Advertisment

'ഓണം മലയാളം' തിരുവാതിരകളി മത്സരം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കേരളത്തിലെ ഫിലിം-ടിവി-മീഡിയ-സാംസ്‌ക്കാരിക സഹകരണ സ്ഥാപനമായ മലയാളം വിഷ്വല്‍ മീഡിയ ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓണം പ്രമാണിച്ച് വനിതകള്‍ക്കായി തിരുവാതിരക്കളി മത്സരം-ഓണം മലയാളം-സംഘടിപ്പിക്കുന്നു.

Advertisment

publive-image

ഓഗസ്റ്റ് 28 ന് തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തില്‍ ഒന്നാം സമ്മാനമായി 10000 രൂപയുടേയും രണ്‍ടാം സമ്മാനമായി 5000 രൂപയുടെയും ക്യാഷ് പ്രൈസും മെമന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. പത്ത് മിനിറ്റാണ് മത്സര സമയം. ഒരു ടീമില്‍ പത്ത് പേര്‍ക്ക്പങ്കെടുക്കാം.

പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ടീമിന്റെ പേര്, ടീം ലീഡറുടെ പേരും വിലാസവും ഫോണ്‍ നമ്പരും അടക്കം ജൂലൈ 30 നകം സെക്രട്ടറി, മലയാളം വിഷ്വല്‍ മീഡിയ ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി 27/1819, വഞ്ചിയൂര്‍, തിരുവനന്തപുരം 695035, കേരളം (ഫോണ്‍98950 70030, 83019 90030) എന്ന വിലാസത്തില്‍ അറിയിക്കുക.

Advertisment