Advertisment

ജോസഫും ജോസ് കെ മാണിയും തൊഴുത്തില്‍ കുത്തിയതിന് നാണംകെട്ടത് യുഡിഎഫ് ! രോക്ഷം അണപൊട്ടി കോണ്‍ഗ്രസ് നേതാക്കള്‍ ! നടപടിക്കൊരുങ്ങി നേതൃത്വം !

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  കേരളാ കോണ്‍ഗ്രസുകളുടെ തൊഴുത്തില്‍ കുത്തിന് കനത്ത വില നല്‍കേണ്ടി വന്നതിന്റെ രോക്ഷം അണപൊട്ടുകയാണ് യു ഡി എഫില്‍.  മുന്നണിയുടെയും പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥിയ്ക്ക് ചിഹ്നം നിഷേധിക്കുക, സ്വന്തം പാര്‍ട്ടി നേതാവിനെ യു ഡി എഫ് കണ്‍വെന്‍ഷനില്‍ വച്ച് കൂകിവിളിക്കുക, മുന്നണി സ്ഥാനാര്‍ഥിക്കെതിരെ വിമതനെ നിര്‍ത്തുക, മുന്നണി സ്ഥാനാര്‍ഥിയുടെ നാണംകെട്ട വിഴുപ്പലക്കല്‍ നടന്നതിന്റെ തിക്താനുഭവമാണ് തെരഞ്ഞെടുപ്പ് പരാജയമെന്ന വിലയിരുത്തലാണ് യു ഡി എഫ് നേതൃത്വത്തിന്റെത്.

Advertisment

publive-image

ഈ സാഹചര്യത്തില്‍ ഇനിയും വിഴുപ്പലക്കലുമായി മുന്നണിയില്‍ തുടരാന്‍ ഇരുവിഭാഗങ്ങളെയും അനുവദിക്കേണ്ടതില്ലെന്ന കര്‍ശന നിലപാട് സ്വീകരിക്കാനൊരുങ്ങുകയാണ് യു ഡി എഫ് നേതൃത്വം.

ഒന്നിച്ചു നില്‍ക്കാന്‍ കഴിയാത്തവര്‍ക്ക് പുറത്ത് പോകാം എന്ന കടുത്ത നിലപാടിലേക്കുപോലും യു ഡി എഫ് നീങ്ങിയാലും അത്ഭുതപ്പെടാനില്ല.  5 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് ശേഷം കേരളാ കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ യു ഡി എഫ് യോഗം വിളിക്കും.

പാലായിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം സ്ഥാനാര്‍ഥിത്വത്തിനും ചിഹ്നത്തിനും വേണ്ടി കേരളാ കോണ്‍ഗ്രസുകള്‍ക്കിടയില്‍ നടന്നത് നെറികെട്ട രാഷ്ട്രീയമായിരുന്നു. പരസ്പരം വിഴുപ്പലക്കി. യു ഡി എഫ് പ്രചരണത്തില്‍ നിന്നും ജോസഫ് വിട്ടുനില്‍ക്കുന്നു. പരസ്പരം വിഴുപ്പലക്കുന്നു. ഇത്തരം രാഷ്ട്രീയം ജനത്തിന് ഇഷ്ടമല്ലെന്നും അവ ജനം അംഗീകരിക്കില്ലെന്നുള്ളതിന് തെളിവായിരുന്നു പാലായിലെ തിരിച്ചടി.

ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കളൊക്കെ കടുത്ത പ്രതിഷേധത്തിലാണ്.  കെ മുരളീധരന്‍, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, വി എം സുധീരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവരൊക്കെ അവരുടെ നിലപാട് പരസ്യമാക്കി കഴിഞ്ഞു.

ജനം പ്രതികരിച്ചെന്നു ബോധ്യമായതോടെ ഇരുകൂട്ടര്‍ക്കും ഇത് പാഠമാണ്.  അതിനാല്‍ തന്നെ വീണ്ടും സമവായത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

 

pala ele
Advertisment