Advertisment

'വര്‍ഗീയ മതിലി'നെ ചൊല്ലി നിയമസഭയില്‍ ഉന്തും തള്ളും. കയ്യാങ്കളിയുണ്ടായത് പി കെ ബഷീറും വി ജോയിയും തമ്മില്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം:  നിയമസഭയില്‍ കയ്യാങ്കളി.  മുസ്ലീം ലീഗ് എംഎല്‍എ പി കെ ബഷീറിനെ വി ജോയ് ആണ് പിടിച്ചു തള്ളിയത്.  ഇതെത്തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

Advertisment

publive-image

സര്‍ക്കാര്‍ ആഹ്വാനം ചെയ്ത വനിതാ മതിലിനെ വര്‍ഗ്ഗീയ മതില്‍ എന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ ഉപ നേതാവ് എം കെ മുനീറിന്റെ പരാമര്‍ശമാണ് സഭയില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. പരാമര്‍ശം പിന്‍വലിക്കണമെന്ന് ഭരണകക്ഷി അംഗങ്ങള്‍ ആവശ്യപ്പെട്ടു.

മുനീര്‍ വഴങ്ങിയില്ല. പരാമര്‍ശം പിന്‍വലിക്കാന്‍ തയാരുണ്ടോ എന്ന് സ്പീക്കറും മുനീരിനോട് ആരാഞ്ഞു.  എന്നാല്‍ താന്‍ പിന്‍വലിക്കില്ല, സ്പീക്കര്‍ക്ക് യുക്തമായി തീരുമാനിക്കാം എന്നായിരുന്നു മുനീറിന്റെ നിലപാട്. ഇതേ തുടര്‍ന്നാണ്‌ പിന്നീട് ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ നടുത്തളത്തില്‍ ഉന്തും തള്ളും അരങ്ങേറിയത്.

Advertisment