Advertisment

വി കെ ശ്രീകണ്ഠന്റെ 'ജയ്ഹോ' പദയാത്ര പാലക്കാട് ജില്ലയില്‍ 350 -)൦ കിലോമീറ്ററിലേക്ക് ! കുറിച്ചത് പദയാത്രകളുടെ റിക്കോര്‍ഡ് ! കോണ്‍ഗ്രസില്‍ താരമായി ശ്രീകണ്ഠന്‍ !

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  ഡി സി സി അധ്യക്ഷന്‍ വി കെ ശ്രീകണ്ഠന്‍ പാലക്കാട് ജില്ലയില്‍ നടത്തുന്ന പദയാത്ര ഇന്ന് 350 കിലോമീറ്ററുകള്‍ പിന്നിടും. 361 കിലോമീറ്റര്‍ 'ജയ്ഹോ' പദയാത്രയുടെ സമാപനം 15 ന് പാലക്കാടാണ്. ഇതോടെ ഒരു ജില്ലയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പദയാത്ര നടത്തിയ രാഷ്ട്രീയ നേതാവെന്ന റിക്കോര്‍ഡ് സ്വന്തമാക്കിയിരിക്കകയാണ് ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍.

Advertisment

publive-image

പാലക്കാട് നിയോജക മണ്ഡലത്തിലൂടെയാണ് ഇന്ന് ശ്രീകണ്ഠന്റെ പദയാത്ര കടന്നുപോകുന്നത്. രാവിലെ ഷാഫി പറമ്പില്‍ എം എല്‍ എയാണ് പദയാത്രയുടെ ഇന്നത്തെ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

കേരളം ലോക്സഭാ തെരഞ്ഞെടുപ്പിന് പടിവാതില്‍ക്കല്‍ നില്‍ക്കെയായിരുന്നു സ്ഥാനാര്‍ഥിത്വത്തിന്റെ പിന്നാലെ ഓടാന്‍ നില്‍ക്കാതെ ജില്ലയില്‍ പ്രവര്‍ത്തകരെ സജ്ജരാക്കാന്‍ വി കെ ശ്രീകണ്ഠന്‍ പദയാത്ര പ്രഖ്യാപിച്ചത്. ഒരു ദിവസം 4 പഞ്ചായത്തികളിലൂടെ വീതം 80 ഗ്രാമപഞ്ചായത്തുകളും 7 നഗരസഭകളും ചുറ്റിയാണ്‌ 25 ദിവസം കൊണ്ട് 'ജയ്ഹോ' പദയാത്ര 15 ന് 361 കിലോമീറ്ററുകള്‍ താണ്ടി പാലക്കാട് സമാപിക്കുക.

https://www.facebook.com/vksreekandan/videos/855952964803334/

സാധാരണ രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന പദയാത്രകള്‍ പോലെ ഒരു നിയോജക മണ്ഡലത്തില്‍ ഇത്ര കിലോമീറ്ററുകള്‍ എന്ന രീതിയിലായിരുന്നില്ല ശ്രീകണ്ഠന്റെ ജയ്ഹോ യാത്ര.

രാവിലെ 9.30 മുതല്‍ ഒരറ്റത്ത് നിന്ന് തുടങ്ങുന്ന യാത്ര രാത്രി 9 വരെ നീളുന്ന കാല്‍നട പ്രയാണത്തിലൂടെയാണ് സമാപിക്കുന്നത്.  വിശ്രമം ഉച്ചയൂണിനു മാത്രം. അതുവരെ നിര്‍ത്താതെ ഗ്രാമങ്ങള്‍ തോറും യാത്ര കടന്നുപോകുകയാണ്. ഒരു ദിവസം 4 സ്വീകരണ യോഗങ്ങള്‍ നടക്കും.

publive-image

25 ദിവസങ്ങള്‍കൊണ്ട് ആകെ 100 പൊതുയോഗങ്ങളാണ് ജില്ലയില്‍ നടന്നത്.  ഓരോ പ്രദേശത്തും ആ നാട്ടിലെ സാധാരണ പ്രവര്‍ത്തകരാണ് ആവേശത്തോടെ സമ്മേളനത്തിനെത്തുന്നത്. പ്രമുഖ സംസ്ഥാന, ജില്ലാ നേതാക്കളും എം എല്‍ എമാരുമാണ് സമ്മേളനങ്ങളുടെ ഉത്ഘാടകര്‍. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും കെ മുരളീധരനും വരെയുള്ളവര്‍ സമ്മേളനങ്ങളിലെത്തി. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഉമ്മന്‍ചാണ്ടിയും. കെ സുധാകരനാണ് മുഖ്യ പ്രഭാഷകന്‍. 15 ന് വൈകിട്ടാണ് പാലക്കാട് സമാപനം.

https://www.facebook.com/vksreekandan/videos/348617655752458/

പദയാത്രയോടെ കോണ്‍ഗ്രസില്‍ താരമായി മാറിയ സാഹചര്യത്തില്‍ പാലക്കാട് ലോക്സഭാ സീറ്റില്‍ വി കെ ശ്രീകണ്ഠനെ തന്നെ പരിഗണിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. കാലങ്ങളായി സി പി എം കൈവശം വച്ചിരിക്കുന്ന മണ്ഡലം ഇത്തവണ ശ്രീകണ്ഠനിലൂടെ തിരിച്ചു പിടിക്കാമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

നേരത്തെ എ ഐ സി സി നടത്തിയ സര്‍വ്വേയില്‍ കേരളത്തിലെ ഏറ്റവു൦ മികച്ച ഡി സി സി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതും വി കെ ശ്രീകണ്ഠനായിരുന്നു. ഇതും ലോക്സഭാ സീറ്റ് പരിഗണനയില്‍ ശ്രീകണ്ഠന് മുതല്‍ക്കൂട്ടാകും.

vk sreekandan
Advertisment