Advertisment

വോട്ടെണ്ണിക്കഴിഞ്ഞ 7 പഞ്ചായത്തുകളിലും മാണി സി കാപ്പന് ലീഡ്. വോട്ടെണ്ണല്‍ യു ഡി എഫ് ശക്തികേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നു  

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ: വോട്ടെണ്ണല്‍ പകുതിയോടടുക്കുംപോള്‍ ആദ്യം എണ്ണിത്തീര്‍ന്ന 7 പഞ്ചായത്തുകളിലും ഇടത് പക്ഷ സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ ലീഡ് ചെയ്യുകയാണ്. ഇതില്‍ രാമപുരം, മൂന്നിലവ് പഞ്ചായത്തുകള്‍ യു ഡി എഫ് ലീഡ് പ്രതീക്ഷിച്ചിരുന്നതും മറ്റുള്ളവ ഇടതുമുന്നണി ലീഡ് പ്രതീക്ഷിച്ചതുമാണ്. നിലവില്‍ എണ്ണിക്കൊണ്ടിരിക്കുന്ന കരൂര്‍ പഞ്ചയാത്തിലും ഇടത് മുന്നണി ലീഡ് പ്രതീക്ഷിക്കുന്നുണ്ട്.

Advertisment

publive-image

കരൂര്‍ ഒഴികെ വോട്ട് എണ്ണാന്‍ ഉള്ള പാലാ നഗരസഭാ, എലിക്കുളം, മുത്തോലി, കൊഴുവനാല്‍, മീനച്ചില്‍ പഞ്ചായത്തുകള്‍ യു ഡി എഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് ലീഡ് പ്രതീക്ഷിക്കുന്നതാണ്. നിലവില്‍ മാണി സി കാപ്പനുള്ള 3757 വോട്ടുകളുടെ ലീഡ് ഈ പ്രദേശങ്ങളിലെ ലീഡ് കൊണ്ട് യു ഡി എഫിന് മറികടക്കാനാകുമോ എന്നാണ് ഉറ്റുനോക്കുന്നത്.

 

pala ele
Advertisment