Advertisment

മോദിസർക്കാർ മതേതരത്വം തകർക്കുന്നു. വിശ്വാസപരമായ വിഷയങ്ങളിൽ വിവാദമുണ്ടാക്കാനുള്ള പിണറായി സർക്കാരിന്റെ ഹീനശ്രമം വിലപ്പോവില്ല - ബെന്നി ബെഹനാൻ

New Update

മണ്ണാർക്കാട്:  വർഗീയവൽക്കരണത്തിലൂടെ രാഷ്ട്രത്തിന്റെ ബഹുസ്വരതയും മതേതരത്വവും തകർത്ത നരേന്ദ്രമോഡി സർക്കാരിനെതിരായ വിധിയെഴുത്തിന് സജ്ജരാകണമെന്ന് യു.ഡി.എഫ് സംസ്ഥാന കൺവീനർ ബെന്നി ബെഹനാൻ ആഹ്വാനം ചെയ്തു.

Advertisment

എകാധിപത്യവും ഫാസിസവും മുഖമുദ്രയാക്കിയ മോഡി സർക്കാർ ജനങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിലും ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിലും തികഞ്ഞ പരാജയമാണ്.

publive-image

ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വെല്ലുവിളിച്ച് വിശ്വാസപരമായ വിഷയങ്ങളിൽ വിവാദമുണ്ടാക്കാനുള്ള പിണറായി സർക്കാരിന്റെ ഹീനശ്രമം സംസ്ഥാനത്തു വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ണാർക്കാട് നിയോജക മണ്ഡലം യു.ഡി.എഫ് പ്രവർത്തക കൺവെൻഷൻ കോടതിപ്പടി തറയിൽ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബെന്നി ബെഹനാൻ.

യു.ഡി.എഫ് മണ്ഡലം ചെയർമാൻ ടി.എ.സലാം അധ്യക്ഷനായി. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി എൻ.ഷംസുദ്ദീൻ എം.എൽ.എ, ഡി.സി.സി പ്രസിഡണ്ട് വി.കെ. ശ്രീകണ്ഠൻ, കെ.പി.സി.സി സെക്രട്ടറിമാരായ പി.ജെ.പൗലോസ്, സി.ചന്ദ്രൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ എ.രാമസ്വാമി, കേരളാ കോൺഗ്രസ്(എം) സംസ്ഥാന സെക്രട്ടറി ജോസ് ജോസഫ്,കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡണ്ട് വി.ഡി.ജോസഫ്, ഘടകകക്ഷി നേതാക്കളായ എൻ.ഹംസ, പി.അഹമ്മദ് അഷ്റഫ്,കല്ലടി അബൂബക്കർ, ടി.എ.സിദ്ദീഖ്,പി.ആർ.സുരേഷ്, റഷീദ് ആലായൻ, പൊൻപാറ കോയക്കുട്ടി, എ.അയ്യപ്പൻ, ബി.രാജേന്ദ്രൻ നായർ,എം.ആർ. സത്യൻ, വി.വി.ഷൗക്കത്തലി, സി.മുഹമ്മദ് ബഷീർ, ഷിബു സിറിയക്ക്, ജോസ് പീറ്റർ,സ്റ്റാൻലി തോമസ്, നാസർ കൊമ്പത്ത്, സി.അച്യുതൻ നായർ, കെ.ബാലു, ഭാസ്കരൻ,കേശവൻ, കൃഷ്ണകുമാർ, കെ.ആലിപ്പുഹാജി,  തച്ചമ്പറ്റ ഹംസ,ടി.കെ.മരക്കാർ, ഹുസൈൻ കോളശ്ശേരി, ഹമീദ് കൊമ്പത്ത്, എ.അസൈനാർ, ആലായൻ മുഹമ്മദലി, സി.ഷഫീഖ് റഹിമാൻ, നാസർ പുളിക്കൽ, റഷീദ് മുത്തനിൽ, കെ.ടി.അബ്ദുള്ള, മുജീബ് മല്ലിയിൽ, ഗിരീഷ് ഗുപ്ത,വി.പ്രീത, ടി.കെ.ഫൈസൽ പ്രസംഗിച്ചു.

Advertisment