Advertisment

എല്ലാം ജനങ്ങള്‍ കാണുന്നുണ്ട് - ഗവര്‍ണര്‍ ആരെയാണ് ഉദ്ദേശിച്ചത് ? അയ്യപ്പവേഷധാരിയായ ജോര്‍ജ്ജിനെയോ, ഡയസിന് മുന്നില്‍ നില്‍ക്കുന്ന പ്രതിപക്ഷത്തെയോ, അതോ അന്ന് മറിച്ചിട്ട കസേരയില്‍ ഇപ്പോഴിരിക്കുന്ന സ്പീക്കറെയോ ?

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

ല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്ന ഗവര്‍ണറുടെ ഉപദേശം ആരെ ഉദ്ദേശിച്ചായിരുന്നു എന്ന് വ്യക്തമല്ല. നിയമസഭാ സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ എം എല്‍ എമാരോടായിരുന്നു ഗവര്‍ണറുടെ ഉപദേശം.

Advertisment

publive-image

ശബരിമലയ്ക്ക് പോകുംപോലെ നിയമസഭയിലേക്ക് വന്ന പി സി ജോര്‍ജ്ജിനെയും അദ്ദേഹത്തിന്റെ പുതിയ സുഹൃത്ത് ഓ രാജഗോപാലിനെയുമാണോ ഉദ്ദേശിച്ചത്, അതോ സ്പീക്കറുടെ ഡയസിന് മുന്നില്‍ നിന്ന് പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെയാണോ, അതുമല്ല കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്പീക്കറുടെ കസേര ഉന്തി തള്ളി താഴേയ്ക്ക് മറിച്ചിട്ട് ഇപ്പോള്‍ പദവി ലഭിച്ചപ്പോള്‍ അതില്‍ ആസനസ്ഥനായിരിക്കുന്ന സ്പീക്കറെയും പ്രതിപക്ഷത്തെയുമാണോ ഉദ്ദേശിച്ചതെന്നൊന്നും ഗവര്‍ണര്‍ തെളിച്ചു പറഞ്ഞിട്ടില്ല.  ഗവര്‍ണര്‍ അങ്ങനെ പറയാത്തിടത്തോളം അതിന്റെ പിന്നാലെ കിടന്ന് ചികയുന്നതും ശരിയല്ല.

publive-image

പക്ഷേ, ഇന്ന് സ്പീക്കര്‍ നിയമസഭാ സമ്മേളനത്തിനിടെ ആ വാചകമൊന്ന്‍ കടമെടുത്തു.  സ്പീക്കറുടെ ഡയസിനു മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിക്കുന്ന എം എല്‍ എമാരോടായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം; എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്ന് ഓര്‍ക്കണമെന്നായിരുന്നു ഉപദേശം.

ഇപ്പോള്‍ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ എടുത്തുപറയുന്നതിന് ആര്‍ക്കും ഒരു അറപ്പും ഉളുപ്പും തോന്നുന്നില്ലെന്നതാണ് കൌതുകം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ഇന്നത്തെ സ്പീക്കറും ചില മന്ത്രിമാരും നിയമസഭയില്‍ ചെയ്തുകൂട്ടിയ പേക്കൂത്തുകള്‍ സഭയുടെ ചരിത്രത്തിലെ വലിയ കളങ്കമാണ്.

publive-image

ഒരാള്‍ എടുത്താല്‍ പൊങ്ങാത്ത സ്പീക്കറുടെ കൂറ്റന്‍ കസേര നിലവിലെ സ്പീക്കറും മന്ത്രി ഇ പി ജയരാജനും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന്‍ എടുത്തുകൊണ്ടു വന്ന് താഴേക്ക് മറിച്ചിട്ടപ്പോള്‍ കൂപ്പുകുത്തിയത് ആ കസേര മാത്രമല്ലായിരുന്നു, സഭയുടെ അന്തസ് കൂടിയായിരുന്നു.

ആ സ്പീക്കറാണ് ഇപ്പോള്‍ ഡയസില്‍ കയറുക പോലും ചെയ്യാതെ ഡയസിന് മുകളില്‍ നിന്ന് മുദ്രാവാക്യം വിളിച്ചതിന് ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്ന് സഭാംഗങ്ങളെ ഉപദേശിച്ചത് ! ഭയങ്കരം !!

publive-image

അതിന് പ്രതിപക്ഷം തക്കതായ മറുപടിയും നല്‍കി. 'ഞങ്ങളാരും സ്പീക്കറുടെ കസേരയെടുത്ത് വലിച്ചെറിഞ്ഞില്ലല്ലോ', എന്നായിരുന്നു പ്രതിപക്ഷം തിരിച്ചടിച്ചത്. ഒപ്പം പി ശ്രീരാമകൃഷ്ണന്‍ അന്ന് സ്പീക്കറുടെ കസേര എടുത്ത് പൊക്കുന്ന ചിത്രം പ്രതിപക്ഷ ആഭിമുഖ്യമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൊക്കെ നിറഞ്ഞു.

അതുകൊണ്ട് ആരായാലും സഭയില്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ ജാഗ്രതയോടെയായിരിക്കണമെന്നാണ് ജനങ്ങള്‍ക്ക് ഇവരെ ഉപദേശിക്കാനുള്ളത്. പഴയ പ്രവര്‍ത്തി ദോഷമാണ് സഭയെ നയിക്കാന്‍ ശ്രീരാമകൃഷ്ണനെ പ്രാപ്തനല്ലാതാക്കുന്നത്. നിവര്‍ന്നു നിന്ന് അംഗങ്ങളോട് മോശമായി പെരുമാറരുതെന്ന് പറയാനുള്ള ധാര്‍മ്മികത അദ്ദേഹത്തിനുണ്ടോ എന്ന സംശയമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

publive-image

പ്രതിപക്ഷ അംഗങ്ങളും ഇത് ഓര്‍ക്കുന്നത് നല്ലതാണ്. നിങ്ങള്‍ ഇന്ന് നന്നായി ചെയ്യുന്ന പ്രവര്‍ത്തികളാണ് നാളെ നിങ്ങളെ വിലയിരുത്താന്‍ കാലം കടമെടുക്കുന്നത്. അത് നന്നായാല്‍ അടുത്ത തലമുറയ്ക്ക് മുമ്പിലും നിങ്ങള്‍ക്ക് നിവര്‍ന്ന്‍ നില്‍ക്കാം. അതല്ലെങ്കില്‍ മുഖ്യമന്ത്രിയായാലും ഗവര്‍ണര്‍ ആയാലും സ്പീക്കറായാലും ശിരസ് കുനിഞ്ഞുതന്നെയിരിക്കും !

Advertisment