണ്‍ഗ്രസിന്റെ പ്രചാരണയോഗങ്ങളില്‍ പ്രവര്‍ത്തകരുടെ ആദ്യ ചോയ്സ് ഡി കെ ശിവകുമാര്‍ ആണ്.

publive-image

ഇതോടെ വടക്കേന്ത്യയില്‍ കോണ്‍ഗ്രസിന്റെ താര പ്രചാരകരുടെ നിരയില്‍ ഒന്നാം ഗണത്തിലേക്ക് ശിവകുമാറും മാറുകയാണ്.

ശിവകുമാറിന്റെ യൂത്ത് ലീഗ് യാത്രാ സമാപന സമ്മേളനത്തിന്റെ പ്രസംഗത്തിന്റെ വൈറലായ വീഡിയോ കാണുക;

https://www.facebook.com/btvnewslive/videos/557743438075178/

Advertisment