Advertisment

പി സി ജോര്‍ജ്ജ് ബിജെപി മുന്നണി വിട്ട് യുഡിഎഫിലേക്ക്. പാലായില്‍ ജോസ് ടോമിനെ തോല്‍പ്പിച്ചതിന് പാരിതോഷികമായി യുഡിഎഫ് പ്രവേശനം ! ജോസഫ് വിഭാഗത്തില്‍ ലയിച്ചേക്കും !

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  കേരളാ ജനപക്ഷം നേതാവ് പി സി ജോര്‍ജ്ജ് യു ഡി എഫിലേക്കെന്ന് സൂചന.  ജോര്‍ജ്ജിന്റെ പാര്‍ട്ടി ജോസഫ് വിഭാഗത്തില്‍ ലയിക്കാനാണ് തീരുമാനം.

Advertisment

ജോസ് കെ മാണി - ജോസഫ് വിഭാഗങ്ങളുമായുള്ള സമവായം ഉടനുണ്ടായില്ലെങ്കില്‍ ഡിസംബറില്‍ പഴയ ജോസഫ് വിഭാഗം പുനരുജ്ജീവിപ്പിച്ച് ജോര്‍ജ്ജിനെ പാര്‍ട്ടിയിലെടുക്കും. ഇത് സംബന്ധിച്ച് പാലാ ഉപതെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ധാരണ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

publive-image

പാലായില്‍ ജോസ് ടോമിനെ തോല്‍പ്പിക്കാന്‍ സഹായിച്ചാല്‍ ഭാവിയില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്ന ധാരണ ഇലക്ഷന് മുമ്പ് ജോര്‍ജ്ജുമായി ഉണ്ടായിരുന്നു.  ഒരു ബിഷപ്പാണ് ജോസഫ് - ജോര്‍ജ്ജ് സഹകരണത്തിന് ചുക്കാന്‍ പിടിച്ചതെന്നും പറയുന്നു.

പാലായിലെ തോല്‍വിയോടെ കൂടുതല്‍ ദുര്‍ബലനായ ജോസ് കെ മാണിക്ക് ജോര്‍ജ്ജിന്റെ വരവിനെ എതിര്‍ക്കുന്നതിന് പരിമിതിയുണ്ടാകുമെന്ന് ഇവര്‍ കരുതുന്നു.  മാത്രമല്ല, കേരളാ കോണ്‍ഗ്രസ് - എമ്മിന്റെ ചിഹ്നം സംബന്ധിച്ച ഇലക്ഷന്‍ കമ്മീഷന്റെ തീര്‍പ്പും നിര്‍ണ്ണായകമാണ്.  ചിഹ്നം ആര്‍ക്ക് ലഭിച്ചാലും ഒന്നിച്ചുനില്‍ക്കുന്നില്ലെങ്കില്‍ വിപ്പ് പ്രശ്നമാകാത്ത വിധം ഇരു പാര്‍ട്ടികളുടെയും പിളര്‍പ്പ് യാഥാര്‍ത്ഥ്യമാക്കാനാകും കോണ്‍ഗ്രസ് ശ്രമിക്കുക.

അങ്ങനെ വരുമ്പോള്‍ ജോര്‍ജ്ജിനെ ഒപ്പം കൂട്ടാനാണ് ജോസഫിന്റെ നീക്കം. ഫലത്തില്‍ പാലായില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചതിന് പാരിതോഷികമായി ജോര്‍ജ്ജിനെ യു ഡി എഫിലെടുക്കുന്നു എന്നതാണ് കൌതുകം. നിലവില്‍ ബി ജെ പിയുടെ സഖ്യ കക്ഷിയാണ് ജോര്‍ജ്ജിന്റെ പാര്‍ട്ടി.

pala ele
Advertisment