പുറത്ത് ജോര്‍ജ്ജിനെതിരെ പ്രതിഷേധം ഉയരുമ്പോഴും കന്യാസ്ത്രീ വാര്‍ത്താസമ്മേളനം ഉപേക്ഷിക്കാന്‍ കാരണം ജോര്‍ജ്ജിന്റെ ആരോപണങ്ങള്‍ ! ജോര്‍ജ്ജിനെതിരെ മൊഴി നല്‍കാനോ പരാതി നല്‍കാനോ തയാറായില്ല. ഒരടി പതറാതെ നിലപാടിലുറച്ച് പി സി ജോര്‍ജ്ജ് !

ന്യൂസ് ബ്യൂറോ, കോട്ടയം
Tuesday, September 11, 2018

കോട്ടയം:  ഞായറാഴ്ച മാധ്യമങ്ങളെ കാണാനിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ വാര്‍ത്താസമ്മേളനം റദ്ദാക്കിയത് പി സി ജോര്‍ജ്ജിന്റെ വാര്‍ത്താസമ്മേളനത്തെ തുടര്‍ന്ന്‍. പുറത്ത് വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ ജോര്‍ജ്ജിനെതിരെ പ്രതിഷേധം ഉയരുമ്പോഴും ജോര്‍ജ്ജിന്റെ ചില ആരോപണങ്ങള്‍ കന്യാസ്ത്രീയെയും കുടുംബത്തെയും സമ്മര്‍ദ്ദത്തിലാക്കി എന്നാണ് വിലയിരുത്തല്‍.

ജോര്‍ജ്ജിനെതിരെ പരാതിയുമായി മുന്നോട്ട് പോകാന്‍ കന്യാസ്ത്രീ മടിക്കുന്നതിന്റെ കാരണവും ഈ വസ്തുതകളാണെന്ന് പറയുന്നു. കന്യാസ്ത്രീ മൊഴി നല്‍കിയാല്‍ ജോര്‍ജ്ജിനെതിരെ കേസേടുക്കേണ്ടി വരും.  ജോര്‍ജ്ജ്, അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളില്‍ നിന്നും പിന്നോക്കം പോകാനും ഉദ്ദേശിക്കുന്നില്ല.

2016 നുശേഷം കന്യാസ്ത്രീയുടെ കുടുംബവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന ആവശ്യമാണ്‌ അതില്‍ പ്രധാനം.  തനിക്ക് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ജോര്‍ജ്ജ് വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ ചില വിവരങ്ങള്‍ പോലീസിനും ലഭ്യമായിട്ടുള്ളതാണ്.

അതിനാല്‍ തന്നെ ജോര്‍ജ്ജിനെതിരെ പരാതിയുമായി മുന്നോട്ട് പോകാന്‍ കന്യാസ്ത്രീയ്ക്ക് താല്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യം ബിഷപ്പിന്റെ അറസ്റ്റ് നടക്കട്ടെ. അതിനുശേഷ൦ ജോര്‍ജ്ജിനെതിരെ പരാതി നല്‍കും എന്നാണ് കന്യാസ്ത്രീയുടെ പുതിയ നിലപാടെന്നാണ്‌ മാധ്യമ വാര്‍ത്തകള്‍.

ജോര്‍ജ്ജ് ഉന്നയിച്ചിരിക്കുന്ന കന്യാസ്ത്രീയ്ക്കെതിരായ മറ്റ്‌ ചില ഗുരുതര ആരോപണങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ശാസ്ത്രീയമായി തെളിയിച്ചിരിക്കുന്ന കാര്യങ്ങളാണ്. സമരത്തിനിരിക്കുന്ന കന്യാസ്ത്രീകള്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് എന്നാല്‍ നിലവില്‍ തെളിവില്ല. അത് തെളിയിക്കാനും ശാസ്ത്രീയ പരിശോധന വേണമെന്നാണ് ജോര്‍ജ്ജിന്റെ വെല്ലുവിളി. ഇത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.

എന്നാല്‍ ഇതും ശക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നാണ്‌ ജോര്‍ജ്ജിന്റെ വാദം. അത്തരം ചില ആരോപണങ്ങള്‍ കുറവിലങ്ങാട്ടെ സമീപ വാസികള്‍ ഉന്നയിച്ചിരിക്കുന്നതാണ് ജോര്‍ജ്ജും ഏറ്റെടുത്തിരിക്കുന്നത്. ഈ പരാമര്‍ശങ്ങളുടെ പേരില്‍ ജോര്‍ജ്ജിനെ വിളിച്ച് വരുത്തി വിശദീകരണം തേടാനാണ് സ്പീക്കറുടെ തീരുമാനം.

×