Advertisment

പാലക്കാട് കല്‍പ്പാത്തി കോര്‍പറേഷന്‍ വാര്‍ഡ്‌ ഉപതെരഞ്ഞെടുപ്പ് വിജയം കാലുമാറ്റ രാഷ്ട്രീയത്തിനുള്ള താക്കീത്. കോണ്‍ഗ്രസ് കൌണ്‍സിലര്‍ ബിജെപിക്ക് വേണ്ടി രാജിവച്ച വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചത് 421 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍. സിപിഎം മൂന്നാം സ്ഥാനത്ത്

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്:  പാലക്കാട് നഗരസഭയിലെ കല്‍പ്പാത്തി വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് വിജയം കാലുമാറ്റ രാഷ്ട്രീയത്തിനെതിരെയുള്ള ശക്തമായ വിധിയെഴുത്ത് കൂടിയായി മാറി. മുന്‍പ് ഇവിടെ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച കൌണ്‍സിലര്‍ ശരവണന്‍ 6 മാസം മുമ്പ് ബി ജെ പി ഭരണ മുന്നണിക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്റെ ദിവസം പദവി രാജിവയ്ക്കുകയായിരുന്നു.

Advertisment

publive-image

ഇതോടെ കോണ്‍ഗ്രസും ലീഗും ചേര്‍ന്ന്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ശരവണന്‍ രാജിവച്ച ഒഴിവിലാണ് കല്‍പ്പാത്തിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. യുവ നേതാവ് ടി എസ് വിപിന്‍ ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ബി ജെ പി എന്‍ ശാന്തകുമാരനെയും മത്സരിപ്പിച്ചു.  പി സത്യഭാമയായിരുന്നു സി പി എം സ്ഥാനാര്‍ഥി.

publive-image

എന്നാല്‍ 421 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയം. വിപിന്‍ 885 വോട്ടുകള്‍ നേടിയപ്പോള്‍ ബി ജെ പിക്ക് കിട്ടിയത് 464 വോട്ടുകള്‍ മാത്രം. 309 വോട്ടുകളുമായി സി പി എം മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.

വിപിന്റെ വിജയത്തോടെ പാലക്കാട് നഗര സഭയില്‍ ബി ജെ പി നേതൃത്വം നല്‍കുന്ന ഭരണകക്ഷിയുടെ നില പരുങ്ങലിലാകും. ഇവിടെ യു ഡി എഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ ഇടതുപക്ഷം കൂടി പിന്തുണച്ചാല്‍ ബി ജെ പിക്ക് ഭരണം നഷ്ടമാകും.

Advertisment