Advertisment

കേരളത്തിലെ ഒന്നാം നമ്പര്‍ ഡിസിസി അധ്യക്ഷന്‍ 28 ദിവസങ്ങള്‍കൊണ്ട് 451 കിലോമീറ്ററുകള്‍ താണ്ടി ജില്ലാ പദയാത്രയ്ക്കൊരുങ്ങുന്നു. വി കെ ശ്രീകണ്ഠന്റെ 'ജയ്‌ ഹോ' കടന്നുപോകുന്നത് പാലക്കാട്ടെ 88 പഞ്ചായത്തുകളിലും 7 നഗരസഭകളിലും കൂടി. നടക്കുന്നത് 100 പൊതുസമ്മേളനങ്ങള്‍

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്: എ ഐ സി സിയുടെ കണക്കെടുപ്പില്‍ സംസ്ഥാനത്തെ ഒന്നാം നമ്പര്‍ ഡി സി സി അധ്യക്ഷനായ പാലക്കാട് ഡി സി സി അധ്യക്ഷന്‍ വി കെ ശ്രീകണ്ഠന്‍ ജില്ലാ പദയാത്രയ്ക്ക് ഒരുങ്ങുന്നു.

Advertisment

പാലക്കാട് കോണ്‍ഗ്രസിനെ പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ലക്‌ഷ്യം വച്ചുള്ള യാത്ര ജില്ലയിലെ 88 ഗ്രാമ പഞ്ചായത്തുകളും 7 നഗരസഭകളും ചുറ്റിയാണ്‌ കടന്നുപോകുന്നത്.  ജനുവരി 10 മുതല്‍ ഫെബ്രുവരി 6 വരെ നീളുന്ന 28 ദിവസത്തെ യാത്രയില്‍ 100 പൊതു സമ്മേളനങ്ങള്‍ ഉണ്ടാകും.  ഒരു ജില്ലയിലൂടെ 451 കിലോമീറ്ററുകള്‍ താണ്ടുന്നു എന്നതാണ് യാത്രയുടെ പ്രത്യേകത !

publive-image

'ജയ്‌ ഹോ' എന്ന് പേരിട്ടിരിക്കുന്ന ജില്ലാ പദയാത്രയ്ക്കായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.  ഇതിന് മുന്നോടിയായുള്ള പ്രചരണ ഗാനങ്ങളും  അനൌണ്‍സ്മെന്റ് റിക്കാര്‍ഡുകളും തയാറായിക്കഴിഞ്ഞു.

പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തില്‍ എ ഐ സി സി തയാറാക്കിയ റിപ്പോര്‍ട്ടില്‍ കേരളത്തിലെ ഏറ്റവും മികച്ച ഡി സി സി അധ്യക്ഷന്മാരായി തെരഞ്ഞെടുക്കപ്പെട്ടത് വി കെ ശ്രീകണ്ഠനും ടി സിദ്ദിഖു (കോഴിക്കോട്)മായിരുന്നു.

കോണ്‍ഗ്രസിന്റെ ബൂത്തുതലം വരെയുള്ള തെരഞ്ഞെടുപ്പുകള്‍ ഏറ്റവും ആദ്യം പൂര്‍ത്തിയാക്കിയ ജില്ല പാലക്കാടായിരുന്നു.  ഏറ്റവും അധികം പാര്‍ട്ടി പരിപാടികള്‍ ചിട്ടയോടെ അരങ്ങേറിയതും പാലക്കാടായിരുന്നു.

കെ പി സി സി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ഉടന്‍ ജില്ല സന്ദര്‍ശിച്ച മുല്ലപ്പള്ളി രാമചന്ദ്രനായും ഡി സി സി 10 കിലോമീറ്റര്‍ പദയാത്ര സംഘടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് പാരമ്പര്യം വിളിച്ചോതുന്ന വിധം പരമ്പരാഗത സ്മരണകള്‍ അയവിറക്കുന്ന തരത്തിലുള്ള നിരവധി പരിപാടികളാണ് ശ്രീകണ്ഠന്‍ ചുമതലയേറ്റ ശേഷം പാലക്കാട് നടന്നത്.

publive-image

vk sreekandan pkd
Advertisment