Advertisment

ശബരിമല സ്ത്രീ പ്രവേശന വിധിയെ എതിര്‍ത്ത് പാലായില്‍ ശരണമന്ത്രയാത്ര

author-image
സുനില്‍ പാലാ
New Update

പാലാ:  ശബരിമലയിൽ പോവണോ പോവണ്ടയോ എന്നു തീരുമാനിക്കേണ്ടത് 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളാണെന്ന് ണെഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചർ. പാലായിൽ നടന്ന ശരണ മന്ത്രയാത്ര ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു.

Advertisment

publive-image

ശശികല ടീച്ചർ. സുപ്രീം കോടതി ഈ വിഷയം പരിഗണിച്ചപ്പോൾ അഭിപ്രായം ചോദിച്ചത് ശബരിമല സ്ഥിതി ചെയ്യുന്ന സംസ്ഥാനമായ കേരളത്തോടാണ് അല്ലാതെ കേന്ദ്ര ഗവൺമെന്റിനോടൊ മറ്റു സംസ്ഥാനങ്ങളോടൊ ആയിരുന്നില്ലെന്നും ശശികല ടീച്ചർ പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ ചരിത്ര പണ്ഡിതയാണ് പി.കെ.ശ്രീമതിയെന്നും ശശികല ടീച്ചർ പറഞ്ഞു.

publive-image

ക്ഷേത്രത്തേയും വിശ്വാസങ്ങളേയും തകർക്കുവാൻ ആസൂത്രിത നീക്കം നടത്തുന്നുവെന്നാരോപിച്ച് പാലായിൽ ശരണമന്ത്രയാത്ര നടന്നു. മീനച്ചിൽ താലൂക്കിലെ വിവിധ ക്ഷേത്ര കമ്മറ്റികൾ, അയ്യപ്പസേവാസംഘം, മീനച്ചിൽ ഹിന്ദുമഹാസംഗമം, വിവിധ സാമുദായിക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലായിരുന്നു യാത്ര.

publive-image

രാവിലെ 10 മണിക്ക് പാലാ കടപ്പാട്ടൂർ ക്ഷേത്ര കവാടത്തിൽ നിന്നും ളാലം പാലം ജംഗഷനിലേക്കായിരുന്നു യാത്ര. ക്ഷേത്ര വാദ്യക്കാർ മേളം അവതരിപ്പിച്ചും ക്ഷേത്രം തന്ത്രിമാരും, മേൽശാന്തിമാരും ദീപം തെളിയിച്ചും ഭക്തജനങ്ങൾ ശരണമന്ത്രം മുഴക്കിയും യാത്രയുടെ ഭാഗമായി.

publive-image

പാലാ ളാലംപാലം ജംഗഷനിൽ നടന്ന യോഗത്തിൽ പന്തളം രാജവംശം എക്സിക്യൂട്ടീവ് അംഗം ശശികുമാർ വർമ്മ ആലങ്ങാട് സംഘം വലിയ പെരിയോൻ അമ്പാട്ട് വിജയകുമാർ, അമ്പലപ്പുഴ പേട്ട കെട്ട് സംഘം സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ സംസാരിച്ചു. ഇതിനിടെ സമ്മേളന വേദിക്ക് ചുറ്റും ശ്രീകൃഷ്ണപ്പരുന്ത് പറന്നു.

publive-image

 

Advertisment